നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം

September 8th, 2019

logo-norka-roots-ePathram
അബുദാബി : രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരി ചയ മുള്ള ബി. എസ്‌. സി. – ജി. എന്‍. എം. വനിതാ നഴ്സു മാര്‍ക്ക് യു. എ. ഇ. യിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്‍റ റില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം എന്ന് അധികൃതര്‍.

ഡി. എച്ച്. എ. ലൈസന്‍സ് ഉള്ള വര്‍ക്ക് മുന്‍ഗണന. 3000 – 3750 ദിര്‍ഹം മാസ ശമ്പളം. വിസാ ചെലവു കളും താമസ സൗകര്യവും സൗജന്യം ആയിരിക്കും. കരാര്‍ കാലാവധി മൂന്നു വര്‍ഷം.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥി കള്‍ ഫോട്ടോ അടക്കം ചെയ്ത ബയോഡാറ്റ സെപ്റ്റംബര്‍ 16 ന് മുമ്പായി norkacv 2 kochi @ gmail. com എന്ന ഇ- മെയില്‍ വിലാസ ത്തില്‍ അയ ക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം

September 5th, 2019

textail-business-kochi-brodway-noushad-ePathram
അബുദാബി : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തി ലൂടെ ശ്രദ്ധേയനായ കൊച്ചി യിലെ ചെറുകിട കച്ചവടക്കാ രന്‍ കൂടിയായ നൗഷാദ് അബുദാബി യില്‍ എത്തുന്നു.

noushad-image-created-with-dresses-by-davinci-suresh-ePathram

സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ നൗഷാദിനു സെപ്റ്റംബര്‍ 7 ശനിയാ ഴ്ച വൈകുന്നേരം 7 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം നല്‍കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

Image Credit : Actor Sidheek FB 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വെള്ളിയാഴ്ച കളിൽ എംബസ്സി യുടെ സേവന ങ്ങള്‍ സമാജത്തില്‍

September 4th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : പൊതുജന സൗകര്യാര്‍ത്ഥം മുസ്സഫ യിലെ മലയാളി സമാജം അങ്കണ ത്തില്‍ ഏര്‍ പ്പെടു ത്തിയ ഇന്ത്യന്‍ എംബസ്സി സേവന ങ്ങള്‍ ഈ മാസം രണ്ടു വെള്ളി യാഴ്ച കളി ലായി (സെപ്റ്റംബര്‍ 6, 20 തീയ്യതി കളിൽ) ഉണ്ടായി രിക്കും എന്നു സമാജം ഭരണ സമിതി അറിയിച്ചു.

വെള്ളിയാഴ്ച അവധി ദിവസം ആണ് എങ്കിലും സമാജ ത്തില്‍ എംബസ്സി ഉദ്യോഗസ്ഥര്‍ എത്തി സേവന പ്രവര്‍ ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

നില വില്‍ ഒരു മാസത്തില്‍ രണ്ട് വെള്ളിയാഴ്ച കളി ലാണ് എംബസ്സി യുടെ വിവിധ സേവനങ്ങള്‍ സമാജ ത്തില്‍ ലഭ്യ മാകുന്നത്. മികച്ച പ്രതി കരണ മാണ് ഈ പദ്ധതിക്ക് പൊതു ജന ങ്ങളില്‍ നിന്ന് ലഭിച്ചത്.

വിശദ വിവരങ്ങള്‍ക്ക് : 02 55 37 600, 050 761 6549.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്കൂള്‍ ബസ്സിന്റെ സ്റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ സ്ഥാപിക്കുന്നു

September 4th, 2019

abudhabi-school-bus-stop-board-ePathram
അബുദാബി : സ്കൂൾ ബസ്സുകളിലെ ‘സ്റ്റോപ്പ്’ ബോര്‍ഡ് മറി കടക്കുന്ന വാഹന ങ്ങളെ പിടി കൂടുവാന്‍ സ്കൂൾ ബസ്സു കളിൽ ക്യാമറകൾ ഘടി പ്പിക്കുന്നു. അബുദാബി യിലെ 7000 സ്കൂൾ ബസ്സു കളിലും ക്യാമറ ഘടിപ്പി ക്കുവാന്‍ പദ്ധതി യുണ്ട്. ആദ്യ ഘട്ട ത്തിൽ 500 ബസ്സു കളില്‍ ക്യാമറ സ്ഥാപിക്കും.

മറ്റു വാഹന ഉടമ കൾക്ക് തിരിച്ചറി യു വാന്‍ സാധി ക്കാത്ത വിധ മുള്ള ക്യാമറ, ബസ്സി ന്റെ സ്റ്റോപ്പ് ബോർഡി ലാണ് ഘടിപ്പിക്കുക എന്ന് അധികൃതർ വാർത്താ സമ്മേ ളന ത്തിൽ അറിയിച്ചു. പോലീസ് കൺട്രോൾ റൂമു മായി ബന്ധിപ്പി ക്കുന്ന ക്യാമറ യിലൂടെ നിയമ ലംഘകരെ പിടി കൂടാനാകും.

വിദ്യാർത്ഥികളെ സ്കൂള്‍ ബസ്സിൽ കയറ്റുകയും ഇറക്കു കയും ചെയ്യുന്ന സമയത്ത് പിറകി ലുള്ള വാഹന ങ്ങൾ നിർത്തണം എന്നാണ് നിലവിലെ നിയമം. ബസ്സ് നിർത്തു മ്പോൾ ഡ്രൈവർമാർ സ്റ്റോപ്പ് ബോർഡ് പ്രദർശി പ്പിക്കു കയും വേണം.

ഈ സ്റ്റോപ്പ് ബോര്‍ഡ് കണ്ടിട്ടും വാഹനം നിര്‍ത്താതെ പോകുന്ന വർക്ക് 1000 ദിർഹം പിഴ യും ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റു മാണ് ശിക്ഷ.സ്റ്റോപ്പ് ബോർഡ് പ്രദർശിപ്പി ക്കാത്ത ഡ്രൈവർ മാർക്ക് നിലവില്‍ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷ നല്‍കി വരുന്നുണ്ട്.

Twitter
Instagram
Face Book Page

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജം ഓണ ആഘോഷ പരിപാടി കൾ സെപ്റ്റംബർ 3 മുതല്‍

September 1st, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഓണ ആഘോഷ പരി പാടികൾ സെപ്റ്റംബർ 3 മുതല്‍ തുടക്കം കുറിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബർ 3, അത്തം നാൾ മുതൽ തിരു വോണം വരെ സമാജം അങ്കണ ത്തിൽ സമാജ ത്തിലെ വിവിധ കമ്മിറ്റി കളുടെ ആഭി മുഖ്യത്തിൽ അത്ത പ്പൂക്കളം ഒരുക്കു വാനും സെപ്റ്റംബർ 6 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ ഓണ ക്കാഴ്ച കളും ഓണ ചന്ത യും നടത്തുന്ന തിനും ഓണ ചന്ത യിൽ നാടൻ തനിമ നില നിർത്തി പച്ച ക്കറി കൾ, വസ്ത്ര ങ്ങൾ, മറ്റു നാടൻ വിഭവ ങ്ങൾ തുട ങ്ങിയ വിവിധ തര ത്തിലുള്ള സ്റ്റാളു കളും ഉണ്ടാവും.

നാടൻ പന്തുകളി, ഉറിയടി, തീറ്റ മത്സരം, വെള്ളം കുടി മത്സരം, കണ്ണു കെട്ടി കുടമടി, വടം വലി തുടങ്ങി യ വൈവിദ്ധ്യമാർന്ന മത്സര ങ്ങളും നടത്തും.

വിജയി കൾക്ക് സമ്മാന ങ്ങളും നൽകും. ഓണാ ഘോഷ ത്തി ന്റെ ഭാഗമായി സെപ്റ്റംബർ 12 വ്യാഴാഴ്ച രാത്രി 8 മണി മുതൽ സമാജം അംഗ ങ്ങളെയും കുട്ടി കളേയും അണി നിരത്തി ഓണ ഘോഷ യാത്രയും വൈവിധ്യ മാർന്ന കലാ പരി പാടികളും ഉണ്ടാവും.

സെപ്റ്റംബർ 20 വെള്ളിയാഴ്ച മൂവായിരം പേർ ക്കുള്ള ഓണ സദ്യ ഒരുക്കും എന്നും ഭാര വാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പവൻ കപൂർ : പുതിയ ഇന്ത്യൻ സ്ഥാനപതി
Next »Next Page » സ്കൂള്‍ ബസ്സിന്റെ സ്റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ സ്ഥാപിക്കുന്നു »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine