കെ. എം. സി. സി. മെഗാ മെഡി ക്കൽ ഇവന്റ് സംഘടിപ്പിച്ചു

February 28th, 2019

abudhabi-kmcc-logo-ePathram അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സംഘ ടിപ്പി ച്ച മെഗാ മെഡി ക്കൽ ഇവൻറും എക്സി ബിഷനും ശ്രദ്ധേയ മായി.

മാർച്ച് 29 വെള്ളി യാഴ്ച കെ. എം. സി. സി ഒരു ക്കുന്ന ‘കോഴി ക്കോട് ഫെസ്റ്റ്’ എന്ന പരിപാടി യുടെ പ്രാരം ഭ മായി അഹല്ല്യ മെഡിക്കൽ ഗ്രുപ്പു മായി സഹ കരിച്ചു സംഘ ടിപ്പിച്ച സൗജന്യ മെഗാ മെഡി ക്കൽ ക്യാമ്പ് സാധാ രണ ക്കാരായ പ്രവാസി കൾക്ക് ഏറെ പ്രയോജന കര മായി.

calicut-kmcc-mega-medical-event-2019-ePathram

ജനറൽ മെഡിസിൻ, കാർഡി യോളജി, നെഫ്രോളജി, ഗൈനോ ക്കോളജി, ഇ. എൻ. ടി., ഡെന്റൽ, ഫിസിയോ തൊറാപ്പി, ഓർത്തോ, പീഡി യാട്രിക്‌സ്, കൗൺസിലിംഗ് എന്നിവ കൂടാതെ ഹോമിയോ, ആയുർ വേദം എന്നീ വിഭാഗ ങ്ങ ളിലെയും പരിചയ സമ്പന്ന രായ ഡോക്ടർ മാരുടെ സേവനം ഈ മെഗാ ക്യാമ്പി ന്റെ പ്രത്യേ കത ആയിരുന്നു.

ബനിയാസ്, മഫ്റഖ്, മുസ്സഫ ഐക്കാഡ് തുടങ്ങി ലേബർ ക്യാമ്പുകളിൽ നിന്നുള്ള രാജ്യ ക്കാരായ 1200 ൽ പരം പേർ ക്യാമ്പ് പ്രയോജന പ്പെടുത്തി.

കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറർ യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സിക്ര ട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് പ്രതി നിധി കളായി ശ്രേയാ ഗോപാൽ, ഡോ. വിനോദ് തമ്പി, ഡോ. അനിൽ കുമാർ, സൂരജ് പ്രഭാ കരൻ, ശ്രീവിദ്യ, ഡോ. സംഗീത എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹിഷ്ണുത ഇസ്ലാമിന്റെ സന്ദേശം: അബ്ദുസ്സമദ് പൂക്കോട്ടൂർ

February 28th, 2019

skssf-flag-samastha-sunni-ePathram അബുദാബി : സഹിഷ്ണുത യുടേയും സഹ വർത്തി ത്വത്തിന്റെയും സന്ദേശ മാണ് ഇസ്ലാം നൽകു ന്നത് എന്നും സാമൂഹികവും സാംസ്കാരി കവും വംശീയ വും മത പരവു മായ വൈവിധ്യ ങ്ങളെ കോർത്തി ണക്കി സഹിഷ്ണുത യും സമാധാനവും പ്രചരി പ്പിക്കു ന്നതിന് യു. എ. ഇ. ഗവൺ മെന്റ് നട ത്തുന്ന സഹിഷ്ണു താ വർഷം സുത്യർഹം എന്നും എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സ്സമദ് പൂക്കോട്ടൂർ.

skssf-sys-leader-abdussamad-pookkottur-ePathram

അബു ദാബി എസ്‌. കെ. എസ്‌. എസ്‌. എഫ്. കോഴി ക്കോട് ജില്ലാ കമ്മിറ്റിയും കടമേരി റഹ്മാനിയ്യ അബു ദാബി കമ്മിറ്റിയും സംയുക്ത മായി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സ്വലാത്ത് വാർഷിക ത്തിന്റെ ഭാഗ മായി നടത്തിയ പൊതു സമ്മേ ളന ത്തിൽ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അബ്ദു സ്സമദ് പൂക്കോ ട്ടൂർ.

സ്വലാത്ത് മജ്ലിസിന് സഅദ് ഫൈസി, പല്ലാര ഉസ്താദ്, അബ്ദുൽ അസീസ് മൗലവി ആലി പ്പറമ്പ്, കെ. പി. അഹ മ്മദ് മൗലവി, ബഷീർ റഹ്മാനി, കുഞ്ഞബ്ദുള്ള ദാരിമി, അബ്ദുൽ ബാരി ഹുദവി എന്നിവര്‍ നേതൃത്വം നൽകി. സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ, സയ്യിദ് റഫീ ഖുദ്ധീൻ തങ്ങൾ പ്രാർത്ഥന നിർവ്വ ഹിച്ചു.

ദുആ സമ്മേളന ത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലി യാർ നേതൃത്വം നൽകി. സലാം ഫൈസി മുക്കം, അബു ദാബി സുന്നി സെന്റർ ജനറൽ സെക്രട്ടറി അബ്ദുള്ള നദ്വി, ഇസ്ലാമിക് സെന്റർ സെക്രട്ടറി അബ്ദുൽ ബാസിത്ത് കായക്കണ്ടി, പി. കെ. ഐ. മൊഹി യുദ്ദീൻ, ബഷീർ ഹാജി ഓമശ്ശേരി തുട ങ്ങിയ വര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വയനാട് പ്രവാസി വെൽഫെയർ അസോസ്സി യേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ്

February 28th, 2019

medical-camp-epathram അബുദാബി :  വയനാട് പ്രവാസി വെൽഫെയർ അസോസ്സി യേഷന്റെ ആഭി മുഖ്യ ത്തിൽ 2019 മാർച്ച് 1 വെള്ളി യാഴ്ച അഹല്ല്യ ആശു പത്രി യിൽ വെച്ച് സൗജന്യ മെഡി ക്കൽ ക്യാമ്പ് സംഘടി പ്പിക്കുന്നു.

പുൽവാമ യിൽ വീര മൃത്യു വരിച്ച വയനാട് സ്വദേശി വി. വി. വസന്ത കുമാറിന്റെ സ്മരണക്കായി ഒരുക്കുന്ന പരിപാടി യുടെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ
അഷ്‌റഫ് താമരശ്ശേരി നിർവ്വഹിക്കും.

വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ അബു ദാബി ഹംദാൻ സ്ട്രീറ്റിലെ അഹല്ല്യ ആശു പത്രി യിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ജനറൽ വിഭാഗ ത്തിന് പുറമെ പല്ല്, കണ്ണ്, ഹൃദ്രോഗം, ശ്വാസ കോശ സംബന്ധമായ അസുഖ ങ്ങൾ, സ്തനാർബുദ പരിശോധന എന്നി വയും ഉണ്ടാ യിരി ക്കും.

നോർക്ക രജിസ്‌ട്രേഷൻ ആവശ്യ മുള്ള വർക്ക് അതിനുള്ള സൗകര്യവും ക്യാമ്പിന്റെ ഭാഗ മായി ഉണ്ടാവും എന്നും ഭാരവാഹികൾ അറി യിച്ചു.

വിവരങ്ങൾക്ക് : 050 776 5321, 055 9461 124, 056 4761 414

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കബഡി ടൂർണ്ണ മെന്റ് മാർച്ച് എട്ടിന് ഇസ്‌ലാമിക് സെന്റ റിൽ

February 27th, 2019

sahridhaya-kalluravi-kabaddi-tournament-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും കായിക പ്രേമി കളുടെ കൂട്ടായ്മ യായ ‘സഹൃദയ കല്ലൂരാവി’ യും സംയുക്ത മായി സംഘ ടിപ്പി ക്കുന്ന അഖിലേന്ത്യാ തല കബഡി ടൂര്‍ണ്ണ മെന്റ് സെന്റർ ഓഡി റ്റോറിയ ത്തിൽ പ്രത്യേകം സജ്ജ മാക്കു ന്ന കളി ക്കള ത്തില്‍ വെച്ച് 2019 മാർച്ച് 8 വെള്ളിയാ ഴ്ച നടക്കും എന്നു ഭാര വാഹി കള്‍ അറി യിച്ചു.

പ്രബലരായ 16 ടീമു കളി ലായി ഇന്ത്യയിൽ നിന്നുള്ള പ്രോ – കബഡി താരങ്ങൾ കള ത്തില്‍ ഇറങ്ങും. പ്രോ – കബഡി ഫോർ മാറ്റിൽ അബു ദാബി യിൽ നടക്കുന്ന ആദ്യ ടൂർണ്ണ മെന്റ് ആണ് ഇത് എന്നും സംഘാടകർ അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് ഫൗണ്ടേഷൻ അബു ദാബി ചാപ്റ്റർ

February 27th, 2019

seethisahib-logo-epathram അബുദാബി : സീതി സാഹിബ് ഫൗണ്ടേഷൻ അബു ദാബി ചാപ്റ്റർ രൂപീകരിച്ചു. യു. കെ. മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്), മുഹമ്മദ് ഷഫീഖ് മാരേക്കാട് (ജനറൽ സെക്രട്ടറി), ഷമീർ തൃക്കരി പ്പൂർ (ട്രഷറർ), ഹംസ ഹാജി മാറാ ക്കര, ഇ. ടി. എം. സുനീർ, എൻ. കുഞ്ഞി മുഹ മ്മദ്, അബ്ദുല്ല കാക്കുനി (വൈസ് പ്രസി ഡണ്ടു മാര്‍), ഹൈദർ മന്ദലാം കുന്ന്, മജീദ് അണ്ണാൻ തൊടി, ഹംസ നടുവിൽ, ഷാനവാസ് പുളിക്കൽ, അഷ്‌റഫ് കോറോത്ത് (സെക്രട്ടറി മാർ) എന്നിവ രാണ് ഭാര വാഹി കള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. കാരംസ് ടൂർണ്ണ മെന്റ് മാർച്ച് 8 ന്
Next »Next Page » കബഡി ടൂർണ്ണ മെന്റ് മാർച്ച് എട്ടിന് ഇസ്‌ലാമിക് സെന്റ റിൽ »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine