ശ്രീദേവി അന്തരിച്ചു

February 25th, 2018

actress-sridevi-in-english-vinglish-ePathram
ദുബായ്: പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാ ഘാത ത്തെ തുടര്‍ന്ന് ശനി യാഴ്ച രാത്രി ദുബായില്‍ വെച്ചാണ് അന്ത്യം.

ബന്ധുവും ബോളി വുഡ് നടനു മായ മോഹിത് മർവ യുടെ വിവാഹ സല്‍ക്കാര ത്തിൽ പങ്കെടു ക്കു വാനാ യിട്ടാണ് ശ്രീദേവി യും കുടുംബവും ദുബായില്‍ എത്തി യത്.

ശനിയാഴ്ച രാത്രി കുഴഞ്ഞു വീണ തിനെ തുടർന്ന് റാഷിദ് ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണം സംഭ വിച്ചു. മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവി യുടെ കൂടെ ഉണ്ടാ യിരുന്നു. നിയമ നടപടികൾക്കു ശേഷം മൃതദേഹം മുംബൈ യിലേക്ക് കൊണ്ട് പോകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ ശൈഖ് സായിദിനു സ്മരണാഞ്ജലി

February 22nd, 2018

sheikh-zayed-anamorphic-sculpture-nisar-ibrahim-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാര്‍ഷി കം ആചരിക്കുന്ന സായിദ് വര്‍ഷ ത്തില്‍ മലയാളി ചിത്ര കാരനും ശില്പി യുമായ നിസ്സാര്‍ ഇബ്രാഹിം ‘അന മോർ ഫിക് ആര്‍ട്ടില്‍’ ഒരുക്കിയ ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ എന്ന ശൈഖ് സായിദിന്റെ ചിത്രം ശ്രദ്ധേയ മാ വുന്നു.

ലോഹ ലോഹദണ്ഡു കളില്‍ കറുത്ത നിറം പൂശി ഒരു പ്രത്യേക രീതിയില്‍ പീഠത്തിലാണ് ഉറപ്പി ച്ചിരി ക്കുന്നത്. 210 സെന്റി മീറ്റർ ഉയര വും 100 സെന്റി മീറ്റർ വീതി യും ഉള്ള ഈ അനമോർഫിക് ആര്‍ട്ട് ഒരു പ്രത്യേക ആംഗി ളിൽ നോക്കിയാൽ രാഷ്ട്ര പിതാവി ന്റെ രൂപം വ്യക്തത യോടെ തെളിഞ്ഞു കാണും എന്നതാണ് ഇതി ന്റെ സവി ശേഷത.
zayed-father-of-unity-anamorphic-art-by-nisar-ibrahim-ePathram

13 വർഷ മായി യു. എ. ഇ. യിലുള്ള തൃശൂർ ജില്ല യിലെ കൊടു ങ്ങല്ലൂർ പട്ടേപ്പാടം സ്വദേശി നിസ്സാര്‍ ഇബ്രാഹിം അറിയ പ്പെടുന്ന ചിത്ര കാരനും നടനും ഹ്രസ്വ സിനിമാ സംവി ധായ കനുമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫിലിം ഇവന്റ് ഷോർട്ട് ഫിലിം മത്സരം സംഘടി പ്പിക്കുന്നു

February 21st, 2018

short-film-competition-epathram
അബുദാബി : കലാ കൂട്ടായ്മ യായ ഫിലിം ഇവന്റ് യു. എ. ഇ. സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമാ മത്സരം ഏപ്രിൽ ആദ്യ വാര ത്തിൽ അബു ദാബി യിൽ വെച്ച് നടക്കും എന്ന് സംഘാടകർ അറിയിച്ചു.

‘ഷോർട്ട് ഫിലിം ഫെസ്റ്റ് – 2018’ എന്ന പേരിൽ ഒരുക്കുന്ന മത്സര ത്തിൽ പരമാവധി 20 മിനിട്ട് ദൈർഘ്യമുള്ള സിനിമ കൾ ക്കാണ് എൻട്രി ലഭി ക്കുക. മാർച്ച് 30 നു മുൻപായി സൃഷ്ടി കൾ ലഭിച്ചിരി ക്ക ണം. മലയാള സിനിമ യിൽ നിന്നുള്ള പ്രഗത്ഭർ ആയിരിക്കും വിധി കർത്താ ക്കളായി എത്തുക.

കൂടുതൽ വിവരങ്ങൾക്ക് 055 452 6050, 055 475 7570, 055 510 8973 എന്നീ നമ്പരു കളിൽ ബന്ധ പ്പെടാ വുന്ന താണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാല്‍നടക്കാര്‍ റോഡ് മറി കടക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപ യോഗി ച്ചാല്‍ പിഴ

February 21st, 2018

samsung-galaxy-note-7-smart-phone-ePathram
അബുദാബി : കാല്‍ നട യാത്രക്കാര്‍ റോഡ് മുറിച്ചു കട ക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപ യോഗി ക്കുന്നതും ചാറ്റ് ചെയ്യുന്നതും സന്ദേശ ങ്ങള്‍ അയക്കുന്നതും നിയമ ലംഘനം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.

2017 ജൂലായില്‍ പ്രാബല്യ ത്തില്‍ വന്ന ഫെഡ റല്‍ ട്രാഫിക് നിയമ ത്തിന്റെ പുതിയ ഭേദ ഗതി പ്രകാരം റോഡ് മറി കടക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപ യോ ഗി ക്കുന്ന കാല്‍ നട യാത്ര ക്കാര്‍ 200 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും.

police-warned-pedestrians-use-of-mobile-phones-while-crossing-roads-ePathram

സിഗ്‌നലു കളില്‍ കാല്‍ നട ക്കാര്‍ക്കുള്ള ട്രാഫിക്ക് ലൈറ്റു കള്‍ പ്രകാശി ക്കാതെ റോഡ് മുറിച്ചു കടക്കു ന്ന വര്‍ക്ക് 400 ദിര്‍ഹം പിഴ ലഭിക്കും.

കാല്‍ നട യാത്രക്കാര്‍ അപ കട ത്തില്‍ പ്പെടുന്ന തിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണി ന്റെ ഉപ യോഗ മാണ് എന്നും ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേയ്സ് ബുക്ക് ഉള്‍ പ്പെടെ യുള്ള സോഷ്യല്‍ മീഡിയ കളി ലൂടെ അബു ദാബി പോലീസ് മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെന്‍റ് തോമസ് കോളജ് അലൂംനി വാർഷിക സംഗമം സമാപിച്ചു

February 20th, 2018

logo-st-thomas-college-kozhencherry-alumni-santhom-ePathram
അബുദാബി : കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന്‍റെ വാർഷിക പൊതു യോഗ വും കുടുംബ സംഗമവും മുസഫ മാർ ത്തോമ്മ കമ്യൂണിറ്റി സെന്‍ററിൽ നടന്നു. പ്രസിഡന്‍റ് ടി. എം. മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം മലയാളി സമാജം ജനറൽ സെക്രട്ടറി എ. എം. അൻസാർ ഉദ്ഘാടനം ചെയ്തു.

മാർത്തോമ്മ ഇടവക സഹ വികാരി റവ. സി. പി. ബിജു, ഇന്ത്യന്‍ മീഡിയ അബു ദാബി കമ്മിറ്റി പ്രസിഡണ്ട് റസാഖ് ഒരുമനയൂർ, കോളജ് അലൂംനി അബു ദാബി ചാപ്റ്റർ സെക്രട്ടറി അനിൽ സി. ഇടിക്കുള, വി. ജെ. തോമസ്, ഷെറിൻ തെക്കേമല, നിബു സാം ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

അംഗ ങ്ങളു ടെയും കുടുംബാംഗ ങ്ങളു ടേയും വിവിധ വിനോദ പരി പാടി കളും ജുഗൽ ബന്ദി, സിനിമാ റ്റിക് ഡാൻസ്, മാർഗ്ഗം കളി, മിമിക്രി, സംഗീത സന്ധ്യ എന്നിവ യും അരങ്ങേറി.

പുതിയ ഭാര വാഹി കളായി സജി തോമസ് (പ്രസിഡണ്ട്), മാത്യു കെ. കുര്യൻ ( വൈസ് പ്രസിഡണ്ട്), സി. ആർ. ഷിബു (സെക്രട്ടറി), ജെസ്വിൻ സാം (ജോയിന്‍റ് സെക്രട്ടറി), രെഞ്ചു മാത്യൂസ് ജോർജ്ജ് (ട്രഷറർ), വിഷ്ണു മോഹൻ (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗ്രീൻ വോയ്‌സ് ‘സ്​നേഹ പുരം 2018’ ഉദ്ഘാടനം ചെയ്തു
Next »Next Page » കാല്‍നടക്കാര്‍ റോഡ് മറി കടക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപ യോഗി ച്ചാല്‍ പിഴ »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine