കണ്ണപുരം പ്രവാസി സംഗമം ‘പെരുമ 2018’ സംഘടിപ്പിച്ചു

April 23rd, 2018

logo-peruma-kannapuram-mahallu-koottayma-ePathram അബുദാബി : കണ്ണൂർ ജില്ല യിലെ കണ്ണ പുരം നിവാസി കളുടെ മഹല്ലു സംഗമം ‘പെരുമ 2018’ എന്ന പേരിൽ അബു ദാബി മുറൂർ സഫ്രാൻ പാർക്കിൽ സംഘടിപ്പിച്ചു. വിവിധ എമി റേറ്റു കളിൽ നിന്നായി നൂറു കണക്കിന‌ു മഹല്ലു നിവാസികൾ സംഗമ ത്തിൽ സംബ ന്ധിച്ചു.

അംഗ ങ്ങൾക്കും കുടും ബാംഗ ങ്ങൾ ക്കുമായി വിവിധ കലാ കായിക മത്സര ങ്ങളും സംഘടിപ്പിച്ചു.

അഡ്ഹോക് കമ്മിറ്റി ചെയർ മാൻ സുബൈർ മൊയ്തീന്‍ അദ്ധ്യ ക്ഷത വഹിച്ചു. പി. കെ. പി. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.

പി. കെ. അഷ്റഫ് ആശംസ നേർന്നു. പി. കെ. മുഹമ്മദ് അമീൻ, സഈദ്, പി. കെ. കെ. ഷരീഫ്, സി. പി. മുഹമ്മദ് കുട്ടി, ഷെബീർ, ഷിഹാബ്, സി. പി. അമീർ, ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിൽ സിനിമ പ്രദർശനം തുടങ്ങി

April 19th, 2018

black-panther-screening-kicks-off-1st-new-cinema-in-saudi-arabia-ePathram
റിയാദ്: സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദർശന ത്തിന് വർണ്ണാഭ മായ തുടക്കം. റിയാദി ലെ കിംഗ് അബ്ദുല്ല ഫിനാന്‍ ഷ്യല്‍ ഡിസ്ട്രി ക്ടില്‍ ഒരുക്കിയ സിനിമാ തിയ്യേ റ്ററിൽ ഏപ്രില്‍ 18 ബുധ നാഴ്ച യാണ് ‘ബ്ലാക്ക് പാന്തര്‍’ എന്ന ഹോളി വുഡ് സിനിമ പ്രദര്‍ശി പ്പിച്ചത്.

ഷാഡ്വിക് ബോസ് മാന്‍ മുഖ്യ വേഷ ത്തില്‍ എത്തുന്ന സൂപ്പർ ഹീറോ സിനിമ യായ ‘ബ്ലാക്ക് പാന്ഥര്‍’ കാണു വാനായി ചല ച്ചിത്ര വ്യവ സായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ യുള്ള ക്ഷണിക്ക പ്പെട്ട സദസ്സ് സംബന്ധിച്ചു.

അമേരി ക്കൻ മൾട്ടി സിനിമ എന്‍റർ ടെയ്ൻ മെന്‍റ് (എ. എം. സി.) കമ്പനി അത്യാ ധുനിക സൗകര്യ ങ്ങ ളോടെ ലോകോ ത്തര നില വാര ത്തില്‍ ഒരു ക്കിയ ഇൗ തിയ്യേറ്റ റില്‍ മേയ് മാസം മുതൽ  പൊതു ജന ങ്ങൾക്കു വേണ്ടി സിനിമകള്‍ പ്രദർശിപ്പിക്കും.

Image Credit : Saudi Press Agency

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടകര മഹോല്‍സവം 2018 – വെള്ളി യാഴ്ച സമാജത്തില്‍

April 19th, 2018

vatakara-nri-forum-logo-ePathram
അബുദാബി : വടകര എൻ. ആർ. ഐ. ഫോറം അബു ദാബി ചാപ്റ്റർ ഒരുക്കുന്ന ‘വടകര മഹോ ത്സവം-2018’ ഏപ്രിൽ 20 വെള്ളി യാഴ്ച വൈകു ന്നേരം ആറു മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിൽ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടി കളോടെ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.

praseetha-chalakkudyi-in-vatakara-maholsavam-2018-ePatham

ഉത്തര മലബാറി ന്റെ തനതു വിഭവ ങ്ങൾ രുചിക്കാൻ സന്ദർശ കർക്ക് അവസരം ഒരുക്കി ക്കൊണ്ട് തയ്യാറാ ക്കിയ നിരവധി ഭക്ഷണ സ്റ്റാളു കളാണ് ‘വടകര മഹോ ത്സവ’ ത്തിന്റെ മുഖ്യ ആകർഷക ഘടകം.

പ്രശസ്ത ഗായിക പ്രസീത ചാലക്കുടി യുടെ നേതൃത്വ ത്തിൽ ഇരുപതിൽ പരം കലാ കാര ന്മാർ അണി നിര ക്കുന്ന ‘താള സംഗീത വിസ്മയ’ ത്തിൽ നാടൻ പാട്ട്, ശിങ്കാരി മേളം, കരകാട്ടം, ഒപ്പന, മാപ്പിള പ്പാട്ടു കൾ തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ലൈബ്രറി ഡേ – വെള്ളിയാഴ്ച പുസ്തക പ്രദർശനം

April 19th, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ഏപ്രിൽ 20 വെള്ളി യാഴ്ച ‘കെ. എസ്. സി. ലൈബ്രറി ഡേ-2018’ ആയി ആചരി ക്കുന്നു. എഴുത്തു കാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകം എന്ന പദ്ധതി യിലേക്ക് ലഭിച്ച നൂറോളം പുസ്തക ങ്ങളുടെ പ്രദര്‍ ശനമാണ് ഒരുക്കി യിട്ടുണ്ട്.

കെ. എസ്. സി. ലൈബ്രറി യിൽ വൈകു ന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ പുസ്തക ങ്ങളുടെ പ്രദർശനം നടക്കും.

കഴിഞ്ഞ 40 വർഷത്തെ പ്രവർ ത്തന ചരിത്ര മുള്ള കേരള സോഷ്യൽ സെന്റർ ഗ്രന്ഥ ശാല, ഇന്ന് കേരള ത്തിന് പുറത്ത് ഏറ്റവും അധികം മലയാള പുസ്തക ശേഖരം ഉള്ള ഗ്രന്ഥ ശാല യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂര്യാ ഫെസ്റ്റ് 2018 അരങ്ങേറി

April 19th, 2018

rama-vaidyanathan-dakshina-vaidyanathan-soorya-fest-2018-ePathram
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ചും സൂര്യ ഇന്റര്‍ നാഷണലും സംയുക്തമായി അബു ദാബി ഇന്ത്യ സോഷ്യൽ സെന്റ റിൽ സംഘടി പ്പിച്ച ‘സൂര്യ ഫെസ്റ്റി വൽ’ ശ്രദ്ധേയ മായി.

പ്രമുഖ നടിയും നര്‍ത്തകി യുമായ ദിവ്യാ ഉണ്ണിയും പ്രശസ്ത നർത്തകി മാരായ രമാ വൈദ്യനാഥനും പുത്രി ദക്ഷിണാ വൈദ്യ നാഥനും അവതരിപ്പിച്ച നൃത്തം ആസ്വാ ദകർക്ക് അവി സ്മരണീയ മായ അനു ഭവ മായി. ഒരു ഇട വേള ക്കു ശേഷമാന് ദിവ്യ ഉണ്ണി യു. എ. ഇ.യിലെ വേദി യില്‍ എത്തുന്നത്.

കഴിഞ്ഞ കുറെ വർഷ ങ്ങളായി നിരവധി പ്രതിഭ കളുടെ കലാ പ്രകടനങ്ങൾ അവ തരി പ്പിക്കു വാന്‍ സൂര്യ ഫെസ്റ്റി വലി ലൂടെ കഴിഞ്ഞിട്ടുണ്ട് എന്നും ഇത്തരം കല കളെ തുടർന്നും പ്രോല്‍സാഹിപ്പിക്കും എന്നും യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി പറഞ്ഞു. തുടർച്ചയായി 21 ആമതു വർഷമാണ് സൂര്യ ഫെസ്റ്റിവൽ യു. എ. ഇ. യിൽ നടക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം
Next »Next Page » കെ. എസ്. സി. ലൈബ്രറി ഡേ – വെള്ളിയാഴ്ച പുസ്തക പ്രദർശനം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine