പൂമംഗലം കൂട്ടായ്മ ‘പൊലിമ’ ക്കു തുടക്കമായി

October 29th, 2017

ദുബായ് : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൂമംഗലം നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘പൊലിമ’ യുടെ ഉല്‍ഘാ ടനവും പ്രവാസ ലോക ത്തെ ശ്രദ്ധേ യനായ കലാ കാരനും പൂമംഗലം നിവാസി യുമായ സമദ് മിമിക്സിനെ ആദരി ക്കല്‍ ചടങ്ങും ദുബായ് ഡ്യൂൺസ് ഹോട്ടല്‍ ഓഡി റ്റോറി യത്തില്‍ വെച്ച് നടന്നു.

പൂമംഗലം ഗോപാലകൃഷ്ണ ന്റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകന്‍ രഘു നാഥ് കണ്ണൂര്‍ സമദിനെ പൊന്നാട അണി യിച്ചു.

എെ. വി. ഉണ്ണി സ്വാഗതവും, സുനില്‍ വക്കച്ചന്‍ നന്ദിയും പറഞ്ഞു. പ്രവര്‍ത്തക സമിതി അംഗ ങ്ങളായ വി. പി. പ്രശാന്ത്, ഷംനാദ്, ടി. വി. സതീശൻ, രാജേഷ് കുവോടൻ, ബിജേഷ് ബിജു, മുസ്തഫ. പി. എ. എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്തനാർബുദ ബോധ വത്കരണം നടത്തി

October 29th, 2017

uae-exchange-breast-cancer-awareness-ePathram
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ചിന്റെ ഗ്ലോബൽ ഹെഡ്ക്വാർട്ടേ ഴ്സിൽ വനിതാ ജീവന ക്കാർക്കും അതിഥി കൾക്കും സ്തനാർബുദ ബോധ വൽക്കരണം നടത്തി.

ബ്രൈറ്റ്‌ പോയിന്റ് റോയൽ വിമൻസ് ആശു പത്രി യിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺ സൾട്ടന്റ് ഡോ. ജുമാ ലോധ പരി പാടിക്ക് നേതൃത്വം നൽകി.

ആഗോള തല ത്തിൽ നടക്കുന്ന സ്തനാർബുദ അവബോധ മാസാ ചരണ ത്തിന്റെ ഭാഗ മായാണ് പരിപാടി സംഘ ടിപ്പിച്ചത്. സ്തനാർബുദം പ്രതി രോധി ക്കുവാനും സ്വയം തിരിച്ചറി യുവാനും ആരോഗ്യ പര മായ ജീവിത ശൈലി സ്വീകരി ക്കുവാനും പരിശീലനം നൽകി.

സൗജന്യ മാമോഗ്രാം വൗച്ചറും സ്തനാർബുദ അവ ബോധ ബ്രൗഷറു കളും ഉൾപ്പെടെയുള്ള ബാഗു കളും വിതരണം ചെയ്തു.

സ്ത്രീ ശാക്തീ കരണ ത്തിന്റെ ഭാഗ മായി യു. എ. ഇ. എക്സ് ചേഞ്ചിലെ വനിത കൾ അന്താ രാഷ്ട്ര വനിതാ ദിന ത്തിൽ ആരംഭിച്ച ‘നെറ്റ്‌ വർക്ക് ഓഫ് വുമൺ’ എന്ന കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍ ആയിരുന്നു ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായിൽ മരിച്ച പ്രവാസി യുടെ മയ്യിത്ത് നാട്ടിൽ ഖബറടക്കി

October 27th, 2017

അബുദാബി : വ്യാഴാഴ്ച രാവിലെ ദുബായില്‍ വെച്ചു മരണ പ്പെട്ട ബ്ലാങ്ങാട് സ്വദേശി എം. വി. അബ്ദുല്‍ റഹി മാന്റെ ഖബറ ടക്കം ഇന്ന് ഉച്ചക്ക് ശേഷം ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

blangad-mv-abdul-rahiman-ePathram

പനിയെ തുടര്‍ന്ന് ദേര യിലെ ദുബായ് ഹോസ്പിറ്റലിൽ പ്രവേശി പ്പി ച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മരണം സംഭ വിച്ചു. നിയമ നടപടി കൾ പൂർത്തിയാക്കി വെള്ളി യാഴ്ച പുലര്‍ച്ചെ മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോയി

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹ മ്മദ് മുസ്ലി യാരുടെ മകനായ എം. വി. അബ്ദുല്‍ റഹിമാന്‍ കുടുംബ സമേതം ദുബായില്‍ ആയിരുന്നു.

ബ്ലാങ്ങാട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എം. വി. അബ്ദുൽ ജലീൽ, എം. വി. അബ്ദുൽ മജീദ് (അബു ദാബി), എം. വി. അബ്ദുൽ അസീസ് (ദുബായ്) എന്നിവർ സഹോ ദര ങ്ങളാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

‘വർത്ത മാന ഇന്ത്യ ആകുലത കളും ആശങ്ക കളും’ ബിനോയ് വിശ്വം പങ്കെടുക്കും

October 27th, 2017

yuvakalasahithy-epathram
അബുദാബി : യുവ കലാ സാഹിതി യുടെ ആഭി മുഖ്യ ത്തിൽ ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 7.30 ന് കേരളാ സോഷ്യൽ സെന്റ റിൽ വെച്ച് സംഘടിപ്പിക്കുന്ന സെമിനാറിൽ ‘വർത്ത മാന ഇന്ത്യ ആകുലതകളും ആശങ്ക കളും’ എന്ന വിഷയ ത്തിൽ ബിനോയ് വിശ്വം മുഖ്യ പ്രഭാ ഷണം നടത്തുന്നു. തുടർന്ന്കേരള ത്തിന്റെ വിപ്ലവ ഗായിക പി. കെ. മേദിനിയമ്മയെ ആദരിക്കുന്നു.

യു. എ. ഇ. യിലെ വിവിധ സംഘടന നേതാ ക്കളും സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഗീത സന്ധ്യ കെ. എസ്. സി. യില്‍

October 27th, 2017

അബുദാബി : യുവകലാസാഹിതി യുടെ നേതൃത്വ ത്തിൽ പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന ‘സംഗീത സന്ധ്യ’ ഒക്ടോ ബർ 27 വെള്ളി യാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്റർ ഓഡി റ്റോറി യത്തിൽ. പ്രവേശനം സൗജന്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തി യുടെ രക്ത ദാന ക്യാമ്പ്
Next »Next Page » ‘വർത്ത മാന ഇന്ത്യ ആകുലത കളും ആശങ്ക കളും’ ബിനോയ് വിശ്വം പങ്കെടുക്കും »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine