അബുദാബി : പ്രമുഖ ആഭരണ ബ്രാൻഡു കളുടെ ട്രേഡ് മാർക്ക് വ്യാജ മായി അടയാള പ്പെടുത്തി വില്പ്പനക്കു വെച്ച 27 കിലോഗ്രാം വ്യാജ സ്വർണ്ണ ആഭരണ ങ്ങൾ അബു ദാബി പോലീസ് പിടിച്ചെ ടുത്തു.
ഒരേ സ്ഥാപന ത്തിന്റെ 11ബ്രാഞ്ചു കൾ ഉൾ പ്പെടെ 26 ജ്വല്ലറി കളിൽ നിന്നുമാണ് വ്യാജ ആഭര ണങ്ങള്‍ കണ്ടെ ടുത്തത്. അന്താ രാഷ്ട്ര ആഭരണ ബ്രാൻഡു കളുടെ പേര് എഴുതി യായി രുന്നു വ്യാജ സ്വർണ്ണ ആഭരണ ങ്ങൾ വിൽപന നടത്തി യിരുന്നത് എന്ന് അബു ദാബി പോലീ സിലെ ക്രിമിനൽ ഇൻവെസ്റ്റി ഗേഷൻ ഡയറക്ട റേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. റാഷിദ് മുഹമ്മദ് ബു റഷീദ് പറഞ്ഞു.
ജ്വല്ലറി കളുടെ പേരുകൾ പൊലീസ് വെളി പ്പെടു ത്തിയി ട്ടില്ല. വ്യാജ സ്വര്‍ണ്ണ ആഭ രണ ങ്ങൾ ജ്വല്ലറി കളിലെ രഹസ്യ അറ കളില്‍ ആയിരുന്നു സൂക്ഷി ച്ചിരുന്നത്.
കൊമേഴ്യല്‍ ഏജന്റ് നൽകിയ പരാതി പ്രകാരം പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീ കരിച്ച് ജ്വല്ലറി കളിൽ റെയ്ഡ് നടത്തി വ്യാജ ആഭ രണ ങ്ങൾ പിടി കൂടുക യായിരുന്നു.
പിടിച്ചെടുത്ത 27 കിലോ 18 കാരറ്റ് സ്വർണ്ണ ആഭരണ ങ്ങൾക്ക് 43 ലക്ഷം ദിർഹം വില വരും. നിയമ നടപടി കൾക്കായി പിടി ച്ചെടുത്ത ആഭരണ ങ്ങള്‍ പബ്ലിക് പ്രോസി ക്യുഷന് കൈമാറി.