സോഷ്യല്‍ മീഡിയ വഴി ലഹരി മരുന്നു വില്പനക്കുള്ള ശ്രമം തകര്‍ത്തു

July 20th, 2017

narcotic-drugs-ePathram
അബുദാബി : സോഷ്യല്‍ മീഡിയ വഴി ലഹരി മരുന്നു വില്പന നടത്തുവാന്‍ ശ്രമിച്ച 36ഉം 22ഉം വയസ്സുള്ള രണ്ട് അറബ് വംശജര്‍  അബു ദാബി പോലീസിന്റെ സമയോചിതമായ ഇട പെടല്‍ മൂലം പിടിയിലായി.

3,000 ലഹരി ഗുളിക കളുമായി സംഘത്തിലെ പ്രധാന ഇട പാടു കാരന്‍ വില്‍പ്പനക്കു ശ്രമിക്ക വെ യാണ് അറസ്റ്റ് ചെയ്തത്. 55,000 ദിര്‍ഹ ത്തിനാണ് ഇത് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ലഹരി നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു.

സ്റ്റീല്‍ ഗ്രിപ്പ്’ എന്ന പേരില്‍ അബുദാബി പോലീസ് നടത്തിയ രഹസ്യ പരിശോധന യിലാണ് സംഘം പിടി യിലായത്. വില്‍പ്പനക്കു വെച്ച 10,000 ലഹരി ഗുളികകള്‍ ഇവരുടെ കൈയില്‍ നിന്ന് കണ്ടെത്തി. സോഷ്യല്‍ മീഡിയ വഴി യുവാക്ക ളിലേക്ക് മരുന്നു കള്‍ എത്തിക്കു വാ നാണ് സംഘം ശ്രമിച്ചത്.

എന്‍ട്രി വിസ യില്‍ യു. എ. ഇ .യി ലേക്ക് എത്തിയ യുവാവിന്റെ കൈയില്‍ നിന്ന് 7000 ത്തോളം ലഹരി ഗുളിക കള്‍ പിടിച്ചെടുത്തു.  ഗുളിക കള്‍ വില്‍പ്പന ക്കായി എത്തിച്ച താണ് എന്ന് രണ്ട് പ്രതി കളും സമ്മ തിച്ച തായി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ 81 ശത മാനം പൂര്‍ത്തി യായി

July 20th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ ത്തന ങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി.

രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതി ഉത്പാദി പ്പിക്കു വാന്‍ ശേഷി യുള്ള താണ് ബറാഖ ആണവ റിയാക്ടർ. 5600 മെഗാവാട്ട് വൈദ്യുതി യാണ് ഇവിടെ ഉത്പാദി പ്പിക്കുക. ഊര്‍ജ്ജ ഉത്പാദന ത്തിൽ സ്വാധീനം ചെലുത്തുക വഴി രാഷ്ട്ര പുരോഗതി യില്‍ വലിയ പങ്ക് വഹി ക്കുവാൻ ബറാഖ ആണവ നിലയ ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് സാധിക്കും.

സ്വദേശികൾക്കു ഏറെ തൊഴിൽ സാദ്ധ്യത കൾ ഉള്ള ഒരു മേഖല യായിരിക്കും ഇത് എന്ന് കണക്കാ ക്കുന്നു. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്ന രണ്ടായിര ത്തോളം പേരിൽ 20 ശത മാനം വനിത കൾ ഉൾപ്പെടെ 60 ശതമാനവും യു. എ. ഇ. സ്വദേശി കളാണ്.

യു. എ. ഇ. യുടെ ആണവോര്‍ജ്ജ മേഖല കളിലെ സാദ്ധ്യത കള്‍ മുന്നിൽ കണ്ടു കൊണ്ട് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്റെ സ്‌കോളര്‍ ഷിപ്പില്‍ 63 വനിത കൾ അടക്കം മുന്നൂ റോളം സ്വദേശി വിദ്യാർത്ഥി കൾ വിദേശ രാജ്യ ങ്ങളിൽ പഠിക്കുന്നുണ്ട്.

ഇതിനു പുറമേ 226 ബിരുദ ധാരികള്‍ പഠനം പൂര്‍ത്തി യാക്കി പുറത്തിറങ്ങി എന്നും അവർ ഈ പ്രവർ ത്തന ങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിവയിൽ ഈന്തപ്പഴോത്സവം

July 18th, 2017

liwa-dates-festival-ePathram
അബുദാബി : പതിമൂന്നാമത് ലിവ ഈന്തപ്പഴ ഉത്സവം, 2017 ജൂലായ് 19 ബുധനാഴ്ച തുടക്കമാവും.

അബു ദാബി കൾചറൽ പ്രോഗ്രസ് ആൻഡ് ഹെറിറ്റേജ് ഫെസ്‌റ്റി വൽസ് കമ്മിറ്റി യുടെ ആഭി മുഖ്യ ത്തിൽ യു. എ. ഇ.  ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തിലാണ് ലിവ ഈന്തപ്പഴ ഉത്സവം സംഘടി പ്പിക്കുന്നത്.

രാജ്യത്തു വിളയിക്കുന്ന ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശന ത്തിനും വില്‍പന ക്കുമായി സംഘടി പ്പി ക്കുന്ന ലിവ ഈന്തപ്പഴ ഉത്സവം ജൂലായ് 29 വരെ നീണ്ടു നില്‍ക്കും.

ഈന്തപ്പഴ ത്തില്‍ നിന്നും തയ്യാറാക്കുന്ന തേന്‍, ജാം, വിവിധ തരം പലഹാര ങ്ങളും സ്‌ക്വാഷു കളും അടക്കം നിരവധി ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാവും.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാ ഹിപ്പിക്കുക എന്ന താണ് ലിവ ഈന്തപ്പഴ ഉത്സവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗ മായി വിവിധ മത്സര ങ്ങളും സംഘടി പ്പി ക്കുകയും 52 ലക്ഷം ദിർഹ ത്തിന്റെ സമ്മാനങ്ങളും നല്‍കും.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ കനത്ത മഴ

July 18th, 2017

rain-in-alain-on-august-ePathram
അല്‍ ഐന്‍ : ശക്തമായ ചൂടില്‍ കുളിരായി ഹരിത നഗരി യില്‍ ഇന്നലെ മഴ പെയ്തു. തിങ്കളാഴ്ച വൈകു ന്നേരം നാലു മണി യോടെ ആരംഭിച്ച മഴ രണ്ടു മണി ക്കൂറോളം നീണ്ടു നിന്നു. ശക്ത മായ മഴയില്‍ റോഡു കളിലും റൗണ്ട് എബൗട്ടു കളിലും പാര്‍ക്കിംഗു കളിലും വെള്ള ക്കെട്ടു നിറഞ്ഞു. അല്‍ ഐന്‍ നഗര ത്തിലും അല്‍ ഹിലി, അല്‍ മുവൈജി തുടങ്ങിയ ഇടങ്ങ ളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥ യുമായിരുന്നു.

വരും ദിവസ ങ്ങളിൽ മഴ ലഭിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദിയില്‍ പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടി

July 1st, 2017

amnesty

ജിദ്ദ : സൗദിയില്‍ രേഖകളില്ലാതെ കഴിയുന്ന വിദേശികള്‍ക്കായി നടപ്പാക്കിയ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. പൊതുമാപ്പ് പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ സൗദി ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു.

നേരത്തെ നല്‍കിയ പൊതുമാപ്പ് കാലാവധി ജൂണ്‍ 24 ന് അവസാനിച്ചിരുന്നു. ഇനിയും ധാരാളം ആളുകള്‍ ആവശ്യമായ രേഖകള്‍ ഇല്ലാതെ സൗദിയില്‍ താമസിക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് കാലാവധി നീട്ടി നല്‍കിയത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും അനുഭവിക്കേണ്ടി വരികയെന്നും സൗദി ഭരണ മന്ത്രാലയം അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം ചെസ്സ് ടൂർണ്ണമെന്റ്
Next »Next Page » അല്‍ ഐനില്‍ കനത്ത മഴ »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine