രാഷ്​ട്ര പിതാവിന്​ ആദരം അര്‍പ്പിച്ച് ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ തുറന്നു

February 27th, 2018

zayed-year-2018-sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മ വാര്‍ ഷികം പ്രമാ ണിച്ച് യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് വര്‍ഷാ ചരണ ത്തി ന്റെ ഭാഗ മായി അബുദാബി കോര്‍ണീഷില്‍ ഒരു ക്കിയ ‘ദി ഫൗണ്ടേ ഴ്‌സ് മെമ്മോറിയൽ’ എന്ന സ്ഥിരം സ്മാരകം വര്‍ണ്ണാഭമായ പരിപാടി കളോടെ ഉല്‍ഘാടനം ചെയ്തു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാശിദ് അൽ മക്തൂം, അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റു കളുടെ ഭര ണാധി കാരി കൾ, രാജ കുടുംബാംഗ ങ്ങള്‍. പൗര പ്രമുഖര്‍ അടക്കം നിര വധി പേര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കല, കഥകൾ, ഉദ്ധരണി കൾ, വീഡിയോ ദൃശ്യ ങ്ങൾ തുട ങ്ങി യവ യിലൂടെ ശൈഖ് സായിദിനെ അറി യാൻ സാധിക്കും വിധ മാണ് ‘ദി ഫൗണ്ടേ ഴ്‌സ് മെമ്മോറിയൽ’ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ സ്മാരകം സന്ദർശകർക്കായി തുറന്നു കൊടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് 8, 9 തീയ്യതി കളില്‍

February 27th, 2018

logo-iic-uae-exchange-badminton-tournament-ePathram.jpg
അബു ദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റും – യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്ററും സംയു ക്ത മായി സംഘടി പ്പി ക്കുന്ന യു. എ. ഇ. ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് എട്ട്, ഒമ്പത് തീയ്യതി കളി ലായി സെന്റര്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും.

യു. എ. ഇ., ഫിലി പ്പൈന്‍സ്, ഇന്തോ നേഷ്യ, വിയറ്റ്‌നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളി ക്കാര്‍ ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കും. ആദ്യ മൂന്നു സ്ഥാനങ്ങ ളില്‍ എത്തുന്ന ടീമു കള്‍ക്ക് ട്രോഫി യും ക്യാഷ് അവാര്‍ ഡും സമ്മാനിക്കും.

പ്രൊഫഷണല്‍, എ – ബി എന്നിങ്ങനെ മൂന്നു വിഭാഗ ങ്ങ ളിലാ യിട്ടാണ് മത്സര ങ്ങള്‍ നടക്കുക. ടൂര്‍ണ്ണ മെന്റില്‍ ഭാഗ മാകു വാന്‍ ആഗ്ര ഹിക്കു ന്നവര്‍ മാർച്ച് ഒന്നിനു മുന്‍പേ റജിസ്റ്റര്‍ ചെയ്യണം എന്നും റജിസ്ട്രേഷന്‍ ഫോമു കള്‍ ഇസ്ലാമിക് സെന്റര്‍ ഓഫീ സിലും സെന്റര്‍ വെബ് സൈറ്റി ലും ലഭ്യമാണ് എന്നും ഭാര വാഹികള്‍ അറി യിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അൽ ഐൻ മലയാളി സമാജം വായനാ മുറി ഉദ്ഘാടനം ചെയ്​തു

February 27th, 2018

jaleel-ramanthali-new-book-cover-ePathram
അൽ ഐൻ : വിദ്യാർ ത്ഥി കളിൽ വായനാ ശീലം വളർ ത്തു ന്നതിനും പുസ്തക നിരൂപണം പരിശീലി ക്കുന്ന തിനും വ്യക്തിത്വ വികസന ത്തിനും ഉതകും വിധം അൽ ഐൻ മലയാളി സമാജം ഒരുക്കിയ ‘സമാജം വായനാ മുറി’ ഉല്‍ഘാടനം ചെയ്തു.

reading-club-alain-malayalee-samajam-ePathram

പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന കവി യും സാംസ്കാരിക പ്രവർ ത്തക നുമായ എ. ടി. അബൂ ബക്ക റിന് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി.

സമാജം പ്രസിഡണ്ട് ഡോ. അൻസാരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണികണ്ഠൻ, ജിതേഷ് പുരുഷോ ത്തമൻ, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് കാവ്യ സന്ധ്യയും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീദേവി അന്തരിച്ചു

February 25th, 2018

actress-sridevi-in-english-vinglish-ePathram
ദുബായ്: പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാ ഘാത ത്തെ തുടര്‍ന്ന് ശനി യാഴ്ച രാത്രി ദുബായില്‍ വെച്ചാണ് അന്ത്യം.

ബന്ധുവും ബോളി വുഡ് നടനു മായ മോഹിത് മർവ യുടെ വിവാഹ സല്‍ക്കാര ത്തിൽ പങ്കെടു ക്കു വാനാ യിട്ടാണ് ശ്രീദേവി യും കുടുംബവും ദുബായില്‍ എത്തി യത്.

ശനിയാഴ്ച രാത്രി കുഴഞ്ഞു വീണ തിനെ തുടർന്ന് റാഷിദ് ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണം സംഭ വിച്ചു. മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവി യുടെ കൂടെ ഉണ്ടാ യിരുന്നു. നിയമ നടപടികൾക്കു ശേഷം മൃതദേഹം മുംബൈ യിലേക്ക് കൊണ്ട് പോകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ ശൈഖ് സായിദിനു സ്മരണാഞ്ജലി

February 22nd, 2018

sheikh-zayed-anamorphic-sculpture-nisar-ibrahim-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാര്‍ഷി കം ആചരിക്കുന്ന സായിദ് വര്‍ഷ ത്തില്‍ മലയാളി ചിത്ര കാരനും ശില്പി യുമായ നിസ്സാര്‍ ഇബ്രാഹിം ‘അന മോർ ഫിക് ആര്‍ട്ടില്‍’ ഒരുക്കിയ ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ എന്ന ശൈഖ് സായിദിന്റെ ചിത്രം ശ്രദ്ധേയ മാ വുന്നു.

ലോഹ ലോഹദണ്ഡു കളില്‍ കറുത്ത നിറം പൂശി ഒരു പ്രത്യേക രീതിയില്‍ പീഠത്തിലാണ് ഉറപ്പി ച്ചിരി ക്കുന്നത്. 210 സെന്റി മീറ്റർ ഉയര വും 100 സെന്റി മീറ്റർ വീതി യും ഉള്ള ഈ അനമോർഫിക് ആര്‍ട്ട് ഒരു പ്രത്യേക ആംഗി ളിൽ നോക്കിയാൽ രാഷ്ട്ര പിതാവി ന്റെ രൂപം വ്യക്തത യോടെ തെളിഞ്ഞു കാണും എന്നതാണ് ഇതി ന്റെ സവി ശേഷത.
zayed-father-of-unity-anamorphic-art-by-nisar-ibrahim-ePathram

13 വർഷ മായി യു. എ. ഇ. യിലുള്ള തൃശൂർ ജില്ല യിലെ കൊടു ങ്ങല്ലൂർ പട്ടേപ്പാടം സ്വദേശി നിസ്സാര്‍ ഇബ്രാഹിം അറിയ പ്പെടുന്ന ചിത്ര കാരനും നടനും ഹ്രസ്വ സിനിമാ സംവി ധായ കനുമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫിലിം ഇവന്റ് ഷോർട്ട് ഫിലിം മത്സരം സംഘടി പ്പിക്കുന്നു
Next »Next Page » ശ്രീദേവി അന്തരിച്ചു »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine