അബുദാബി : യു. എ. ഇ. യിലെ ഫെഡറൽ ട്രാഫിക് നിയമ ത്തിൽ ഭേദ ഗതി കള്‍ വരുത്തു വാന്‍ സർക്കാർ തീരു മാനം. ആഭ്യന്തര മന്ത്രി യും ഉപ പ്രധാന മന്ത്രി യുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. കുട്ടികളുടെ സുരക്ഷയെ മുന്‍ നിറുത്തിയാണ് നിലവിലെ ട്രാഫിക് നിയമ ത്തില്‍ ഭേദ ഗതി വരുത്തുന്നത് എന്നറി യുന്നു.
നാലു വയസ്സു വരെ യുള്ള കുട്ടി കൾക്ക് വാഹന ങ്ങളില്‍ പ്രത്യേക സീറ്റു കള്‍ ഉണ്ടെന്നു ഉറപ്പാക്കുക എന്നതാണ് നിയമ ത്തിലെ പ്രധാന ഭേദ ഗതി. ഈ നിയമം ലംഘി ക്കുന്ന വർക്ക് 400 ദിർഹം പിഴ നല്‍കും. മൂന്നു മാസത്തെ സമയ പരിധി യാണ് നിയമം നടപ്പി ലാക്കുവാന്‍ അനു വദി ച്ചിരി ക്കുന്നത്.
പുതിയ നിയമ ഭേദ ഗതി സംബന്ധിച്ച് പൊതു ജന ങ്ങളിൽ അവ ബോധം സൃഷ്ടി ക്കുവാനും വാഹന അപകട ങ്ങൾ നിയന്ത്രി ക്കുവാനും ബോധ വല്‍ക്ക രണ ക്യാംപു കളും ഗതാ ഗത വകുപ്പ് ഒരുക്കും.
വിവിധ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളു മായി സഹ കരിച്ചു കൊണ്ട് ആയിരിക്കും ക്യാംപെയി നുകള്‍ നടത്തുക. ട്രാഫിക് നിയമ ഭേദ ഗതി യുടെ വിശദ വിവര ങ്ങൾ ഉടന്‍ തന്നെ ആഭ്യ ന്തര മന്ത്രാ ലയം പുറത്തു വിടും.