സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് അബുദാബി കമ്മിറ്റി പുന സംഘടി പ്പിച്ചു

April 5th, 2017

അബുദാബി : നാടും വീടും വിട്ട് കാതങ്ങള്‍ താണ്ടി വരുന്ന കാഞ്ഞങ്ങാട് ദേശ ക്കാരായ പ്രവാസീ തൊഴി ലാളി കള്‍ക്ക് താങ്ങും തണലുമായി നില നിന്നി രുന്ന ‘ചിത്താരി കോംപൗണ്ട്’ എന്ന പേരില്‍ സാധാരണ ക്കാരില്‍ അറിയ പ്പെട്ടി രുന്ന അബുദാബി യിലെ പഴയ കാല പ്രവാസീ സംഘടന ‘സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് അബുദാബി ശാഖാ കമ്മിറ്റി’ ദീര്‍ഘ കാലത്തെ ഇട വേള യ്ക്ക് ശേഷം പുന സംഘ ടിപ്പിച്ചു.

യോഗത്തില്‍ യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട്‌ ശരീഫ് ഹാജി അജ്മാന്‍ അദ്ധ്യ ക്ഷത വഹിച്ചു. സി. പി. അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

സി. കെ. അബ്ദുള്ള ഹാജി, തയ്യിബ് വാണിയം പാറ, ബഷീര്‍ മാട്ടുമ്മല്‍ എന്നി വര്‍ പ്രസംഗിച്ചു. സൗത്ത് ചിത്താരി മുസ്‌ലിം ജമാ അത്ത് യു. എ. ഈ. കമ്മിറ്റി സെക്രട്ടറി തൊട്ടി യില്‍ മുഹമ്മദ്‌ സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു. പുതു തായി നിലവില്‍ വന്ന യു. എ. ഈ. കമ്മിറ്റി ഭാര വാഹികള്‍ക്ക് സ്വീകര ണവും നല്‍കി.

അബുദാബി ശാഖാ കമ്മിറ്റി യുടെ പുതിയ ഭാര വാഹികള്‍ : അബ്ദുല്‍ ഹഖീം തണ്ടുമ്മല്‍ (പ്രസിഡന്റ്‌), അഷ്‌റഫ്‌ സി. കെ., ഷാഫി മുബാറക്, റഷീദ് കൂളി ക്കാട് (വൈസ് പ്രസിഡന്റു മാര്‍) അന്‍സാരി മാട്ടു മ്മല്‍ (ജനറല്‍ സെക്രട്ടറി) സമീര്‍ സി. എച്ച്., റഫീഖ് പി. കെ. സി., ഷഫീഖ് പ്രസ്സ് (ജോയിന്റ് സെക്രെട്ടറി മാര്‍) നബീല്‍ ബടക്കന്‍, ഉസാമ മുബാറക് (പ്രോഗ്രാം കോഡിനേറ്റര്‍ മാര്‍). എം. എച്ച്. ഹബീബ്, അറഫാഖ് സി. പി., മുര്‍ഷിദ് പ്രസ്സ് (വര്‍ക്കിംഗ് കമ്മിറ്റി അംഗ ങ്ങള്‍). സി. കെ. അസീസ്‌, ഇര്‍ഷാദ് പി. ബി., അഷ്‌റഫ്‌ തായല്‍ (രക്ഷാധി കാരി കള്‍).

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എനോര ഫുട്‍ബോൾ കാർണിവൽ വെള്ളിയാഴ്ച ദുബായിൽ

April 5th, 2017

sevens-foot-ball-in-dubai-epathram
ദുബായ് : തൃശൂർ ജില്ല യിലെ എടക്കഴിയൂർ നിവാസി കളുടെ യു. എ. ഇ യിലെ പ്രവാസി കൂട്ടായ്മയായ എനോര (ENORA) സംഘടി പ്പിക്കുന്ന ‘ഫുട്‍ബോൾ കാർണി വൽ’ ഏപ്രിൽ 7 വെള്ളിയാഴ്ച 3 മണിക്ക് ദുബായ് മിർദിഫ് അപ്‌ടൗൺ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.

എടക്കഴിയൂർ നിവാസി കളായ യു. എ. ഇ. യിലെ പ്രമുഖ കളിക്കാ രുടെ നേതൃത്വ ത്തിൽ എട്ടു ടീമുകൾ കളത്തിലിറങ്ങും. ഈ സൗഹൃദ മത്സര ത്തിന്റെ ഉദ്ഘാടനം സ്പോർട്സ് റിപ്പോർട്ടർ കൂടി യായ സാമൂഹ്യ പ്രവർ ത്തകൻ തട്ടത്താഴത്ത് ഹുസൈൻ  നിർവ്വ ഹിക്കും.

കായിക പ്രേമികളായ പ്രവാസി സുഹൃത്തു ക്കളെ ഫുട്‍ബോൾ കാർണിവലി ലേക്കു സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : അനസ് – 055 68 21 585, ഷിബു – 050 35 11 345, ജംഷീർ – 050 33 42 963

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്‌സ്‌പോ 2020 : കിരീടമായി കൂറ്റൻ താഴിക ക്കുടവും

April 4th, 2017

dubai-expo-2020-al-wasl-plaza-dome-ePathram

ദുബായ് : ലോകം മുഴുവൻ ഉറ്റു നോക്കുന്ന ദുബായ് എക്‌സ്‌പോ – 2020 യുടെ മുഖ്യ വേദി യായ അല്‍ വാസല്‍ പ്ലാസ യുടെ മുഖ്യ ആകര്‍ ഷക ഘടകങ്ങ ളില്‍ ഒന്ന് സ്വയം ശീതീ കരി ക്കു വാന്‍ സംവി ധാന ങ്ങള്‍ ഉള്ളതും പുറ ത്തേക്ക് വെളിച്ചം വിതറു ന്നതും ആയ കൂറ്റന്‍ താഴിക ക്കുടം ആയിരിക്കും.

പരിസ്ഥിതി സൗഹൃദ വസ്തു ക്കൾ കൊണ്ടു നിർമ്മി ക്കുന്ന താഴിക ക്കുട ത്തിന് 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവും ഉണ്ടാ യിരി ക്കും.

-Image Credit : WAM

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫസ്റ്റ് അബുദാബി ബാങ്ക് നിലവില്‍ വന്നു

April 4th, 2017

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : പ്രമുഖ ബാങ്കു കളായ ഫസ്‌റ്റ് ഗൾഫ് ബാങ്കും (FGB) നാഷനൽ ബാങ്ക് ഓഫ് അബു ദാബിയും (NBAD)  തമ്മില്‍ ലയിച്ചു.

പുതിയ പേര് ‘ഫസ്‌റ്റ് അബു ദാബി ബാങ്ക്’ എന്നു ഔദ്യോ ഗിക മായി പ്രഖ്യാ പിച്ചു.

ലയന ത്തിനു ശേഷം ഏപ്രിൽ 1 മുതൽ ‘ഫസ്റ്റ് അബു ദാബി ബാങ്ക്’ അബു ദാബി സെക്യൂ രിറ്റീസ് എക്സ് ചേഞ്ചിനു കീഴിൽ വ്യാപാരം തുടങ്ങി എന്നും അധി കൃതര്‍ അറി യിച്ചു.

ദേശീയ സമ്പദ് വ്യവസ്‌ഥ യിൽ ക്രിയാ ത്മക മായി പ്രതി ഫലി പ്പിക്കുന്ന തോടൊപ്പം സാമ്പ ത്തിക സാമൂ ഹിക വികാസ ങ്ങളുടെ അട യാളം ആവും ‘ഫസ്‌റ്റ് അബു ദാബി ബാങ്ക്’ രൂപീകരണം എന്നും അബു ദാബി എക്‌സി ക്യൂട്ടീവ് കൗൺ സിൽ ഡപ്യൂട്ടി ചെയർ മാൻ ശൈഖ് ഹസ്സാ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കോൺസുൽ ജനറലായി വിപുൽ സ്ഥാനമേറ്റു

April 4th, 2017

vipul-indian-consul-general-in-uae-ePathram
ദുബായ് : ഇന്ത്യൻ കോൺസു ലേറ്റിലെ പുതിയ കോൺ സുൽ ജനറലായി വിപുൽ ചുമതല യേറ്റു.

1998 ഐ. എഫ്. എസ്. ബാച്ച് ഉദ്യോഗ സ്ഥനായ വിപുൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാ ജിന്റെ ഒാഫീസിൽ പ്രവര്‍ ത്തിച്ചിരുന്നു. കെയ്റോ, കൊളംബോ, ജനീവ എന്നി വിട ങ്ങളി ലെ ഇന്ത്യൻ നയ തന്ത്ര കാര്യാ ലയ ങ്ങളിലും സേവനം അനു ഷ്ടിച്ചി ട്ടുണ്ട്.

ഡൽഹി ഐ. ഐ. ടി.യിൽ നിന്ന് മെക്കാ നിക്കൽ എൻജി നീയറിംഗ് ബിരുദം നേടിയ വിപുൽ, ഹൈദര ബാദിലെ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസി നസ്സിൽ നിന്നും എം. ബി. എ. യും കരസ്ഥമാ ക്കി യ ശേഷമാണ് ഇന്ത്യൻ വിദേശ സർവ്വീ സില്‍ എത്തുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷന്​ സൗജന്യ സൗകര്യം വേള്‍ഡ് ട്രേഡ് സെന്ററില്‍
Next »Next Page » ഫസ്റ്റ് അബുദാബി ബാങ്ക് നിലവില്‍ വന്നു »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine