മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു

November 26th, 2024

mpl-8-logo-kmcc-mattul-premier-league-foot-ball-tournament-ePathram
അബുദാബി : മാട്ടൂൽ കെ. എം. സി. സി. നവംബർ 30 ന് ഹുദൈരിയാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ സംഘടിപ്പി ക്കുന്ന മാട്ടൂൽ പ്രീമിയർ ലീഗ് (MPL) സെവൻസ് ഫുട്‍ ബോൾ ടൂർണ്ണ മെന്റ് സീസൺ-8 ലോഗോ പ്രകാശനം ചെയ്തു.

ഇന്ത്യൻ ഇസ്‌ലാമിക് സെൻററിൽ നടന്ന ചടങ്ങിൽ മാട്ടൂൽ കെ. എം. സി. സി. ജനറൽ സെക്രട്ടറി സി. എം. വി. ഫത്താഹ് വെൽ ടെക് എം. ഡി. ഫൈസൽ സി. വി. എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

mattul-kmcc-football-tournament-mpl-season-8-logo-release-ePathram

ചടങ്ങിൽ അബുദാബി സ്റ്റേറ്റ് കെ. എം. സി. സി. ജനറൽ സെക്രട്ടറി യൂസഫ് സി. എച്ച്., കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് മുസ്തഫ സി. എം. കെ., ലത്തീഫ് എം, നാസിഹ്, ഷഫീഖ് കെ. പി., ഹംദാൻ ഹനീഫ്, സിദ്ദിഖ് ടി. എം. വി., ഷഫീഖ് എം. എ. വി., നൗഷാദ്, മഷ്ഹൂദ്, ശുക്കൂർ മടക്കര എന്നിവർ സംബന്ധിച്ചു.

മാട്ടൂൽ പ്രീമിയർ ലീഗ് ടൂർണ്ണ മെന്റിൽ പ്രമുഖ ടീമുകൾ പങ്കെടുക്കും. കൂടാതെ 15 വയസ്സിനു താഴെ യുള്ള കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ MPL ടൂർണ്ണ മെന്റ് കൂടി ഇതേ ദിവസം നടക്കും.

മാട്ടൂൽ നിവാസികളുടെ ഉത്സവമായിട്ടാണ് MPL നെ കായിക പ്രേമികളായ നാട്ടുകാർ കാണുന്നത്. MPL സീസൺ -8 ഫുട്‍ ബോൾ മാമാങ്കത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :050 418 22 66 (സി. എം. വി. ഫത്താഹ്).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി

November 25th, 2024

uae-flag-epathram
അബുദാബി : യു. എ. ഇ. യുടെ അൻപത്തി മൂന്നാം ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ രണ്ടും മൂന്നും (തിങ്കൾ ചൊവ്വ ദിവസങ്ങൾ) വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ അടക്കം നാല് ദിവസം അവധി ലഭിക്കും. സർക്കാർ സ്ഥാപന ങ്ങളും ഈ നാല് ദിവസം അവധി ആയിരിക്കും. തുടർന്ന് ഡിസംബർ നാല് ബുധനാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു

November 25th, 2024

shakthi-drama-abadhangalude-ayyarukali-poster-release-ePathram
അബുദാബി : കേരളാ സോഷ്യൽ സെൻറർ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിൽ ശക്തി തീയ്യറ്റേഴ്സ് അബുദാബി അവതരിപ്പിക്കുന്ന നാടകം ‘അബദ്ധങ്ങളുടെ അയ്യരു കളി’ യുടെ ആദ്യ പോസ്റ്റർ പ്രകാശനം പ്രശസ്ത എഴുത്തു കാരനും വയലാർ അവാർഡ് ജേതാവുമായ അശോകൻ ചെരുവിൽ, പ്രമുഖ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ്  എന്നിവർ ചേർന്നു നടത്തി.

പ്രസിഡണ്ട് കെ. വി. ബഷീർ, ജനറൽ സെക്രട്ടറി സിയാദ്, കലാ വിഭാഗം സെക്രട്ടറിമാരായ അജിൻ, സൈനു എന്നിവർ സംസാരിച്ചു. Face Book 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ

November 24th, 2024

abudhabi-kmcc-sports-wing-kabaddi-tournament-2024-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. കായിക വിഭാഗം ഇന്ത്യാ കബഡി ഫെഡറേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന കബഡി ടൂർണ്ണമെൻറ് 2024 ഡിസംബർ 15 ഞായറാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെൻറർ അങ്കണത്തിൽ നടക്കും. യു. എ. ഇ. യിലെ പ്രഗത്ഭരായ 8 ജില്ലാ ടീമുകൾ കളത്തിലിറങ്ങും.

അഖിലേന്ത്യാ തലത്തിലുള്ള ടൂർണ്ണ മെൻറിൽ ഇന്ത്യൻ പ്രൊ-ലീഗ്‌ പ്ലേയേഴ്സ് അടക്കമുള്ള കളിക്കാർ ഓരോ ടീമിന് വേണ്ടിയും ജഴ്‌സി അണിയും. ടൂർണ്ണ മെന്റിലെ ആദ്യ നാല് സ്ഥാനക്കാർക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.

യു. എ. ഇ. കെ. എം. സി. സി. വർക്കിംഗ് പ്രസിഡണ്ട് യു. അബ്ദുല്ല ഫാറൂഖി കബഡി ടൂർണ്ണമെൻറ് പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള, അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങൽ,  സംസ്ഥാന- ജില്ലാ ഭാര വാഹികളും ഇസ്‌ലാമിക് സെന്റർ ഭാരവാഹികളും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു

November 24th, 2024

malayalee-samajam-ladies-wing-committee-2024-25-ePathram
അബുദാബി : മലയാളി സമാജത്തിൻ്റെ 2024-2025 പ്രവൃത്തി വർഷത്തെ വനിതാ വിഭാഗം കമ്മിറ്റിയിൽ ലാലി സാംസൺ (കൺവീനർ), ശ്രീജ പ്രമോദ്, ഷീന അൻസാബ്, നമിത സുനിൽ, ചിലു സൂസൻ മാത്യു (ജോയിൻ്റ് കൺവീനർമാർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.

സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, ഷാജി കുമാർ, ജാസിർ, സാജൻ ശ്രീനിവാസൻ, നടേശൻ ശശി, സമാജം കോഡിനേഷൻ ഭാരവാഹികളായ എ. എം. അൻസാർ, രെഖിൻ സോമൻ, സമാജം മുൻ ഭാര വാഹികൾ സാബു അഗസ്റ്റിൻ, ബിജു വാര്യർ, പുന്നൂസ് ചാക്കോ, മനു കൈനക്കരി, സിന്ധു ലാലി, അനുപ ബാനർജി എന്നിവർ ആശംസകൾ നേർന്നു.

നിലവിലുള്ള കമ്മിറ്റിയിലെ ജോയിൻ്റ് കൺവീനർ സൂര്യ അഷർ ലാൽ, രാജ ലക്ഷ്മി, അമൃത അജിത് എന്നിവർ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് സമാജം അംഗങ്ങളും മാനേജിംഗ് കമ്മിറ്റിയും നൽകിയ പിന്തുണകൾക്ക് നന്ദി പറഞ്ഞു.

സമാജം പ്രസിഡണ്ട് സലീം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാജഹാൻ ഹൈദരലി നന്ദിയും പറഞ്ഞു. Instagram

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

44 of 1,35310204344455060»|

« Previous Page« Previous « മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
Next »Next Page » കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine