നാലകത്ത് സൂപ്പിക്ക് സ്വീകരണം

September 18th, 2016

kmcc-reception-nalakath-sooppy-ePathram

അബു ദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. യും താഴേക്കോട് പഞ്ചായത്ത് കെ. എം. സി. സി. യും സംയു ക്ത മായി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവു മായ നാലകത്തു സൂപ്പി ക്ക് സ്വീകര ണവും മുൻ കെ. എം. സി. സി. സ്റ്റേറ്റ് സെക്രട്ടറിയും ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാര വാഹി യുമായ പി. ടി. എ. റസാഖിന് യാത്ര യയപ്പും നൽകി.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗ ത്തിൽ കെ. എം. സി. സി. യുടെ കേന്ദ്ര – സംസ്ഥാന – ജില്ലാ – മണ്ഡല – പഞ്ചായത്ത് കമ്മിറ്റി ഭാര വാഹി കൾ പങ്കെ ടുത്തു സംസാരിച്ചു.

അബ്ദു റഹ്‍മാൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. യു. അബ്ദുള്ള ഫാറൂഖി ചടങ്ങ് ഉത്ഘാടനം ചെയ്തു. ആലി ക്കോയ, സലാം, ഉമ്മർ നാലകത്ത്, കരീം താഴേ ക്കോട് എന്നിവർ ആശംസകൾ നേർന്നു.

വിവിധ കമ്മിറ്റികളുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. നാലകത്തു സൂപ്പി, പി. ടി. എ. റസാഖ് എന്നിവർ മറുപടി പ്രസംഗം നടത്തി. ബഷീർ പുതു പ്പറമ്പ് സ്വാഗതവും സൈതലവി പറമ്പിൽ നന്ദിയും പറഞ്ഞു.

വാർത്ത അയച്ചു തന്നത് : കരീം താഴേക്കോട് – അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉച്ച വിശ്രമ നിയമം അവസാനിച്ചു

September 18th, 2016

noon-break-of-labours-in-uae-ePathram

അബുദാബി : തുറസ്സായ ഇടങ്ങളില്‍ ജോലിചെയ്യുന്ന തൊഴി ലാളി കളെ കൊടും ചൂടില്‍ നിന്ന് സംരക്ഷി ക്കുന്ന തിന്നു വേണ്ടി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന ഉച്ച വിശ്രമ നിയമം അവസാനിച്ചു.

ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് പ്രകാരം ഉച്ചക്കു  12. 30 മുതല്‍ മൂന്നു മണി വരെ തൊഴി ലാളി കള്‍ക്ക് വിശ്രമം അനു വദി ച്ചിരുന്നു.

തുടര്‍ച്ച യായ പന്ത്രണ്ടാം വര്‍ഷ മാണ് ഈ നിയമം നടപ്പി ലാക്കുന്നത്. നിയമ ലംഘനം ആവര്‍ ത്തി ക്കുന്ന കമ്പനി കള്‍ക്ക് എതിരെ ഭീമ മായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴി ലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്ക് എതിരെ പരാതി നല്‍കാ വുന്ന താണെന്നും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരുന്നു. മന്ത്രാല യ ത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ സ്ഥല ങ്ങളിലും മറ്റു തൊഴില്‍ ഇട ങ്ങളിലും പരിശോധന ശക്തമാക്കുകയും നിയമ ലംഘ കരായ സ്ഥാപന ങ്ങള്‍ക്ക് ഒരു തൊഴിലാളി ക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തി യി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വത്തിക്കാനിൽ പോപ്പിനെ സന്ദർശിച്ചു

September 18th, 2016

sheikh-mohamed-bin-zayed-meet-pope-francis-ePathram

അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വത്തി ക്കാന്‍ സന്ദര്‍ശിച്ച് മാർ പ്പാപ്പ യുമായി കൂടി ക്കാഴ്ച നടത്തി.

ലോകത്ത് സമാധാനവും സുരക്ഷയും സുസ്ഥിര തയും വികസനവും പ്രോത്സാഹി പ്പിക്കുവാ ന്‍ യു. എ. ഇ. ദൃഢ നിശ്ചയ ത്തോടെ നില കൊള്ളും എന്നും പോപ്പ് ഫ്രാന്‍സിസു മായി നടത്തിയ കൂടി ക്കാഴ്ച യിൽ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍ അറിയിച്ചു.

സുരക്ഷ, സുസ്ഥിരത, വികസനം എന്നിവ ഉറപ്പാക്കു വാനും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ സമാ ധാനം, സഹ വർത്തിത്വം, നീതി തുടങ്ങി യവ പ്രോൽ സാഹി പ്പി ക്കുവാ നും രാജ്യാന്തര സമൂഹ വുമായി ചേർന്നു പ്രവർ ത്തി ക്കുവാനും യു. എ. ഇ. സന്നദ്ധ മാണ് എന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.

ലോകം നേരിടുന്ന പ്രശ്ന ങ്ങ ളായ ദാരിദ്ര്യം, അജ്ഞത, അക്രമം, വിദ്വേഷ സംസ്കാരം എന്നിവ നേരിടാൻ മാർ പാപ്പ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ജീവ കാരുണ്യ പ്രവർത്തന ങ്ങളി ലൂടെ യു. എ. ഇ. യും ഈ വഴി യിലൂടെ യാണു നീങ്ങുന്നത്.

ഇസ്‌ലാം സഹിഷ്ണുത യുടെയും മിതത്വ ത്തി ന്റെയും മത മാണ്. സമാധാനം, ചർച്ച, സഹ കരണം എന്നിവ യാണ് ഇസ്‌ലാം ആവശ്യ പ്പെടു ന്നത്. അക്രമം നടത്തു ന്നവരെ ഇസ്‌ലാം, അറബ് മേൽ വിലാസ ങ്ങളില്‍ കാണു ന്നത് അനീതി യാണ് എന്നും ഇത്തര ക്കാരെ ക്രിമിനൽ സംഘ ങ്ങളായി കാണുക യാണു വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓണാഘോഷം സംഘടിപ്പിച്ചു

September 15th, 2016

അബുദാബി : ടെലികോം കമ്പനി യായ ഇത്തി സലാ ത്തിലെ മലയാളി ജീവനക്കാർ അബുദാബി യിൽ ഓണാ ഘോഷം സംഘടിപ്പിച്ചു. ജോലി തിരക്കു കൾക്കിട യിലും തിരുവോണ ദിവസം തന്നെ ഇത്തി സലാത്ത് സോഷ്യൽ സെന്റർ അംഗ ങ്ങളായ നൂറ്റി അമ്പതോളം മലയാളി ജീവനക്കാരും കുടുംബങ്ങളും ചേർന്ന് അത്ത പ്പൂക്കളം ഒരുക്കി.

ആഘോഷ ങ്ങളുടെ ഭാഗ മായി വടം വലി മത്സരം, ഉറിയടി മത്സരം എന്നിവ നടന്നു.

തുടർന്ന് ഓണ സദ്യയും ഒരുക്കി. ദിനേശ്, വിഷ്ണു, ഹുസൈൻ, അരുൺ എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇശൽ ബാൻഡ് അബുദാബി മാധ്യമശ്രീ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

September 15th, 2016

logo-ishal-band-abudhabi-ePathram
അബുദാബി : മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അബു ദാബി യിലെ മാധ്യമ പ്രവർത്ത കരെ ആദരി ക്കുന്നതിനായി കലാ കൂട്ടായ്മ യായ ഇശൽ ബാൻഡ് ‘മാധ്യമശ്രീ പുര സ്കാരം’ സമ്മാ നിക്കും എന്ന് സംഘാട കർ അറിയിച്ചു.

മിഡിൽ ഈസ്ററ് ചന്ദ്രിക ദിനപ്പത്രം റിപ്പോർട്ടർ റസാക്ക് ഒരുമനയൂർ, മലയാളം ഇന്‍റ്റര്‍ നെറ്റ് രംഗത്ത്‌ വിപ്ലവ കര മായ ഒരു മുന്നേറ്റ ത്തിനു തുടക്കം കുറിച്ച ഗള്‍ഫ്‌ മല യാളി കളുടെ ഇഷ്ട വെബ് സൈറ്റ്‌ ആയ e പത്രം ഡോട്ട് കോമിന്റെ അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍,  അമൃത ടി. വി. ന്യൂസ് റിപ്പോർ ട്ടർ ആഗിൻ കീപ്പുറം, മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർ ട്ടർ സമീർ കല്ലറ, മനോരമ ന്യൂസ് ചാനൽ റിപ്പോർ ട്ടർ സിബി കടവിൽ എന്നിവരെ ഇശൽ ബാൻഡ് അബു ദാബി യുടെ ഒന്നാം വാർഷിക ആഘോഷ ത്തിന്റെ ഭാഗ മായി ഇസ്‌ലാമിക് സെന്ററിൽ സംഘടി പ്പിക്കുന്ന പരി പാടി യിൽ വെച്ച് സിനിമാ സീരിയൽ താരം ബൈജു വെഞ്ഞാറ മൂട് മാധ്യമ ശ്രീ പുരസ്കാരം സമ്മാനിക്കും.

പ്രമുഖ കലാകാരൻ കലാഭവൻ മണിക്കുള്ള സമർപ്പണ മാണ് ഈ വാർഷിക ആഘോഷം. കലാ ഭവൻ മണി യുടെ സഹോദരൻ ആർ. എൽ. വി. രാമ കൃഷ്ണൻ ചടങ്ങിൽ അഥിതി യായി രിക്കും.

ishal-band-fist-anniversary-ePathram

തുടർന്ന് നടക്കുന്ന കലാ സന്ധ്യ യിൽ കാലിക്കറ്റ് വി ഫോർ യു ടീം നിർമൽ പാലാഴി, പ്രദീപ്, കബീർ, ഷൈജു എന്നിവ ർക്ക് പുറമെ, സിനിമാ പിന്നണി ഗായ കരായ പ്രീതി വാര്യർ, രൂപ രേവതി എന്നിവരും ഇശൽ ബാൻഡ് അബു ദാബി യുടെ കാലാ കാര ന്മാരും പങ്കെ ടുക്കുന്ന ഗാന മേളയും അരങ്ങേറും

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തിരുവോണ വള്ളം തീർത്ത് ലുലുവിലെ ജീവനക്കാർ
Next »Next Page » ഓണാഘോഷം സംഘടിപ്പിച്ചു »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine