നാഷണൽ തിയ്യേറ്ററിൽ ‘വന്ദേമാതരം’ അരങ്ങേറും

August 30th, 2016

അബുദാബി : നൃത്ത സംഗീത ചിത്ര കലാ വിദ്യാല യ മായ ലയം കലാക്ഷേത്രം ദേശീയോദ്‌ ഗ്രഥന സന്ദേശ വുമായി അബുദാബി നാഷണൽ തിയ്യേറ്റ റിൽ ‘വന്ദേ മാതരം’ എന്ന പേരിൽ നൃത്ത സംഗീത പരിപാടി അവതരി പ്പിക്കും.

സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ ആരംഭിക്കുന്ന’വന്ദേ മാതരം’ അബു ദാബി യിൽ സംഘടി പ്പിക്കുന്നത് പ്രണാം യു. എ. ഇ. എന്ന കൂട്ടായ്മ യാണ്

ഇന്ത്യൻ ഭാഷാ ഗീത ങ്ങളുടെ അകമ്പടി യോടെ ഭാരതീയ ക്ലാസിക് നൃത്ത രൂപ ങ്ങളും, നാടോടി കല കളും ഒരു മിക്കുന്ന വന്ദേ മാതര ത്തിൽ ഭഗവത് ഗീത, ഖുർ ആൻ, ബൈബിൾ, സ്വാതന്ത്ര്യ സമരം, വഞ്ചി പ്പാട്ട്, കഥ കളി, ഒപ്പന, മോഹിനി യാട്ടം, ഭരത നാട്യം, കുച്ചു പ്പുടി, മാർഗം കളി, പഞ്ചാബി, ഒഡീസി, കഥക്, മറാഠി, യക്ഷ ഗാനം എന്നിവ യെല്ലാം ഭാഗമാകും.

150 ഓളം കലാ കാരന്മാരാണ് പരിപാടി കളിൽ പങ്കെടു ക്കുന്നത്. ഭാഷാ ഗാനങ്ങ ളുടെ ഏകോപനം നിർവ്വ ഹിച്ചത് ആർ. സി. കരിപ്പത്ത്. ആശയവും സംഗീത സംവി ധാനവും ഓർക്ക സ്‌ട്രേഷനും നിർവ്വഹിച്ചത് സംഗീത സംവിധാ യകനും ലയം കലാ ക്ഷേത്രം ഡയര ക്ടറു മായ രാജൻ കരി വെള്ളൂർ.

പ്രശസ്ത പിന്നണി ഗായക രായ പി. ജയ ചന്ദ്രൻ, ജി. വേണു ഗോപാൽ, മധു ബാല കൃഷ്ണൻ, ബിജു നാരായ ണൻ, ടി. പി. ശ്രീനി വാസൻ, സിത്താര, ശങ്കരൻ നമ്പൂ തിരി, പ്രദീപ് പള്ളുരുത്തി, ശ്രീലയ രാജൻ എന്നിവ രാണ് ഗാന ങ്ങൾ ആലപി ച്ചിരി ക്കുന്നത്.

ലയം കലാ ക്ഷേത്രം നൃത്ത വിഭാഗം ഡയരക്ടർ കലാ മണ്ഡലം വനജാ രാജൻ കൊറിയോ ഗ്രാഫി നിർവ്വഹിച്ചു.

വിവിധ നൃത്ത രൂപ ങ്ങൾ അടങ്ങുന്ന ഒന്നര മണിക്കൂർ ദൈർഘ്യ മുള്ള നൃത്ത സംഗീത പരിപാടി, പ്രവാസി മലയാളി കൾക്ക് ഒരു വേറിട്ട അനുഭവം ആയി രിക്കും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെപ്റ്റംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു : പെട്രോളിന് നേരിയ വില വര്‍ദ്ധന

August 29th, 2016

fuel-prices-deregulated-in-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ ഇന്ധന വില പുനഃക്രമീ കരിച്ചു കൊണ്ട് ഊര്‍ജ്ജ മന്ത്രാലയം ഉത്തരവ് ഇറക്കി.

ഇതു പ്രകാരം സെപ്റ്റംബർ ഒന്ന് വ്യാഴാഴ്‌ച മുതൽ പെട്രോൾ ലിറ്ററിനു രണ്ടു ഫില്‍സ് വർദ്ധനവ് ഉണ്ടാവും. എന്നാല്‍ ഡീസല്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറക്കു വാനും തീരുമാനിച്ചിട്ടുണ്ട്.

ഒപ്പെക്ക് രാജ്യങ്ങള്‍ എണ്ണ ഉൽപാദനം നിറുത്തി വെക്കും എന്നുള്ള വാര്‍ത്ത കളുടെ അടിസ്ഥാന ത്തില്‍ അന്താ രാഷ്ട്ര വിപണി യില്‍ ക്രൂഡോയില്‍ വില ഉയര്‍ന്ന താണ് ആഭ്യന്തര വിപണി യിലും വില വര്‍ദ്ധി ക്കാന്‍ കാരണം എന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടി ക്കാട്ടുന്നു.

പെട്രോൾ സൂപ്പറിന് ഒരു ദിർഹം 73 ഫിൽ‌സ് എന്നതിൽ നിന്നും 1.75 ആയി വർദ്ധിക്കും. പെട്രോൾ സ്പെഷ്യലിന് 1.62 ദിര്‍ഹ ത്തില്‍ നിന്ന് 1. 64 ദിര്‍ഹവും പെട്രോൾ ഇ – പ്ളസ് ഒരു ദിർഹം 55 ഫിൽ‌സ് എന്നതിൽ നിന്നും 1.57 ആയും വർദ്ധിക്കും.

എന്നാൽ ഡീസല്‍ വില ലിറ്ററിന് ഒരു ദിർഹം 76 ഫിൽ‌സ് എന്നതിൽ നിന്നും 1.72 ആയി കുറയും.

ഈ വർഷം ജൂലായ് മാസത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ ഇന്ധന വില യില്‍ വലിയ കുറവാണ് യു. എ. ഇ. പ്രഖ്യാ പി ച്ചിരുന്നത്. മുഴുവന്‍ ഗ്രേഡ് പെട്രോളിനും 15 ഫില്‍സാണ് അന്ന് വില കുറച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാഹിത്യ സംവാദം ശ്രദ്ധേയമായി

August 28th, 2016

biriyani-santhosh-echikkanam-ePathram
അബുദാബി : കേരള സോഷ്യൽ സെന്ററില്‍ ചുറ്റുവട്ടം എന്ന പേരില്‍ സംഘടി പ്പി ച്ച സാഹിത്യ സംവാദം ശ്രദ്ധേ യ മായി.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ് ഏച്ചി ക്കാന ത്തിന്റെ ‘ബിരിയാണി’ എന്ന കഥ യെക്കുറിച്ച് ഒരുക്കിയ സംവാദ ത്തില്‍ പ്രവാസി എഴുത്തു കാരായ അഷ്‌റഫ് പങ്ങാട്ട യിൽ, കമറുദ്ദീൻ ആമയം എന്നിവർ വിഷയ അവതരണം നടത്തി.

സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് നേതൃത്വം നൽകി. സാഹിത്യ പ്രേമി കളായ നിരവധി പേര്‍ സംബന്ധിച്ചു. സംവാദ ത്തിനും ആസ്വാദ ന ത്തിനും ഒരു തുറന്ന വേദി എന്ന ലക്‌ഷ്യം വച്ചു കൊണ്ടാണ് കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം പ്രതി വാര പരി പാടി യായ ചുറ്റു വട്ടം സംഘടി പ്പി ച്ചി രി ക്കു ന്നത്.

കൃഷ്ണ കുമാർ, സലിം ചോലാ മുഖത്ത്, സുനീർ, .ഒമർ ഷെരീഫ് , കെ. കെ. ശ്രീ. പിലി ക്കോട്, ഈദ് കമൽ, ധനേഷ് കുമാർ, ജമാൽ മൂക്കുതല, മുഹമ്മദ് ലൈന, ഫൈസൽ ബാവ, അഷ്‌റഫ് ചമ്പാട്, ബിന്ദു ഷോബി, റൂഷ് മെഹർ, ഇസ്കന്ദർ മിർസ തുടങ്ങിയവർ സംസാരിച്ചു .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെന്റ് പോൾസ് ദേവാല യത്തിലെ സമ്മർ ക്യാമ്പ് സമാപിച്ചു

August 27th, 2016

അബുദാബി : മുസ്സഫ യിലെ സെന്റ് പോൾസ് ഇട വക ദേവാല യത്തിന്റെ കീഴിൽ സംഘടി പ്പിച്ച സമ്മർ ക്യാമ്പി നു സമാപന മായി. ഇടവകാംഗ ങ്ങളുടെ കുട്ടി കൾക്ക് വേണ്ടി പത്തു ദിവസ ങ്ങളി ലായി നടത്തിയ ക്യാമ്പിൽ മുന്നോറോളം കുട്ടികൾ പങ്കെടുത്തു.

ആത്മീയ വിഷയ ങ്ങളിലുള്ള അറിവ് വർദ്ധി പ്പിക്കുക എന്നതി നോടൊപ്പം കുട്ടി കളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹി പ്പിക്കുവാനും കുട്ടി കളിൽ നന്മയും സ്നേഹ വും ഐക്യവും ഊട്ടിയുറ പ്പിക്കു വാനും ഈ ക്യാമ്പ് സഹായക മായി എന്ന് ഇടവക വികാരി റവ. ഫാദർ ജോണി പറഞ്ഞു.

മുസ്സഫ യിലെ എൽ. എൽ. എച്ച്. ആശുപത്രി യുടെ സഹകരണ ത്തോടെ കുട്ടി കൾക്ക് ദന്ത പരി ശോധനയും കണ്ണു പരി ശോധനയും ആരോഗ്യ പരിരക്ഷയെ ക്കുറിച്ച് ഡോക്ടർ. രാമ നാഥിന്റെ ബോധ വൽക്കരണ ക്ലാസ്സു കളും നടന്നു.

ഇടവക സഹ വികാരി അശോക് ഗോൺ സാൽവസ്, എൽ. എൽ. എച്ച്. ഓപ്പറേഷൻസ് മാനേജർ തുഹീൻ സെൻ ഗുപ്ത തുടങ്ങിയവർ സമാപന പരിപാടി കൾക്ക് നേതൃത്വം നൽകി.

തുടർച്ചയായ രണ്ടാം വർഷ മാണ് വിജയ കരമായ രീതി യിൽ ഈ സമ്മർ ക്യാമ്പ് നടത്തുന്നത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഹല്യ സമ്മര്‍ ഫിയസ്റ്റ 2016

August 26th, 2016

ahalia-summer-feista-2016-ePathram
അബുദാബി : ആരോഗ്യ ബോധ വല്‍കരണ ത്തിന്റെ ഭാഗ മായി ‘അഹല്യ സമ്മര്‍ ഫിയസ്റ്റ 2016’എന്ന പേരില്‍ അബു ദാബി അഹല്യ ആശുപത്രി യുടെ നേതൃത്വ ത്തില്‍ ഖാലിദിയ മാളില്‍ ക്യാമ്പ് സംഘടി പ്പിച്ചു.

മൂന്നു ദിവസ ങ്ങളി ലായി ഖാലിദിയ മാളില്‍ നടക്കുന്ന ആരോഗ്യ ബോധ വല്‍കരണ ക്യാമ്പില്‍ രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗ പരി ശോ ധന കളും സൗജന്യ ചികില്‍സ കളും നല്‍കും എന്ന് ആശു പത്രി അധി കൃതര്‍ അറിയിച്ചു.

നിറപ്പകിട്ടാര്‍ന്ന പരിപാടി കളോടെ നടന്ന ഉല്‍ഘാടന ചടങ്ങില്‍ അഹല്യ ഉന്നത ഉദ്യോഗസ്ഥ രായ ഡോക്ടര്‍. അനില്‍ കുമാര്‍, ഡോ. ഭുവനേശ്വര്‍, ഡോ. വാസിഫ്, ഡോ. ശ്രീയാ ഗോപാൽ, ഡോ. നീനാ മീര തുടങ്ങി യവര്‍ സംബ ന്ധിച്ചു.

ഉല്‍ഘാടന പരിപാടി യുടെ ഭാഗ മായി കുട്ടി കള്‍ക്കായി ഗെയിം ഷോ, മാജിക് എന്നിവ അവതരിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യ- യു. എ. ഇ. ബന്ധം : പരസ്പര വിശ്വാസ ത്തിന്റെ തെളിവ്
Next »Next Page » സെന്റ് പോൾസ് ദേവാല യത്തിലെ സമ്മർ ക്യാമ്പ് സമാപിച്ചു »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine