പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം

November 24th, 2015

world-diabetes-day-ePathram
ദോഹ : പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ശാരീരിക വ്യായാമ ങ്ങളെ പോലെ തന്നെ ഭക്ഷണ ശീല ങ്ങളും പ്രധാന മാണെന്ന് സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്. പ്രമേഹ ദിനാ ചരണ ത്തോട് അനുബന്ധിച്ച് മീഡിയ പ്ലസ് സംഘടി പ്പിച്ച ബോധ വല്‍ക്കര ണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

പ്രമേഹ ത്തെ ക്കുറിച്ച് എല്ലാ വര്‍ക്കും അറിവ് കൂടുമ്പോഴും രോഗി കളുടെ എണ്ണം കൂടു ന്നത് പ്രായോഗിക നടപടി കള്‍ ഇല്ലാത്തതു കൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റു കള്‍ കുറഞ്ഞ ആഹാര ങ്ങള്‍ ശീല മാക്കു കയും ആവശ്യ ത്തിന് പ്രോട്ടീനു കള്‍ അടങ്ങിയ ഭക്ഷണ പദാര്‍ ത്ഥ ങ്ങള്‍ ശീലി ക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രി ക്കുവാന്‍ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമ ങ്ങളും മാനസിക സംഘര്‍ഷ ങ്ങള്‍ ലഘൂ കരിക്കുന്ന തിനുള്ള നടപടി കളും സ്വീകരിക്കണം. അവഗണി ച്ചാല്‍ അത്യന്തം ഗുരുതര മായ പ്രത്യാ ഘാത ങ്ങള്‍ സൃഷ്ടിക്കുന്ന പ്രമേഹം, മനസ്സു വെച്ചാല്‍ നിയന്ത്രി ക്കുവാന്‍ കഴിയും എന്നാണു തന്റെ അനുഭവം എന്നും അദ്ദേഹം പറഞ്ഞു.

ശാരീരി കവും മാനസിക വു മായ ആരോഗ്യ ത്തിന്റെ സന്തുലിതാ വസ്ഥ യാണ് പ്രമേഹം നിയന്ത്രി ക്കുന്ന തില്‍ മുഖ്യം എന്ന് കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്ത കനു മായ ഡോ. യാസര്‍ പറഞ്ഞു.

മാനസിക സംഘര്‍ഷ ങ്ങളുടെ ആധിക്യം പ്രമേഹം വര്‍ദ്ധി ക്കുവാ നുള്ള മുഖ്യ കാരണ ങ്ങളില്‍ ഒന്നാണ് എന്ന് പല പഠന ങ്ങളും തെളിയിക്കുന്നു. കായിക അദ്ധ്വാനം ചെയ്യുന്ന തൊഴി ലാളി കളില്‍ പ്രമേഹം കൂടുന്ന തിനുള്ള മുഖ്യ കാരണം മാനസിക സംഘര്‍ഷ ങ്ങളാണ്.

സമൂഹ ത്തിലെ മേലേക്കിട യിലുള്ള പ്രായം ചെന്ന വരില്‍ കൂടുതലായും കണ്ടിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗം ജന ങ്ങളിലും ഏത് പ്രായ ക്കാരിലും കണ്ടു വരുന്നു എന്നത് അപ കട കര മായ സൂചന യാണ് എന്ന് നസീം അല്‍ റബീഹ് മെഡി ക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സന്ദീപ് ജി. നായര്‍ പറഞ്ഞു. സമൂഹ ത്തിന്റെ സമഗ്ര മായ ബോധ വല്‍ ക്കരണ ത്തി ലൂടെ മാത്രമേ ഈ അവസ്ഥ ക്ക് മാറ്റം വരുത്താന്‍ കഴിയുക യുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അദ്ധ്യ ക്ഷത വഹിച്ചു. സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടി യില്‍ പങ്കെടുത്ത മുഴുവന്‍ ആളു കളുടെയും പ്രമേഹ – രക്ത സമ്മര്‍ദ്ധ പരിശോധനയും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശ ങ്ങളും തുടര്‍ ചികിത്സക്കുള്ള സൌകര്യങ്ങളും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വ ത്തില്‍ ചെയ്തു കൊടുത്തു.

– കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍

- pma

വായിക്കുക: , , ,

Comments Off on പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം

ശാഫി സഖാഫി മുണ്ടബ്ര അബുദാബി യിൽ

November 24th, 2015

sys-shafi-saqafi-mundambra-ePathram
അബുദാബി : പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഖുർആൻ പ്രഭാഷ കനു മായ ശാഫി സഖാഫി മുണ്ടബ്ര യുടെ പ്രഭാഷണം നവംബര്‍ 25 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് അബു ദാബി യില്‍ നടക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി വടശ്ശേരി ഹസ്സൻ മുസ്ലി യാരും പരിപാടി യില്‍ സംബന്ധിക്കും.

അബു ദാബി ഐ. ഐ. സി. സി. ഓഫീസിൽ ആനുകാലിക സംഭവ ങ്ങളെ കുറിച്ച് നടത്തുന്ന പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീ കൾക്ക് പ്രത്യേകം സ്ഥല സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാട കര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 02 64 22 336

- pma

വായിക്കുക: , ,

Comments Off on ശാഫി സഖാഫി മുണ്ടബ്ര അബുദാബി യിൽ

തണുപ്പിനു മുന്നോടി യായി യു. എ. ഇ. യില്‍ മഴ

November 24th, 2015

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി യായി യു. എ. ഇ. യിലെ ദൈദ് – ഫുജൈറ അടക്കം വിവിധ ഇട ങ്ങളില്‍ ചൊവ്വാഴ്ച ഉച്ചക്കു ശേഷം മഴ പെയ്തു. ഗള്‍ഫ് മേഖല യുടെ വടക്ക് അനുഭവ പ്പെട്ട ന്യൂന മര്‍ദ്ദമാണ് മഴ യ്ക്ക് കാരണ മായത് എന്ന് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച രാത്രി യോടെ രൂപ പ്പെട്ട കാര്‍ മേഘം ചൊവ്വാ ഴ്ച യും ബുധനാഴ്ച യുമായി പെയ്തൊഴിയും എന്നും വാദി കളില്‍ അപ്രതീ ക്ഷിത മായി വെള്ളം നിറയാന്‍ സാദ്ധ്യത ഉണ്ടെന്നും തിര കള്‍ ശക്തി പ്പെടുന്ന തിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on തണുപ്പിനു മുന്നോടി യായി യു. എ. ഇ. യില്‍ മഴ

ദേശീയ ദിന ആഘോഷം : ക്വിസ് മത്സരം 26 ന്

November 24th, 2015

ദുബായ് : യു. എ. ഇ. ദേശീയ ദിന ആഘോഷ ത്തിന്റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ നവംബര്‍ 26 വ്യാഴാഴ്ച രാത്രി 7.30ന് ക്വിസ് മല്‍സരം നടക്കും. പങ്കെടുക്കു ന്നവര്‍ ജില്ലാ മാനേജര്‍മാര്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യുണം എന്ന് ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക:

Comments Off on ദേശീയ ദിന ആഘോഷം : ക്വിസ് മത്സരം 26 ന്

കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സ്നേഹ സംഗമം’ ഡിസംബർ രണ്ടിന്

November 24th, 2015

kmcc-logo-epathram അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തോട് അനുബന്ധിച്ച് അബുദാബി കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സർഗ്ഗ ധാര’ സംഘടി പ്പിക്കുന്ന ‘സ്നേഹ സംഗമം 2015’ ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.

മണ്ഡല അടിസ്ഥാന ത്തിൽ നടക്കുന്ന കലാ – കായിക – പാചക മത്സര ങ്ങളിൽ ജില്ല യിലെ എട്ട് മണ്ഡല ങ്ങളിലെ കുട്ടികളും സ്ത്രീകളും അടക്ക മുള്ള വര്‍ വിവിധ വിഭാഗ ങ്ങളിലായി മത്സരിക്കും. സ്നേഹ സംഗമ ത്തിന്റെ മുന്നോടി യായി ജില്ല യിലെ മുഴുവൻ മണ്ഡല ങ്ങളിലെയും പ്രവർത്തകരെ അണി നിരത്തി വർണ്ണ ശബളമായ പരിപാടി കളോടെ മാർച്ച് പാസ്റ്റ് നടക്കും.

പരിപാടി യുടെ വിജയ ത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഉസ്മാൻ കരപ്പാത്ത്, വി. പി. കെ. അബ്ദുല്ല, മൊയ്തു ഹാജി കടന്നപ്പള്ളി. (രക്ഷാധികാരികൾ), നസീർ ബി. മാട്ടൂൽ. (ചെയർമാൻ) ഹസ്സൻ കുഞ്ഞി വട്ടക്കോൽ. (വർക്കിംഗ് ചെയർമാൻ), ഹംസ നടുവിൽ (കൺവീനർ), യു. എം. ശറഫുദ്ധീൻ (ട്രഷറർ) എന്നിവരെയും വിവിധ സബ്ബ് കമ്മിറ്റി ഭാര വാഹികളായി അഡ്വ. കെ. വി. മുഹമ്മദ്‌ കുഞ്ഞി, ഹാരിസ് നാലകത്ത്, വി. കെ. ഷാഫി, വി. പി. കാസിം , യു. കെ. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കൊളച്ചേരി, ഒ. പി. അബ്ദുറഹിമാൻ മൗലവി, മുസ്തഫ പറമ്പത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

Comments Off on കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സ്നേഹ സംഗമം’ ഡിസംബർ രണ്ടിന്


« Previous Page« Previous « ദേശീയ ദിന ആഘോഷം : ചമയങ്ങള്‍ക്ക് പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം
Next »Next Page » ദേശീയ ദിന ആഘോഷം : ക്വിസ് മത്സരം 26 ന് »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine