എടപ്പാള്‍ പ്രവാസി കൂട്ടായ്മ ‘ഇമ എടപ്പാള്‍’ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

January 5th, 2016

logo-ema-edappal-ePathram അബുദാബി : യു. എ. ഇ. യിലെ എടപ്പാള്‍ നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മ യായ ‘ഇമ എടപ്പാള്‍’ അബു ദാബി കമ്മിറ്റി യുടെ വാര്‍ഷിക ആഘോഷം വിപുലമായ പരിപാടി കളോടെ ജനുവരി 8 വെള്ളിയാഴ്ച രാത്രി 7.30 നു അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.

വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും സംബന്ധി ക്കും. വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വരെ ആദരി ക്കുന്ന തിന്റെ ഭാഗ മായി ഈ വര്‍ഷം മുതല്‍ ‘ഇമ എടപ്പാള്‍’ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.

ema-edappal-award-winners-2015-ePathram

മാധ്യമ രംഗത്തു നിരവധി ശ്രദ്ദേയ പ്രവര്‍ത്ത നങ്ങള്‍ നടത്തി യ മാതൃഭുമി ന്യൂസ്‌ അബുദാബി പ്രതിനിധി സമീര്‍ കല്ലറ, സാമൂഹ്യ സേവന രംഗത്ത് നിന്നും എം. എം. നാസര്‍ (നാസര്‍ കാസര്‍ ഗോഡ്), കലാ രംഗത്തു നിന്നും ഇടക്ക – ചെണ്ട വാദകനായ മഹേഷ്‌ ശുക പുരം, സംഗീത രംഗത്തു നിന്നും യുവ ഗായിക അമല്‍ കാരൂത്ത് ബഷീര്‍ എന്നി വരെ ചടങ്ങില്‍ ആദ രിക്കും.

സമ്മേളനാനന്തരം നടക്കുന്ന “ഇശല്‍ മഴ ” എന്ന സംഗീത വിരുന്നില്‍ നോവിന്റെ പാട്ടുകാരന്‍ ജംഷീര്‍ കൈനി ക്കര യുടേ നേതൃത്വ ത്തില്‍ യു.എ. ഇ. യിലെ പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.

കഴിഞ്ഞ പത്തു വര്‍ഷമായി എടപ്പാള്‍ പ്രദേശത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങ ളില്‍ സജീവ മായ ഇടപെടലു കള്‍ നടത്തുകയും അവശത അനുഭവി ക്കുന്ന വര്‍ക്കു ‘ഇമ എടപ്പാള്‍’ വേണ്ടുന്ന സഹായ സഹ കരണ ങ്ങള്‍ എത്തിച്ചു കൊടുക്കു കയും ചെയ്തു വരുന്നുണ്ട്. സ്വന്ത മായി ഭൂമി ഇല്ലാത്ത 14 കുടുംബ ങ്ങള്‍ക്ക് ഇമ ഗ്രാമ ത്തില്‍ അഞ്ചു സെന്റ് ഭൂമി വീതം നല്‍കി ക്കഴിഞ്ഞു. സ്ഥിരം മരുന്നു കഴി ക്കേ ണ്ട തായ പാവ പ്പെട്ട രോഗി കളെ കണ്ടെത്തി അവര്‍ ക്കു മരുന്നും മറ്റു ചികില്‍സാ സൗകര്യ ങ്ങളും നല്‍കി വരുന്നുണ്ട് ഈ കൂട്ടായ്മ.

- pma

വായിക്കുക: , , , , ,

Comments Off on എടപ്പാള്‍ പ്രവാസി കൂട്ടായ്മ ‘ഇമ എടപ്പാള്‍’ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

നാടകോല്‍സവം : ആരാച്ചര്‍ മികച്ച നാടകം

January 4th, 2016

mass-sharjah-winners-of-ksc-7th-bharath-murali-drama-fest-2015-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഏഴാമത് ഭരത് മുരളി നാടകോത്സവ ത്തിൽ മാസ്സ് ഷാർജ അവതരിപ്പിച്ച ‘ആരാച്ചാർ’ മികച്ച നാടക മായി തെര ഞ്ഞെടുത്തു.

best-second-drama-2015-mother-courage-ePathramമികച്ച രണ്ടാമത്തെ നാടകം ഷാർജ തിയ്യേറ്റർ ക്രിയേറ്റീവ് അവതരിപ്പിച്ച ‘മദർ കറേജ്’. മികച്ച നടിക്കുള്ള രണ്ടാമത്തെ പുരസ്കാരം മദര്‍ കറേജിലൂടെ ടീന എഡ്വിന്‍ നേടി.

prakash-thachangad-best-actor-ksc-drama-fest-2015-ePathram

അബുദാബി ശക്തി യുടെ ‘കാഴ്ച യെ കീറി ഭ്രാന്തും കടന്ന്…’ എന്ന നാടകം ഒരുക്കിയ ഡോക്ടർ സാംകുട്ടി പട്ടങ്കരി യാണ് മികച്ച സംവിധാ യകൻ. ഇതേ നാടക ത്തിലെ പ്രകടന ത്തിലൂടെ പ്രകാശ് തച്ചങ്ങാട്ട് മികച്ച നടനായി.

drama-fest-2015-best-actress-jeena-rajeev-shahidhani-vasu-ePathram

നാടകോല്‍സവം 2015 : മികച്ച നടി ജീന രാജീവ്, രണ്ടാമത്തെ നടി ഷാഹിധനി വാസു

അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘സഖറാം ബൈന്ദർ’ എന്ന നാടക ത്തിലെ പ്രകടന ത്തിന് ജീനാ രാജീവ് മികച്ച നടി യായി. ‘അമ്മ മലയാളം’ നാടക ത്തിലെ വേഷ ത്തിലൂടെ ഷാഹി ധനി വാസു, ‘മദർ കറേജ്’ എന്ന നാടക ത്തിലൂടെ ടീന എഡ്വിൻ എന്നിവർ രണ്ടാമത്തെ മികച്ച നടി ക്കുള്ള പുരസ്കാരം പങ്കിട്ടു.

hari-sethu-second-best-actor-of-ksc-drama-fest-2015-ePathram

ഹരി അഭിനയ : മികച്ച രണ്ടാമത്തെ നടന്‍

അലൈൻ ഐ. എസ് . സി. അവതരിപ്പിച്ച ‘പാവങ്ങൾ’ സംവിധാനം ചെയ്ത സാജിദ് കൊടിഞ്ഞി യു. എ. ഇ. യിലെ മികച്ച സംവി ധായക പ്രതിഭ യായി പുരസ്കാരം നേടി. ഇതേ നാടക ത്തിലെ പ്രകടന ത്തിലൂടെ രണ്ടാ മത്തെ നടനായി ഹരി അഭിനയ യെ തെരഞ്ഞെടുത്തു.

മെറൂണ്‍, മാക്ബത്ത് എന്നീ നാടക ങ്ങൾ പ്രത്യേക ജൂറി പുരസ്കാര ങ്ങൾ നേടി. അലൈൻ മലയാളി സമാജ ത്തിന്റെ ‘ഫൂലൻ’ എന്ന നാടക ത്തിലെ പ്രകടന ത്തിന് ജയലക്ഷ്മി ജയചന്ദ്രൻ മികച്ച ബാല താര മായി.

പതിനൊന്നു നാടക ങ്ങളാണ് വിവിധ എമിറേറ്റു കളില്‍ നിന്നായി നാടകോല്‍ സവ ത്തില്‍ മാറ്റുരച്ചത്. കേരളാ സോഷ്യൽ സെന്റർ അങ്കണ ത്തിൽ നടന്ന സമാപന സമ്മേളന ത്തില്‍ വിജയി കള്‍ക്കുള്ള സമ്മാന ങ്ങള്‍ വിതരണം ചെയ്തു. പ്രമുഖ നാടക പ്രവര്‍ത്ത കരായ ടി. എം. എബ്രാഹാം, ശ്രീജിത്ത് രമണൻ എന്നിവർ ആയി രുന്നു വിധി കര്‍ത്താ ക്കള്‍.

സമാപന സമ്മേളന ത്തില്‍ സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. യു. എ. ഇ. എക്സ്ചേഞ്ച് വൈസ് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ടി. പി. സുധീഷ്, അഡ്വ. ആഷിക്ക്, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മധു പരവൂര്‍ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അനസ് കൊടു ങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on നാടകോല്‍സവം : ആരാച്ചര്‍ മികച്ച നാടകം

ഐ. എസ്. സി. അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു

January 3rd, 2016

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഐ. എസ് . സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. ഇരുപതു ദിവസ ങ്ങളി ലായി വിവിധ പ്രായ ക്കാര്‍ക്കായി നടക്കുന്ന മല്‍സര ങ്ങളില്‍ അഞ്ഞൂ റോളം കളിക്കാര്‍ പങ്കെടുക്കും.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങിൽ ഐ. എസ്. സി. വൈസ് പ്രസിഡണ്ട് ഡോ. രാജാ ബാല കൃഷ്ണൻ ടൂര്‍ണ്ണമെന്റ് ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി എം. എ. സലാം, മറ്റു മാനേജിംഗ് കമ്മിറ്റി അംഗ ങ്ങൾ, അപെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ ഹിഷാം പുതുശ്ശേരി തുടങ്ങി യവർ ചടങ്ങിൽ സംബന്ധിച്ചു.

വിവിധ ഗ്രൂപ്പുകളിലായി ദേശീയ – അന്തർ ദേശീയ കളി ക്കാർ മാറ്റുരക്കും. ജനുവരി പതിനഞ്ചിന് സ്വദേശി കൾക്കും യു. എ. ഇ. റസിഡണ്ട് വിസ ക്കാർക്കു മുള്ള ഫൈനൽ മത്സരവും ഈ മാസം 22 ന് അന്തർ ദേശീയ കളിക്കാർ ക്കുമുള്ള ഫൈനൽ മത്സരവും നടക്കു മെന്ന് ഭാര വാഹികൾ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ഐ. എസ്. സി. അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു

യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു

January 3rd, 2016

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തണുപ്പ് കൂടുതല്‍ ശക്തമാവുന്നു എന്ന മുന്നറി യിപ്പു മായി യു. എ. ഇ. യിലെങ്ങും മഴ പെയ്തു. ശക്തി യായ കാറ്റിന്റെ അകമ്പടി യോടെ പെയ്ത മഴ യിൽ റോഡു കളിലും റൌണ്ട് എബൌട്ടു കളിലും വെള്ളം നിറഞ്ഞു.

ദൂരക്കാഴ്ച കുറഞ്ഞ തിനാല്‍ വാഹന ഗതാഗതം പല യിടത്തും തടസ്സ പ്പെട്ടു. തലസ്ഥാന നഗര മായ അബു ദാബി യില്‍ ഞായറാഴ്ച രാവിലെ പെയ്തു തുട ങ്ങിയ മഴ, ഉച്ച യോടെ ശക്തി കുറഞ്ഞു എങ്കിലും മൂടി ക്കെ ട്ടിയ അന്തരീ ക്ഷ മാണ് നില നില്‍ക്കു ന്നത്.

കാഴ്ച വ്യക്ത മല്ലാത്ത തിനാൽ വാഹനം ഓടി ക്കുന്നവർ പ്രത്യേക മുൻ കരുതലുകൾ എടുക്കണം എന്ന് അധി കൃതർ മുന്നറി യിപ്പ് നല്കി.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു

ക്രിസ്തു മസ് – ന്യൂ ഇയർ ആഘോഷം

January 3rd, 2016

അബുദാബി : അല്‍ ഐന്‍ ഇന്ത്യ സോഷ്യൽ സെന്റര്‍ ക്രിസ്തു മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

വൈവിധ്യമാര്‍ന്ന കലാ പരിപാടി കളോടെ ഐ. എസ്. സി. യില്‍ അരങ്ങേറിയ ആഘോഷ പരിപാടി കള്‍ സെന്റ് ഡയനീഷ്യസ് ചര്‍ച്ച് വികാരി ഫാദർ ജോണ്‍ സാമുവൽ ഉത്ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് ത ണങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റസൽ മുഹമ്മദ്‌ സാലി സ്വാഗതം ആശംസിച്ചു. നൌഷാദ് വളാഞ്ചേരി നേതൃത്വം നല്‍കിയ വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: ,

Comments Off on ക്രിസ്തു മസ് – ന്യൂ ഇയർ ആഘോഷം


« Previous Page« Previous « സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചു
Next »Next Page » യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine