വർത്തമാന കാലത്ത് പ്രാധാന്യം നൽകേണ്ടത് തിരിച്ചറിവിന് : കെ. എം. ഷാജി എം. എൽ. എ.

September 10th, 2016

km-shaji-mla-azheekkodu-kmcc-ePathram

അബുദാബി : വർത്തമാന കാലത്ത് അറിവിനേക്കാൾ പ്രാധാന്യം നൽകേണ്ടത് തിരിച്ചറിവിന് ആണെന്ന് കെ. എം. ഷാജി എം. എൽ. എ. അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. യുടെ പതിനഞ്ചാം വാർഷിക ആഘോഷ പ്രഖ്യാ പന ത്തോട് അനു ബന്ധിച്ചു സംഘടി പ്പിച്ച ആദരം 2016 ‘അറി വിലൂടെ വിവേകം’ എന്ന പരി പാടി യിൽ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അദ്ദേഹം.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ സംഘ ടിപ്പിച്ച പരി പാടി യിൽ വിവിധ പരീക്ഷ കളിൽ ഉന്നത വിജയം നേടിയ അബു ദാബി യിലെ അഴീ ക്കോട് മണ്ഡലം നിവാസി കളായ കുട്ടി കൾക്ക് ആദരം 2016 ന്റെ ഭാഗ മായി പ്രശംസാ പത്രവും ഫലകവും വിതരണം ചെയ്തു.

പ്രയാസം അനുഭവിക്കുന്ന ഒരു കുടും ബ ത്തിന്റെ മുഴുവൻ ബാധ്യത കളും ഏറ്റെടു ക്കുന്ന തിന്ന് ആവശ്യ മായ സാമ്പ ത്തിക സഹായം എം. എൽ. എ. ക്കു കൈ മാറി ക്കൊണ്ട് ‘കർമ്മ പഥ ത്തിൽ ഒന്നര പതിറ്റാണ്ട്’ എന്ന പ്രമേയ വുമായി അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. നടത്തുന്ന പതിനഞ്ചാം വാർഷിക ആഘോഷ പരിപാടി കൾക്ക് തുടക്കം കുറിച്ചു.

അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. പ്രസിഡന്റ് ഇ. ടി. മുഹമ്മദ് സുനീർ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് പുഴാതി പ്രാർത്ഥനക്ക് നേതൃത്വം നൽകി. യു. അബ്ദുല്ല ഫാറൂഖി ചടങ്ങ് ഉത്‌ഘാടനം ചെയ്തു.

ഇസ്‌ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് കരപ്പാത്ത് ഉസ്മാൻ, ജനറൽ സെക്രട്ടറി മൊയ്തു ഹാജി കടന്ന പ്പള്ളി, കെ. എം. സി. സി. നേതാക്ക ളായ വി. കെ. ഷാഫി, അഡ്വ. മുഹമ്മദ് കുഞ്ഞി, ഓ. കെ. ഹസ്സൻ, പി. കെ. ഇസ്മത്ത്, പവീഷ് നാറാത്ത്, ബി. അബ്ദുൽ സലാം, നൗഫൽ കണ്ടേരി, സഹദ് കണ്ണപുരം, നൗഫൽ ശാദുലി പ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

കെ. എം. എ. ലത്തീഫ്, ഉമ്മർ കാട്ടാമ്പള്ളി, താജ് കമ്പിൽ, വി. എൻ. സലാം, സജീർ എം. കെ. പി. , സവാദ് നാറാത്ത് തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹാരിസ് കെ. വി. സ്വാഗതവും സെക്രട്ടറി സിറാജ് വി. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് വിമാന അപകടം : പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടു

September 6th, 2016

emirates-ek-521-flight-catches-fire-in-dubai-ePathram

ദുബായ്: എമിറേറ്റ്‌സ് വിമാന അപകടത്തെ ക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് യു. എ. ഇ. ഫെഡറൽ വ്യോമയാന അതോറിറ്റി പുറത്തു വിട്ടു.

2016 ആഗസ്റ്റ് 3 ന് 282 യാത്രക്കാരും 18 ജീവന ക്കാരു മായി തിരു വനന്ത പുരത്തു നിന്നും പുറപ്പെട്ട ഇ. കെ. 521 എമി റേറ്റ്‌സ് വിമാനം ദുബാ യില്‍ ലാന്‍ഡ് ചെയ്യു മ്പോഴാണ് അപകട ത്തില്‍ പെട്ടത്.

വിമാന ത്തിന്റെ എഞ്ചിന്‍, കോക്പിറ്റ് ശബ്ദ രേഖ കള്‍, വിമാന ത്തിന്റെ ഡേറ്റ റെക്കോര്‍ഡു കള്‍ തുടങ്ങിയവ അബുദാബി ലാബോറട്ടറി യില്‍ നടത്തിയ പരി ശോധ ന ക്കു ശേഷ മാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബോയിംഗ് 777 വിമാന ത്തിന്റെ ചക്രങ്ങള്‍ റണ്‍വേ യില്‍ തൊട്ടി ട്ടും വിമാന ത്തിന്റെ ലാന്‍ഡിംഗ് അവസാന നിമിഷം ഒഴിവാ ക്കു വാന്‍ പൈലറ്റ് ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

ഇതിനിടെ വിമാന ത്തിന്റെ ചക്ര ങ്ങള്‍ റെണ്‍ വേ യില്‍ ഉരസി വിമാന ത്തിനു തീ പിടി ക്കുക യായിരുന്നു. റണ്‍വേ യുടെ എണ്‍പത്തി അഞ്ച് അടി ഉയര ത്തില്‍ വിമാനം എത്തിയ പ്പോഴാണ് ലാന്‍ഡിംഗിനു ശ്രമിച്ചത്.

ഈ അപകട ത്തില്‍ യാത്ര ക്കാര്‍ എല്ലാവരും രക്ഷ പ്പെടു കയും. രക്ഷാ പ്രവര്‍ത്ത നത്തിന് ഇട യില്‍ യു. എ. ഇ. അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷി മരണ പ്പെടുകയും ചെയ്തു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇശൽ ബാൻഡ് അബുദാബി വാർഷിക ആഘോഷം ഇസ്‌ലാമിക് സെന്ററിൽ

September 5th, 2016

logo-ishal-band-abudhabi-ePathram

അബുദാബി : സംഗീത കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബുദാബി’ (ഐ. ബി. എ) യുടെ ഒന്നാം വാർഷിക ആഘോഷം വിപുല മായ പരിപാടി കളോടെ 2016 സെപ്റ്റംബർ 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടത്തും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

ഈ വർഷം ഓണവും ബലി പെരുന്നാളും ഒന്നിച്ചു വരുന്നു എന്നുള്ളതാണ് ഐ. ബി. എ. യുടെ വാർഷിക ആഘോഷ ങ്ങൾക്ക് മികവ് കൂട്ടുന്നത്.

ഇതിന്റെ ഭാഗ മായി കലാ പരി പാടി കൾ കൂടുതൽ ആസ്വാദ്യകര മാ ക്കുന്ന തിനു വേണ്ടി നർമ ത്തിന്റെ പുത്തൻ ആവി ഷ്കാര ങ്ങളു മായി ‘കാലി ക്കറ്റ് വി ഫോർ യു’ ടീം അംഗ ങ്ങളായ നിർമൽ പാലാഴിയും പ്രദീപും കബീറും ഷൈജു വും ചേർന്ന് അവതരി പ്പിക്കുന്ന ഹാസ്യ കലാ പ്രകടനവും അമൃതാ ടി. വി. റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സിംഗർ വിജയി യും പ്രശസ്ത വയലിനി സ്റ്റുമായ രൂപാ രേവതി യും ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗർ ഫൈനലിസ്റ്റ് പ്രീതി വാര്യരും ഒപ്പം ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാരന്മാരും അണി നിര ക്കുന്ന “ന്താണ് ബാബ്വേട്ടാ” എന്ന കലാ സന്ധ്യ അവതരി പ്പിക്കും.

ishal-band-fist-anniversary-ePathram

അന്തരിച്ച പ്രമുഖ നടനും ഗായക നുമായ കലാ ഭവൻ മണിക്കുള്ള സമർപ്പണമാണ് ഐ. ബി. എ. യുടെ ഒന്നാം വാര്‍ഷിക ആഘോഷ പരി പാടി കൾ.

ഇതിന്റെ ഭാഗ മായി കലാഭവൻ മണി യുടെ സഹോ ദരനും പ്രശസ്ത നർത്തകനു മായ ആർ. എൽ. വി. രാമ കൃഷ്ണനും സിനിമാ സീരിയൽ താരം ബൈജു വെഞ്ഞാറ മൂടും പരി പാടി യിൽ അതിഥികളായി സംബ ന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

കലാ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച വരെ ഐ. ബി. എ. ആദരിച്ചു വരുന്നുണ്ട്. ഈ വർഷം മുതൽ അബു ദാബി യിലെ തെരഞ്ഞെ ടുക്ക പ്പെട്ട മാധ്യമ പ്രവർത്ത കരെ ‘മാധ്യമശ്രീ’ പുരസ്കാരം നൽകി ആദരിക്കും. പരിപാടി യുടെ ഭാഗ മായി നടക്കുന്ന സാംസ്കാരിക സമ്മേ ളന ത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

സേവന രംഗത്ത് സമാനത കളി ല്ലാത്ത കാരുണ്യ പ്രവർത്ത നങ്ങൾ നടത്തി ശ്രദ്ധേ യരായ ഇശൽ ബാൻഡി ന്റെ പ്രഖ്യാപിത പരിപാടി കളിൽ ഒന്നായ നിർദ്ധന രായ പെൺ കുട്ടി കളുടെ വിവാഹ ധന സഹായ ത്തിനെ ആദ്യ ഭാഗം പ്രസ്തുത പരിപാടി യിൽ വെച്ച് നൽകും.

മലപ്പുറം, കണ്ണൂർ എന്നീ ജില്ല കളിൽ നിന്നുള്ള രണ്ട് പെൺ കുട്ടി കളുടെ വിവാഹം ഒക്ടോ ബർ, നവംബർ മാസ ങ്ങളി ലായി നടക്കും. ഓരോ വിവാഹങ്ങൾക്കും ചെലവിനായി മൂന്നര ലക്ഷം രൂപ വീത മാണ് നൽകുന്നത്.

ജീവ കാരുണ്യ പ്രവർ ത്തന ങ്ങളോ ടൊപ്പം കലാ കാരന്മാർക്ക് അർഹ മായ പ്രോ ത്സാ ഹനം നൽകി കൊണ്ട് അവരുടെ സർഗാത്മത ക്കു മിക വുറ്റ അവസര ങ്ങൾ ഉണ്ടാക്കി കൊടു ക്കുക എന്നുള്ളതാണ് ഐ. ബി. എ. യുടെ മറ്റൊരു ലക്‌ഷ്യം എന്നും സംഘാടകർ അറി യിച്ചു.

പ്രായോജക പ്രതിനിധി കളായ അഷറഫ്, ശിഹാബ്, ഇശൽ ബാൻഡ് ചെയർ മാൻ റഫീഖ് ഹൈദ്രോസ്, ജന. കൺവീനർ സൽമാൻ ഫാരിസ്, സലീൽ വടക്കാ ഞ്ചേരി, സക്കീർ തിരുവനന്ത പുരം, കരീം ഇരിഞ്ഞാലക്കുട, മുഹമ്മദ് ഹാരിസ് തുടങ്ങിയവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. സി. ദുബായ് സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന്

September 5th, 2016

ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) ദുബായ് സോണ്‍ എട്ടാമത് സാഹിത്യോ ത്സവ് ഒക്ടോബര്‍ 14 ന് മുഹൈസിന യില്‍ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പരിപാടി യുടെ നടത്തിപ്പിനായി ജമാല്‍ ഹാജി ചെങ്ങരോത്ത് (ചെയര്‍മാന്‍), ഇസ്മായില്‍ ഉദിനൂര്‍ (ജനറല്‍ കണ്‍വീനര്‍), നജ്മുദ്ധീന്‍ പുതിയങ്ങാടി (ഫൈനാന്‍സ് കണ്‍വീനര്‍) എന്നിവരുടെ നേതൃത്വ ത്തിൽ 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ശരീഫ് കാര ശ്ശേരിയും പോസ്റ്റര്‍ പ്രകാശനം സുലൈ മാന്‍ കന്‍ മനവും നിര്‍വ്വഹിച്ചു. യോഗ ത്തില്‍ അബ്ദുല്‍ റഷീദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. നൗഫല്‍ കൊളത്തൂര്‍ സ്വാഗതവും അബ്ദുല്‍ അസീസ് കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു. ‘സാഹിത്യോത്സവ് സാദ്ധ്യമാക്കുന്നത്’എന്ന ശീര്‍ഷ കത്തില്‍ മുഹിയുദ്ധീന്‍ ബുഖാരി സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. വി. രാജേഷ് എം. എൽ. എ. അബുദാബിയിൽ

September 5th, 2016

kalyassery-mla-tv-rajesh-ePathram
അബുദാബി : കല്യാശ്ശേരി നിയമ സഭാ മണ്ഡലം മെമ്പർ വി. വി. രാജേഷ് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ എത്തുന്നു.

സെപ്റ്റംബർ 5 തിങ്കളാഴ്ച രാത്രി 8. 30 ന് അബുദാബി ശക്തി തിയ്യ റ്റേഴ്‌സി ന്റെ ആഭി മുഖ്യത്തിൽ സംഘടി പ്പിക്കുന്ന പരിപാടി യിലാണ് വി. വി. രാജേഷ് എം. എൽ. എ. പങ്കെടുക്കുക.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാന ങ്ങളുടെ നേതൃ നിര യിലുള്ള പ്രമുഖ മാധ്യമ പ്രവർ ത്തകനും അബുദാബി ശക്തി അവാർഡ് കമ്മിറ്റി അംഗവു മായ വി. വി. ദക്ഷിണാ മൂർത്തി യുടെ വിയോഗ ത്തിൽ അനുശോചി ക്കുന്ന തിനു വേണ്ടി സംഘടി പ്പിക്കുന്ന പരിപാടി യിൽ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാഷണൽ തിയ്യേറ്ററിൽ ‘വന്ദേമാതരം’ അരങ്ങേറും
Next »Next Page » ആര്‍. എസ്. സി. ദുബായ് സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന് »



  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine