ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം

March 18th, 2025

ramadan-kareem-iftar-dates-ePathram

ദുബായ് : കുഞ്ഞാലിമരക്കാർ ഗ്രാമം ഇരിങ്ങൽ കോട്ടക്കൽ നിവാസി കളുടെ കൂട്ടായ്മ എമിറേറ്റ്സ്‌ കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ) ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഇഫ്‌താർ സൗഹൃദ സംഗമം നിയാർക് ചെയർമാൻ അബ്ദുൽ ഖാലിഖ് ഉത്ഘാടനം ചെയ്തു. ജിനാസ് ഖാൻ വിശിഷ്ടാതിഥി ആയിരുന്നു.

ekwa-emirates-kottakkal-welfare-asociation-ifthar-meet-2025-ePathram

ഇഖ്‌വ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. റിയാസ്, അബ്ഷർ, ഫസൽ, ഷിറാസ്, അബൂബക്കർ, സകരിയ്യ, നവാസ് എം. കെ., മുസ്തഫ യു. ടി. എന്നിവർ സംസാരിച്ചു.

സിറാജ് സി. പി., സിദ്ധീഖ്, ഷമീൽ, നജീർ, ഷാനു, ഷാഫി, ഷംനാസ്, മുഹമ്മദലി, ജാവീദ്, സമദ്, ജുനൈദ്, അജ്മൽ ടി. ടി., മുഹന്നദ് , തുടങ്ങിയവർ നേതൃത്വം നൽകി.

കുടുംബിനികൾ വീടുകളിൽ തയ്യാറാ ക്കിയ നാടൻ വിഭവങ്ങൾ ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനോര ഗ്ലോബൽ പുതിയ ഭരണ സമിതി

March 17th, 2025

logo-anora-tvm-ePathram

അബുദാബി : തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന അനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ (അനോര ഗ്ലോബൽ) പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന അനോരയുടെ 11 ആമത് പൊതു യോഗത്തിലാണ് പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തത്.

anora-global-b-jayaprakash-s-k-thaju-team-ePathram

ബി. ജയ പ്രകാശ് (പ്രസിഡണ്ട്), എസ്. കെ. താജുദ്ദീൻ (ജനറൽ സെക്രട്ടറി), ആൻസൻ ഫ്രാൻസിസ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

റോബിൻസൻ, നാസർ വിളഭാഗം (വൈസ് പ്രസിഡണ്ട്), സന്തോഷ്‌, മനോജ്‌ (സെക്രട്ടറി), ഷൈജു (ജോയിന്റ് ട്രഷറർ), നസീറുദ്ദീൻ (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബി. യേശു ശീലൻ, ഫാക്സൻ, എ. എം. ബഷീർ, ജോൺ പി. വർഗീസ്, തോമസ് അബ്രഹാം, ജയചന്ദ്രൻ നായർ, ഷുഹൈബ് പള്ളിക്കൽ, ഷാനവാസ്‌ അബ്ദുൽ ലത്തീഫ്, ഷാനവാസ്‌ സൈനുദ്ദീൻ, റഖിൻ സോമൻ, അമീർ കല്ലമ്പലം, മുഹമ്മദ് നിസാർ, ബിമൽ കുമാർ, അഡ്വ. സാബു രത്‌നാകരൻ എന്നിവരേയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി

March 14th, 2025

kmcc-delighted-eid-hyder-ali-shihab-thangal-ePathram
അബുദാബി : ‘ഡിലൈറ്റഡ് ഈദ് ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ്’ എന്ന പേരിൽ പത്തനം തിട്ട ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്കു തുടക്കമായി. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെയും അർഹരായ കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ജില്ലയിൽ നടക്കും.

റിലീഫ് പ്രവർത്തനങ്ങളുടെ ചർച്ചകൾക്കായി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഫൈസൽ പി. ജെ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ. എം. സി. സി. സെക്രട്ടറി ഷാനവാസ് പുളിക്കൽ ഉൽഘാടനം ചെയ്തു. കെ. എം. സി. സി. യുടെ വിവിധ ജില്ലാ ഭാരവാഹി കളായ സുധീർ ഹംസ, അബ്ദുൽ സമദ്, മുഹമ്മദ് അൻസാരി ഇടുക്കി, ഡോക്ടർ ജേക്കബ് ഈപ്പൻ, ഹാരിസ് കരമന എന്നിവർ സന്നിഹിതരായിരുന്നു.

പത്തനം തിട്ട ജില്ലാ ഭാരവാഹികളായ അനീഷ് ഹനീഫ, നദീർ കാസിം, അൻസാദ് അസീസ്, അനൂബ് കവലക്കൽ, ഷാരൂഖ് ഷാജഹാൻ, ആസിഫ് അബ്ദുല്ല, റിയാസ് ഹനീഫ, സബ് ജാൻ ഹുസൈൻ, തൗഫീഖ് സുലൈമാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി അൽത്താഫ് മുഹമ്മദ് സ്വാഗതവും ട്രഷറർ റിയാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ

March 13th, 2025

shakthi-ek-nayanar-memorial-foot-ball-tournament-season-4-winners-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന നാലാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് 2025 മാർച്ച്‌ 15 ശനിയാഴ്ച നടക്കും. മുസ്സഫ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ രാത്രി 8 മണിക്കു തുടക്കമാവുന്ന ഫുട്ബോൾ മത്സരങ്ങൾ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അംഗവും ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറിയുമായ വി. കെ. സനോജ്, ഇന്ത്യൻ ഫുട് ബോൾ ടീമിലെ കളിക്കാരൻ സി. കെ. വിനീത് എന്നിവർ ചേർന്ന്‌ ഉത്‌ഘാടനം ചെയ്യും. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

fourth-shakthi-e-k-nayanar-memorial-foot-ball-tournament-ePathram

ടൂർണ്ണ മെന്റിൻറെ ജഴ്‌സി പ്രകാശനവും ട്രോഫി പ്രദർശനവും കേരളാ സോഷ്യൽ സെന്ററിൽ നടന്നു. ശക്തി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ആനക്കരയുടെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, ട്രഷറർ രാജീവ് മാഹി, ടൂർണ്ണമെന്റ് കോഡിനേറ്റർ ഷെറിൻ വിജയൻ, സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, മീഡിയ സെക്രട്ടറി ഷാഫി വട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു.

കെ. എസ്. സി.-ശക്തി മാനേജിംഗ് കമ്മിറ്റി-വനിതാ വിഭാഗം കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, പ്രായോജക പ്രതിനിധികളായ സത്യൻ, ശ്രീകാന്ത്, ബിൻജിത് എന്നിവർ വിവിധ ടീമുകളുടെ ജേഴ്സി പ്രകാശനത്തിന്റെ ഭാഗമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

March 12th, 2025

abu-dhabi-malayalees-team-pre-ramadan-health-camp-25-ePathram
അബുദാബി : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ അബുദാബി മലയാളീസ്, ആരോഗ്യ സംരക്ഷണ ബോധ വൽക്കരണം മുൻ നിറുത്തി റമദാന് മുന്നോടിയായി സംഘടിപ്പിച്ച പ്രീ-റമദാൻ മെഡിക്കൽ ക്യാമ്പ് മുസഫ്ഫ LLH ഹോസ്പിറ്റലിൽ നടന്നു. ഫെബ്രുവരി 23 ന് ഒരുക്കിയ ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി അംഗങ്ങൾക്കും കുടുംബാംഗ ങ്ങൾക്കും പരിശോധനകളും നടന്നു.

abudhabi-malayalees-pre-ramadan-medical-camp-2024-ePathram

അബുദാബി മലയാളീസ് ടീം കമ്മിറ്റി നേതൃത്വം നൽകി. ക്യാമ്പിൽ വോളണ്ടിയറിംഗ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നൂറോളം പേർ പരിപാടിയുടെ ഭാഗമായി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

51 of 1,378|«10205051526070»|

« Previous Page — « Previous « ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
Next » — Next Page » ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine