അബുദാബി : മാട്ടൂൽ കെ. എം. സി. സി. കമ്മിറ്റി, ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ ഇഫ്താർ പലഹാര പ്പെരുമയാൽ ശ്രദ്ധേയ മായി. വടക്കന്‍ മലബാറിന്റെ തനതു പലഹാരങ്ങളും ഭക്ഷ്യ വിഭവ ങ്ങളും വിളമ്പി യാണ് അബുദാബി മാട്ടൂൽ കെ. എം. സി. സി. കമ്മിറ്റി ഇഫ്താര്‍ ഒരുക്കിയത്. സംഘടന യുടെ പ്രവര്‍ത്തക രുടെ വീടു കളിൽ ഒരുക്കിയ താണ് ഈ പലഹാര ങ്ങള് എന്നതാണ് മാട്ടൂല്‍ ഇഫ്താറിനെ വേറിട്ട താക്കുന്നത്.
വീട്ടമ്മമാർ ഒരുക്കിയ ഉന്നക്കായ, പഴം നിറച്ചത്, കുഞ്ഞി പ്പത്തിരി, ചട്ടിപ്പത്തിരി, കക്കാ റൊട്ടി, ഇറച്ചിയട, പത്തല്, നൂല്‍പ്പുട്ട് തുടങ്ങി നിരവധി വിഭവങ്ങളും വിവിധ തരം പഴങ്ങളും ഫ്രെഷ് ജ്യൂസുകളും തയ്യാറാക്കി യിരുന്നു.
മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സമൂഹ ത്തിലെ വിവിധ തുറകളിൽ പ്പെട്ട വരുമായി രണ്ടായിര ത്തോളം പേര് ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
അബുദാബി മാട്ടൂൽ കെ. എം. സി. സി. നേതാക്കൾ പരിപാടി കൾക്ക് നേതൃത്വം നല്കി.