അബുദാബി : കുട്ടികളുടെ അശ്ലീല വെബ് സൈറ്റുകള്‍ തെരയുന്ന വര്‍ക്ക് എതിരെ അബുദാബി യില്‍ കടുത്ത നടപടി കള്‍ സ്വീകരിക്കും എന്നും ആറു മാസം വരെ തടവും ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും എന്നും അബുദാബി ജുഡീഷ്യല്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അശ്ലീല വെബ് സൈറ്റുകള്‍ പ്രവര്‍ത്തി പ്പിക്കുന്ന വരെയും സന്ദര്‍ശി ക്കുന്ന വരെയും കര്‍ശന നിരീക്ഷണ ത്തിന് വിധേയ മാക്കുന്നുണ്ട്. ഇത്തര ത്തിലുള്ള പ്രവര്‍ത്തന ങ്ങള്‍ എളുപ്പം കണ്ടെ ത്തു ന്നതിനും പ്രതികളെ നിയമ ത്തിനു മുന്നില്‍ കൊണ്ട് വരുന്നതിനും കഴിയുന്ന നൂതന സാങ്കേതിക സംവിധാന ങ്ങള്‍ സൈബര്‍ സുരക്ഷാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന തായി അധികൃതര്‍ വ്യക്തമാക്കി.
നിരന്തരം ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കു ന്നവ രുടെ പേരു വിവര ങ്ങള്‍ ശേഖരിച്ചു വരിക യാണ്. ഏതൊക്കെ ദിവസം ഏതു സമയത്ത് ഏത് കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല വെബ് സൈറ്റു കള്‍ സന്ദര്‍ശിച്ചു എന്ന് വ്യക്തമായി അറിയാന്‍ കഴിയും. ഐ. പി. നമ്പര്‍ മറച്ചു വെക്കുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാലും രക്ഷപ്പെടാനാവില്ല. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 10 ലക്ഷം ദിര്‍ഹം വരെ ആയിരിക്കും എന്നും ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി.