പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

October 12th, 2015

pullut-association-nri-meet-2012-ePathram
ഷാര്‍ജ : കൊടുങ്ങലൂരിലെ പുല്ലൂറ്റ്‌ നിവാസി കളുടെ പ്രവാസി കൂട്ടായ്മ  യു. എ. ഇ. പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസ്സി യേഷന്‍ ഹാളില്‍ നടന്ന പരിപാടി കള്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.

uae-pulloot-association-felicitate-vk-muraleedharan-ePathram

ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹനായ വി. കെ. മുരളീധരനെ ആദരിച്ചു

പി. എന്‍. വിനയ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ത്തിന് പുല്ലൂറ്റ് അസോസ്സി യേഷന്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡിന് അര്‍ഹ നായ വി. കെ. മുരളീധരനെ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ ത്ഥികള്‍ക്കുള്ള പാരി തോഷി ക ങ്ങളും വിതരണം ചെയ്തു

അഷറഫ് കൊടുങ്ങല്ലൂര്‍ ആശംസ നേര്‍ന്നു. ഡോള്‍ കെ. വി. സ്വാഗതവും സുനില്‍ കുമാര്‍ പീടിക പറമ്പില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പുല്ലൂറ്റ് അസോസ്സിയേഷന്‍ ഓണം ആഘോഷിച്ചു

കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍

October 12th, 2015

ksc-drama-fest-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവം, 2015 ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്നു.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സമിതി കള്‍ ഒക്ടോബര്‍ 20 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ജനറല്‍ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 02 – 631 44 55, 02 – 631 44 56.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍

ഹിജ്റ പുതുവത്സര അവധി ഒക്ടോബര്‍ 15 ന്

October 11th, 2015

ramadan-epathram അബുദാബി : യു. എ. ഇ. യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ഹിജ്റ പുതുവത്സര അവധി, 2015 ഒക്ടോബര്‍ 15 വ്യാഴാഴ്ച ആയിരിക്കും എന്ന് തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറിയിച്ചു. സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്കു ഈ ദിവസം മുഴുവന്‍ വേതന ത്തോടെ അവധി നല്‍കണം എന്നും അദ്ദേഹം ഉത്തരവിട്ടു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്റ പുതുവത്സര അവധി ഒക്ടോബര്‍ 15 ന്

ഇന്ത്യയെ അടുത്തറിയാന്‍ ‘ഇൻക്രഡിബിൾ ഇന്ത്യ 2015’

October 11th, 2015

taj-mahal-incredible-india-2015-ePathram
അബുദാബി : ഇന്ത്യാ ഗവണ്‍മെന്റും വിനോദ സഞ്ചാര വകുപ്പും ഇന്ത്യൻ എംബസി യും സംയുക്തമായി സംഘടിപ്പി ക്കുന്ന ഇൻക്രഡിബിൾ ഇന്ത്യ 2015 അബുദാബി യിൽ തുടക്കമായി. വിദേശി കള്‍ക്കും വിനോദ സഞ്ചാരി കള്‍ക്കും ഇന്ത്യ യിലെ വിനോദ സഞ്ചാര മേഖല കൾ പരിചയ പ്പെടുത്തുക എന്ന ലക്ഷ്യ ത്തോടെ തുടക്കം കുറിച്ച സഞ്ചാര പരിപാടി യാണ് ഇൻക്രഡിബിൾ ഇന്ത്യ.

ചികിത്സാ ആവശ്യാര്‍ത്ഥവും കച്ചവട ആവശ്യ ങ്ങള്‍ക്കും വിനോദ സഞ്ചാരി കളായും ഇന്ത്യ യിലേക്ക്‌ സന്ദർശ കര്‍ ഏറ്റവും അധികം എത്തുന്നത് മിഡിലീസ്റ്റ് മേഖല യില്‍ നിന്നുമാണ്. ആയതു കൊണ്ട് തന്നെ യു. എ. ഇ. യിൽ നിന്നുള്ള സന്ദർശ കർക്ക് ഇന്ത്യയെ അടുത്തറിയാനുള്ള സാഹചര്യം ഒരുക്കു വാനാണ് ഇൻക്രഡിബിൾ ഇന്ത്യ പദ്ധതി യിലൂടെ ലക്ഷ്യ മിടുന്നത് എന്ന് ഇന്ത്യാ ടൂറിസം റീജിയണൽ ഡയരക്ടർ മാനസ് രഞ്ജന്‍ പട്നായിക് പറഞ്ഞു.

athirapally-waterfalls-epathram

വിദേശ രാജ്യ ങ്ങളിലെ പൌരന്മാര്‍ക്ക് വിവിധ ആവശ്യ ങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശി ക്കുന്ന തിനായി കൊച്ചി അടക്കമുള്ള 16 വിമാന ത്താവള ങ്ങളില്‍ e -Tourist Visa സംവിധാനവും ഒരുക്കി യിട്ടുണ്ട് എന്നും വിശദാംശ ങ്ങള്‍ വെബ് സൈറ്റിലൂടെ അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബി ഷരാട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍  ഇന്ത്യന്‍ സ്ഥാന പതി . പി. സീതാറാം ഇൻക്രഡിബിൾ ഇന്ത്യ 2015 ഉദ്ഘാടനം ചെയ്തു.

മാനസ് രഞ്ജന്‍ പട്നായികിനെ കൂടാതെ ഇന്ത്യാ ടൂറിസം അസിസ്റ്റന്റ്‌ ഡയരക്ടർ ഐ. ആര്‍. വി. റാവു, ദീപ സീതാറാം, വിവിധ വിമാന ക്കമ്പനി കളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങ ളിൽ വരും ദിവസ ങ്ങളിൽ ഇൻക്രഡിബിൾ ഇന്ത്യ പരിപാടി സംഘടിപ്പിക്കും. ഹിമാലയ ത്തിലേ ക്കുള്ള യാത്ര ക്ക് വിദേശി കളെ ആകർഷി ക്കുന്ന പ്രത്യേക പദ്ധതി കള്‍ അടക്കം വിനോദ സഞ്ചാര വകുപ്പിന് കീഴിലെ എല്ലാ യാത്രാ പദ്ധതി കളെ ക്കുറിച്ചും ടൂറിസം വിസ യെ കുറിച്ചും കൃത്യമായ അവബോധം നല്‍കാന്‍ സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയെ അടുത്തറിയാന്‍ ‘ഇൻക്രഡിബിൾ ഇന്ത്യ 2015’

ആരോഗ്യ മേഖല യില്‍ ജോലി മാറാന്‍ ആറു മാസ നിബന്ധന ബാധകമല്ല

October 11th, 2015

new-labor-law-for-doctors-and-health-section-in-uae-ePathram
അബുദാബി : ആരോഗ്യ മേഖല യില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കും തൊഴില്‍ മാറാന്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷി ക്കുന്ന ആറു മാസ നിബന്ധന ബാധകമല്ല എന്ന് ഇത്തരവ് ഇറങ്ങി.

ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്തവര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ഈ നിബന്ധന യാണ് ഇപ്പോള്‍ റദ്ദാക്കി യിരിക്കുന്നത്. ഇതോടെ ഡോക്ടര്‍ മാര്‍, നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യ പരിപാലന മേഖല യിലെ വിദഗ്ധര്‍ക്ക് ജോലി മാറ്റം എളുപ്പമാകും.

നിബന്ധന കള്‍ ഒന്നു മില്ലാതെ തന്നെ വളരെ എളുപ്പ ത്തില്‍ ജോലി മാറാം എന്ന് വരുന്ന തോടെ രാജ്യത്തെ ആരോഗ്യ മേഖല യിലേക്ക് കൂടുതല്‍ വിദഗ്ധ തൊഴിലാളി കള്‍ ക്ക് ആകര്‍ഷിക്ക പ്പെടും എന്നും പുതിയ തീരുമാനം ജോലിക്കാര്‍ക്ക് എന്ന പോലെ ആരോഗ്യ രംഗത്തും ഗുണകര മായി തീരും എന്നും മന്ത്രാ ലയം പബ്ളിക് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമീന്‍ അല്‍ അമീരി അറിയിച്ചു.

ഒരു എമിറേറ്റില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സ് മറ്റ് എമിറേറ്റു കളിലും അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് 2014 ഒക്ടോബറില്‍ പുറപ്പെടുവിച്ചിരുന്നു. ഏതെ ങ്കിലും ഒരു എമിറേറ്റില്‍ വിദഗ്ധ ഡോക്ടര്‍ മാരുടെ അഭാവം ഉണ്ടെങ്കില്‍ മറ്റു സാങ്കേതിക തടസ്സ ങ്ങള്‍ ഒന്നു മില്ലാതെ ജോലി മാറാന്‍ കഴിയും എന്നത് ഏറെ ഗുണകര മാണ്.

മുന്‍ കാല നിയമ പ്രകാരം ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്ത വര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ജോലി യില്‍ പ്രവേശി ച്ചതിന് ശേഷം അനുഭവ പ്പെടുന്ന പ്രശ്‌ന ങ്ങളെ തുടര്‍ന്നോ, അല്ലെങ്കില്‍ മികച്ച ശമ്പളം പ്രതീക്ഷിച്ചോ സ്ഥാപനം മാറാന്‍ ആഗ്രഹി ക്കുന്ന വര്‍ക്ക് ഈ നിബന്ധന തടസ്സ മായി രുന്നു. മന്ത്രാലയ ത്തിന്‍െറ പുതിയ തീരുമാനത്തെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on ആരോഗ്യ മേഖല യില്‍ ജോലി മാറാന്‍ ആറു മാസ നിബന്ധന ബാധകമല്ല


« Previous Page« Previous « ജാലിയന്‍ വാലാബാഗും ഉപ്പു സത്യാഗ്രഹവും ചിത്രീകരണത്തിലേക്ക്
Next »Next Page » ഇന്ത്യയെ അടുത്തറിയാന്‍ ‘ഇൻക്രഡിബിൾ ഇന്ത്യ 2015’ »



  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine