പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിച്ചു

October 25th, 2015

indian- ambassador-tp-seetharam-felicitate-kalamandalam-gopi-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യും ശക്തി തിയ്യറ്റെഴ്സും മണിരംഗ് അബുദാബി യും സംയുക്തമായി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തില്‍ പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്, ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഉപഹാരം സമ്മാനിച്ചു.
prasanth-mangat-felicitate-kalamandalam-gopi-ePathram
എന്‍. എം. സി. ഗ്രൂപ്പ് ഡെപ്യൂട്ടി സി. ഇ. ഒ. പ്രശാന്ത് മാങ്ങാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ കലാമണ്ഡലം ഗോപി ആശാന്‍ നേതൃത്വം നല്‍കിയ ‘പ്രണയ പര്‍വ്വ’ ത്തില്‍ പ്രേമം ഇതി വൃത്ത മായ കച ദേവയാനി, രുഗ്മാംഗദ ചരിതം, ബക വധം എന്നീ മൂന്നു കഥ കളാണ് അരങ്ങില്‍ എത്തിയത്.

മാർഗ്ഗി വിജയകുമാർ, കലാമണ്ഡലം ഷണ്മുഖൻ, കലാ മണ്ഡലം കൃഷ്‌ണ ദാസ്, കോട്ടയ്ക്കൽ മധു, പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങീ ഇരുപതോളം കലാ കാരന്മാര്‍ അണി നിരന്ന കഥ കളി മഹോത്സവം സാധാരണ ക്കാരായ പ്രേക്ഷകരെ ആകര്‍ഷിച്ചു എന്ന് കേരളാ സോഷ്യല്‍ സെന്ററില്‍ എത്തിയ കാണി കളുടെ ബാഹുല്യം തെളിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിച്ചു

റെഡ് ക്രസന്റ് ഫണ്ടി ലേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ സംഭാവന

October 25th, 2015

അബുദാബി : മുസ്സഫ യിലെ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷ ണൽ അക്കാദമി (ഇഫിയാ) യിലെ വിദ്യാര്‍ത്ഥി കൾ റെഡ് ക്രസന്റ് ഫണ്ടി ലേക്ക് ഒരു ലക്ഷം ദിർഹം വില വരുന്ന അവശ്യ സാധനങ്ങൾ സംഭാവന ചെയ്തു.

യെമനിലും മറ്റു ദുരിതം അനുഭവിക്കുന്ന രാജ്യ ങ്ങളി ലേക്കും യു. എ. ഇ. റെഡ് ക്രസന്റ് നല്കുന്ന സഹായം വലുതാണ്. ഇതിൽ പങ്കു ചേരുക എന്നത് മഹത്തായ കാര്യമാണ് എന്നും തുടർന്നും ഇത്തര ത്തിലുള്ള സഹായ ങ്ങൾ തങ്ങൾ നൽകും എന്നും ഈ സേവ ന ങ്ങളിലൂടെ തങ്ങളുടെ കുട്ടികള്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങളില്‍ പങ്കാളി കള്‍ ആവുകയും അതി ലൂടെ സമൂഹ ത്തിന് നന്മ യുടെ ഒരു സന്ദേശം നല്‍കാന്‍ ശ്രമിക്കുക യുമാണ് ചെയ്യുന്നത് എന്നും ഇഫിയാ സ്കൂൾ ചെയർമാൻ ഫ്രാൻസിസ് ക്ലീറ്റസ് പറഞ്ഞു.

വിദ്യാർത്ഥി കളുടെ സംഭാവനയും സ്കൂൾ അധികാരി കളുടെ സഹായ വുമാണ് റെഡ് ക്രസന്റ് ജനറൽ മാനേജർ മുഹമ്മദ്‌ അൽ റൊമൈത്തി ഏറ്റു വാങ്ങിയത്.

ചടങ്ങില്‍ റെഡ് ക്രസെന്റ്റ് ഉദ്യോഗസ്ഥരും സ്കൂൾ പ്രിൻസി പ്പല്‍, ഇഫിയാ വിദ്യാര്‍ത്ഥികള്‍, നഹ്ത്തം സി. ഇ. ഓ. ജോർജ്ജ്‌ ഇട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on റെഡ് ക്രസന്റ് ഫണ്ടി ലേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ സംഭാവന

യാത്രാ രേഖകള്‍ നിരീക്ഷിക്കാന്‍ സ്കാനര്‍ കണ്ടു പിടിച്ചു

October 25th, 2015

logo-ministry-of-interior-uae-ePathram അബുദാബി : പാസ്സ്പോര്‍ട്ട് അടക്ക മുള്ള യാത്രാ രേഖകള്‍ പരിശോധി ക്കാനും വ്യാജ രേഖകള്‍ കണ്ടെത്താനും കഴിയുന്ന സ്കാനര്‍, യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥന്‍ സ്വന്ത മായി രൂപ കല്പന ചെയ്തു.

വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്നതും പരിസ്തിഥിക്ക് കോട്ടം തട്ടാത്തതുമായ ഈ സ്കാനര്‍. സ്വദേശിയും ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥനു മായ ആമിർ അൽ ജാബിരി കണ്ടു പിടിച്ച താണ്.

രേഖാ പരിശോധന യിൽ സാധാരണ കാണുന്നതിലും 20 മടങ്ങ്‌ തെളിഞ്ഞു കാണാൻ കഴിയുന്ന പ്രത്യേക ലെൻസ് ഇതിൽ ഘടിപ്പി ച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ ത്തിലെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന് യന്ത്ര ത്തിന്റെ പ്രവർത്തനം ജാബിരി വിവരിച്ചു കൊടുത്തു.

എയർപോർട്ട്, സീപ്പോര്‍ട്ട്, രാജ്യത്തെ അതിർത്തി കൾ, തുടങ്ങിയ ഇട ങ്ങളിലും സർക്കാർ സ്ഥാപന ങ്ങളിലും രേഖാ പരിശോധന യന്ത്രം ഏറെ ഉപകാര പ്പെടുമെന്നും ഇത്തര ത്തിലുള്ള കണ്ടു പിടുത്ത ങ്ങൾ രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കു കയും പുതിയ ഭാവന കൾ ഇനിയും ഉണ്ടാവണം എന്നും യന്ത്രം പരിശോധിച്ച് വില യിരുത്തി ക്കൊണ്ട് അഭ്യന്തര മന്ത്രി ശൈഖ് സൈഫ് പറഞ്ഞു. സ്കാനര്‍ രൂപകല്‍പന ചെയ്ത ആമിര്‍ അല്‍ ജാബിരിയെ മന്ത്രി അഭിനന്ദി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on യാത്രാ രേഖകള്‍ നിരീക്ഷിക്കാന്‍ സ്കാനര്‍ കണ്ടു പിടിച്ചു

പ്രണയ പര്‍വ്വം കഥകളി മഹോത്സവ ത്തിന് തുടക്കമായി

October 23rd, 2015

അബുദാബി : പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ പത്മശ്രീ കലാമണ്ഡലം ഗോപി ആശാനും സംഘവും അവതരി പ്പിക്കുന്ന ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തിന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ തുടക്കമായി.

ശുക്രാചാര്യ രില്‍ നിന്ന് മൃത സഞ്ജീവനി കൈവശ പ്പെടുത്താന്‍ വരുന്ന കചന്‍ ദേവയാനി യുടെ ആത്മാര്‍ത്ഥ മായ പ്രണയ ത്തെ വഞ്ചിച്ച് പരസ്പരം ശപിച്ച് പിരിയുന്ന ‘ദേവയാനി ചരിതം’ ആണ് ആദ്യ ദിനം അരങ്ങേറിയത്.

കലാമണ്ഡലം ഗോപി ആശാന്‍ കചന്‍െറ വേഷം ഗംഭീരമാക്കി. മാര്‍ഗി വിജയകുമാര്‍, കലാ മണ്ഡലം ഷണ്‍ മുഖന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം കൃഷ്ണ ദാസ്, കലാനിലയം മനോജ് തുടങ്ങിയവരും അരങ്ങിലെത്തി. വെള്ളിയാഴ്ച രാത്രി ‘രുക്മാംഗദ ചരിതം’, എന്ന കഥയും ശനിയാഴ്ച രാത്രി ‘ബഗവധം’ എന്ന കഥ യും അരങ്ങില്‍ എത്തും.

- pma

വായിക്കുക: , ,

Comments Off on പ്രണയ പര്‍വ്വം കഥകളി മഹോത്സവ ത്തിന് തുടക്കമായി

കേരളോത്സവം കൂപ്പണ്‍ പ്രകാശനം ചെയ്തു

October 23rd, 2015

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 30, ഡിസംബര്‍ 1, 2 തിയ്യതി കളി ലായി നടത്തുന്ന ‘കേരളോത്സവ’ ത്തിന്‍െറ പ്രവേശ കൂപ്പണ്‍ പ്രകാശനവും വിതരണോ ദ്ഘാടനവും കെ. എസ്. സി. യില്‍ വെച്ച് നടന്നു.

കെ. കെ. മൊയ്തീന്‍ കോയ, കൂപ്പണ്‍ പ്രകാശനം ചെയ്തു. മൂന്ന് ദിവസ ങ്ങളിലായി നടക്കുന്ന ‘കേരളോത്സവ’ ത്തിലേ ക്കുള്ള പ്രവേശന കൂപ്പണ്‍ ഉപയോഗിച്ചു നടക്കുന്ന നറുക്കെടു പ്പില്‍ ഒന്നാം സമ്മാന മായി കിയ കാറും 50 വിലപ്പെട്ട സമ്മാനങ്ങളും നല്‍കും.

തട്ടുകടകള്‍, കുടുംബശ്രീ ഭക്ഷണ ശാല, വിവിധ വിപണന ശാല കള്‍ തുടങ്ങിയവ കേരളോത്സവ ത്തില്‍ ഉണ്ടാകും. കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , ,

Comments Off on കേരളോത്സവം കൂപ്പണ്‍ പ്രകാശനം ചെയ്തു


« Previous Page« Previous « അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി യില്‍ മാറ്റം വരുത്തുന്നു
Next »Next Page » പ്രണയ പര്‍വ്വം കഥകളി മഹോത്സവ ത്തിന് തുടക്കമായി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine