ദുബായ് : പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശ ങ്ങള് ഉള്‍പ്പെടുത്തി ക്കൊണ്ട് യു. എ. ഇ. യില്‍ നിന്നും ഒരു ഡയരക്ടറി പ്രസിദ്ധീ കരിക്കുന്നു.
ഇന്റര്‍നാഷണല്‍ ഫിലിം മേക്കിംഗ് ആന്‍ഡ് ആക്ടിംഗ് അക്കാദമി ( I F M A A ) യുടെ നേതൃത്വത്തില്‍ യു. എ. ഇ. യിലെ വിവിധ ഫിലിം ക്ലബ്ബു കളുമായി സഹകരിച്ചു കൊണ്ടാ ണ് ഈ ഡയരക്ടറി തയ്യാറാ ക്കുന്നത്.
ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം, ടെലിവിഷന്‍ എന്നീ മേഖലകളില്‍ ക്യാമറക്ക് മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ പ്രവാസി മലയാളി കള്‍ ഡയരക്ടറി യില്‍ പ്രസിദ്ധീ കരി ക്കുന്നതി നായി തങ്ങളുടെ ഫോട്ടോയും വിശദാംശ ങ്ങളും താഴെ കൊടുത്തി രിക്കുന്ന ഇ – മെയില്‍ വിലാസ ത്തില്‍ അയക്കുക.
മേയ് മാസത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന ഏക്ത ഇന്റർ നാഷണൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഈ ഡയരക്ടറി യുടെ പ്രകാശനം നടത്തും എന്ന് ഇഫ്മാ ഡയറക്ടർ രൂപേഷ് തിക്കൊടി അറിയിച്ചു.
eMail : ifmaauae @ gmail dot com
Phone : 055 788 18 55