സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി

September 17th, 2025

samadani-iuml-leader-ePathram

അബുദാബി : സാംസ്കാരിക ഉന്നതി പ്രാപിച്ചു എന്നുള്ള മനുഷ്യ സമൂഹത്തിന്റെ അവകാശ വാദങ്ങള്‍ക്ക് ഇടയിൽ മനുഷ്യത്വവും മൂല്യ ബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് ഡോ. അബ്ദു സ്സമദ് സമദാനി എം. പി. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘിടിപ്പിച്ച നബി ദിന ആഘോഷ പരിപാടിയില്‍ ‘തിരുനബി : സൗമ്യ ചരിതം മനുഷ്യ കുലത്തിന് കരുണയുടെ ശാശ്വത പാഠങ്ങള്‍’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വ്യക്തിയുടെ അടിസ്ഥാനപരമായ സത്യ സന്ധ്യതയും സമുഹത്തിന്റെ പരസ്പര വിശ്വാസവും അനുദിനം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത സന്ദേശ ത്തിനും അദ്ധ്യാപന ങ്ങൾക്കും ഉള്ള പ്രസക്തി പതിന്‍ മടങ്ങ് വർദ്ധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പ്രവാചകന്‍ മുഹമ്മദ് നബി മുന്‍ കൂട്ടി പ്രവചിച്ചതാണ്. ഇക്കാലത്ത് യാഥാർത്ഥ്യം ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഏത് രംഗത്തും വ്യാജം കൊടി കുത്തി വാഴുകയാണ്. ഇന്റര്‍ നെറ്റിന്റെയും നിര്‍മ്മിത ബുദ്ധി യുടെയും കുത്തി യൊഴുക്കില്‍ എന്തിലും ഫേക്ക് ആധിപത്യം നേടുന്ന അവസ്ഥാ വിശേഷം ആണുള്ളത്.

പുരോഗമനത്തിന്റെ പേരിലുള്ള അവകാശ വാദങ്ങള്‍ പെരുകുമ്പോഴും ദയനീയമായ സാംസ്‌കാരിക അധ:പത നമാണ് മനുഷ്യ രാശിയില്‍ സംഭവിക്കുന്നത്.

സകല മൂല്യങ്ങളെയും കാറ്റില്‍ പറത്തി ക്കൊണ്ട് മൃഗീയവും പൈശാചികവുമായ വാസനകളിലേക്ക് മനുഷ്യര്‍ കൂപ്പു കുത്തുന്നു. വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ വിവരവും വിവേകവും കുറഞ്ഞു പോവുകയാണ്.

മനുഷ്യര്‍ക്ക് ഇടയിലുള്ള ഉച്ച നീചത്വങ്ങളേയും വിവേചനങ്ങളേയും തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം അധര്‍മ്മങ്ങളില്‍ നിന്നും അന്ധതകളില്‍ നിന്നും മനുഷ്യ രാശിയെ മോചിപ്പിക്കുവാനാണ് തിരുനബി ആഗമനം കൊള്ളുകയുണ്ടായത്.

meelad-ul-nabi-m-a-yousafali-with-m-p-abdussamad-samadani-ePathram

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരിപാടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്തു.

സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് യു. അബ്ദുല്ല ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറര്‍ നസീര്‍ രാമന്തളി, കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, അഭിലാഷ് ഗോപിക്കുട്ടന്‍ പിള്ള, വി. ടി. വി. ദാമോദരന്‍ എന്നിവർ പ്രസംഗിച്ചു. FB PAGE

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്

September 11th, 2025

sheikh-mohamed-bin-zayed-meet-qatar-amir-sheikh-tamim-bin-hamad-ePathram

ഖത്തർ : തലസ്ഥാനമായ ദോഹയിൽ സൗഹൃദ സന്ദർശനം നടത്തി യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഉപ പ്രധാന മന്ത്രിയും ദുബായ് കിരീട അവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം, അബുദാബി ഉപ ഭരണാധികാരി ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് അൽ നഹ്യാൻ എന്നിവർ ഉൾപ്പെടെ ഉന്നത തല പ്രതിനിധി സംഘം അദ്ദേഹത്തെ അനുഗമിച്ചു.

ഹമദ് അന്താരാഷ്ട വിമാനത്താവളത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നേരിട്ട് എത്തി യു. എ. ഇ. പ്രസിഡണ്ടിനെയും സംഘത്തെയും സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അപലപിക്കുകയും യു. എ. ഇ. യുടെ പിന്തുണയും ഐക്യ ദാർഢ്യവും അറിയിച്ചു. മേഖല യിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഖത്തർ അമീർ നടത്തിയ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രശംസിച്ചു.

ഖത്തർ അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർ റഹ്‌മാൻ അൽഥാനി, ഉപ പ്രധാന മന്ത്രി ശൈഖ് ജാസിം ബിൻ ഹമദ് അൽഥാനി മറ്റു വിവിധ വകുപ്പ് മന്ത്രിമാരും സംബന്ധിച്ചു. Image Credit : Q N A

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു

September 11th, 2025

isc-onam-2025-poove-poli-poove-rimi-tomy-live-show-ePathram

അബുദാബി : വിപുലമായ പരിപാടികളോടെ അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബർ 14 ഞായറാഴ്ച നടക്കുന്ന ഓണസദ്യയോട് കൂടി തുടക്കം കുറിക്കും. രാവിലെ 11:30 മുതൽ ആരംഭിക്കുന്ന സദ്യ 3.30 വരെ നീളും. നാലായിരത്തി അഞ്ഞൂറോളം പേര് ഓണസദ്യയുടെ ഭാഗമാകും.

ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം, വൈവിധ്യമാർന്ന നാടൻ കലാ മത്സരങ്ങൾ, തിരുവാതിര ക്കളി മത്സരം, ഓണക്കളികൾ എന്നിവ വിവിധ ദിവസങ്ങളിലായി ഐ. എസ്. സി. പ്രധാന വേദിയിൽ അരങ്ങേറും.

2025 സെപ്റ്റംബർ 20 ശനിയാഴ്ച രാത്രി 8 മണിക്ക് ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന ‘പൂവേ പൊലി പൂവേ’ എന്ന പേരിൽ ലൈവ് മ്യൂസിക്കൽ ഷോ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഹൈലൈറ്റ് ആയിരിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം

September 10th, 2025

new-born-baby-uae-provide-5-days-parental-leave-to-father-ePathram

അബുദാബി : കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വൈറൽ പനി പിടിക്കുന്നതിനാൽ കുട്ടികൾക്ക് ചിക്കൻ പോക്സ് പ്രതിരോധ കുത്തിവെപ്പ് നൽകണം എന്ന നിർദ്ദേശവുമായി യു. എ. ഇ. ആരോഗ്യ വകുപ്പ് അധികൃതർ. പനി, ശരീരമാകെ ചൊറിച്ചിൽ എന്നിവ യാണ് ചിക്കൻ പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ.

വേരിസെല്ല സോസ്റ്റർ എന്ന varicella-zoster virus (VZV) വൈറസ് പരത്തുന്ന രോഗമാണിത്.

തലച്ചോറിൽ അണുബാധ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഈ വൈറസു മൂലം കാരണം ആയേക്കും. യു. എ. ഇ. യിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ വേണം എന്നും ആരോഗ്യ വിദഗ്ധർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

1995 മുതൽ യു. എ. ഇ. യിൽ ചിക്കൻ പോക്സിനുള്ള പ്രതിരോധ കുത്തി വെപ്പുകൾ നിലവിലുണ്ട്. ദേശീയ രോഗ പ്രതിരോധ നടപടി കളുടെ ഭാഗമായി യു. എ. ഇ. യിൽ ഒരു വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സൗജന്യമായി പ്രതിരോധ കുത്തി വെപ്പ് നടത്താറുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി, റോട്ടവൈറസ്, ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ന്യൂമോകോക്കൽ കൺജഗേറ്റ്, പോളിയോ എന്നിവക്ക് എതിരായ വാക്സിനുകളും യു. എ. ഇ. യിൽ കുട്ടികൾക്ക് നൽകി വരുന്നു.

വാക്സിനേഷൻ സ്വീകരിക്കാത്ത കുട്ടികളിൽ ത്വക്ക് അണു ബാധക്ക്‌ സാദ്ധ്യതയുണ്ട് എന്നും ആരോഗ്യ വിദഗ്ദർ ഓർമ്മിപ്പിച്ചു

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം

September 7th, 2025

injection-medicine-vitamin-D- ePathram
അബുദാബി : യു. എ. ഇ.യിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന മരുന്നുകളുടെ വിവരങ്ങൾ രക്ഷിതാക്കള്‍ സ്‌കൂൾ അധികൃതർക്ക് നൽകണം എന്ന് പുതിയ മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി, പ്രമേഹം, രക്ത സമ്മർദം, ആസ്ത്‌മ, അടക്കമുള്ള രോഗങ്ങൾ, വിട്ടു മാറാത്ത അസുഖങ്ങൾ എന്നിവക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ, ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ ഉള്‍പ്പെടെയുള്ള കൃത്യമായ ആരോഗ്യ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കണം.

രക്ഷിതാക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാന ത്തിലുള്ള മരുന്നുകൾ മാത്രമേ കുട്ടികൾ സ്‌കൂളു കളിലേക്ക് വരുമ്പോൾ കൈവശം വെക്കാൻ പാടുള്ളൂ. ആന്റി ബയോട്ടിക്കുകൾ, ഇൻസുലിൻ കുത്തി വെപ്പുകൾ മാത്രമല്ല ചികിത്സകളുമായി ബന്ധപ്പെട്ട മറ്റു മരുന്നുകൾ സ്കൂൾ സമയങ്ങളിൽ നൽകേണ്ടത് ഉണ്ടെങ്കിൽ പേര്, മരുന്ന്, അളവ്, സമയം എന്നിവ വ്യക്തമാക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് സമർപ്പിക്കണം.

അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കുവാനായി സ്കൂൾ ക്ലിനിക്കുകളിൽ മരുന്നുകൾ സംഭരിച്ചു വെക്കുവാനും രക്ഷിതാക്കൾ പ്രത്യേകമായി രേഖാമൂലം ആവശ്യപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ മാതാപിതാക്കളുടെ മുന്‍കൂര്‍ സമ്മതമില്ലാതെ മെഡിക്കല്‍ സ്റ്റാഫിന് ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടികൾക്ക് സുരക്ഷിതവും സംയോജിതവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ രക്ഷിതാക്കൾ സ്കൂളുകളുമായി സഹകരിക്കണം. മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്ത രക്ഷിതാക്കളുടെ മക്കൾക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സ്കൂൾ ക്ലിനിക്കുകൾക്ക് പ്രയാസം ഉണ്ടാക്കും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ നിയമം യു. എ. ഇ.യിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും പൊതു വിദ്യാലയങ്ങൾക്കും ബാധകമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

6 of 1,3535671020»|

« Previous Page« Previous « ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
Next »Next Page » കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine