സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്

June 18th, 2026

uae-bans-social-media-for-children-under-age-of-15-ePathram
അബുദാബി : 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു കൊണ്ട് യു. എ. ഇ. മന്ത്രി സഭ പ്രമേയം പാസ്സാക്കി. ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമാണ് യു. എ. ഇ. പുതിയ നിയമ പ്രകാരം 15 വയസ്സിൽ താഴെ യുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമു കളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ അവയുടെ ഫീച്ചറുകൾ ഉപയോഗിക്കാനോ അനുമതി ഇല്ല.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് മാതാ പിതാക്കൾ അനുമതി നൽകിയാൽ പോലും ഈ നിയമ ത്തിൽ നിന്ന് ഇളവു ഉണ്ടാവില്ല എന്നും അധികൃതർ അറിയിച്ചു.

കുട്ടികൾ പ്രതിദിനം ശരാശരി 3 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നു എന്നാണു കണക്ക്.

ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നാക്കാവസ്ഥ, സംസാര വൈകല്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കാരണം ആവുന്നു എന്നുള്ള കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിൽ.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്‌ട്രേലിയ, ബ്രസീൽ, യു. കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ യു. എ. ഇ. യും നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നത്.  W A M 

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച

June 11th, 2026

proud-of-uae-islamic-center-celebration-2026-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) സംഘടി പ്പിക്കുന്ന ‘പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ’ എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകു ന്നേരം 7 മണിക്ക് സെന്റർ ഹാളിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

sheikh-nahyan-bin-mubarak-attend-proud-of-uae-celebration-in-indian-islamic-center-ePathram

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു. എ. ഇ. പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, കമ്മ്യൂണിറ്റി ഡെവലപ്‌ മെന്റ് വകുപ്പ് ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റ ജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (ECSSR) വൈസ് ചെയർമാൻ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം. എ. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, പി. ബാവ ഹാജി കൂടാതെ നിരവധി സർക്കാർ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തി പ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹ വാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് “പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ” പ്രോഗ്രാമിന്റെ ലക്‌ഷ്യം.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം രാജ്യത്തെ ജനങ്ങൾക്കൊപ്പം വിദേശികളെയും ചേർത്ത് പിടിച്ച, ഓരോ പൗരനും ഇമാറാത്തി തന്നെ എന്ന് ഊന്നി പ്പറഞ്ഞ മഹത്തായ ഈ രാജ്യത്തിന്റെ ഭരണ നേതൃത്വത്തിനുള്ള ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കുക കൂടിയാണ് ഇതിലൂടെ എന്നും ഭാരവാഹികൾ അറിയിച്ചു.

യു. എ. ഇ. യുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘ കാല സൗഹൃദം കൂടുതൽ ശക്തി പ്പെടുത്തുന്ന ഒരു മനോഹരമായ സാംസ്‌കാരിക വേദിയായി മാറും. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക–സംഗീത നിശയും അരങ്ങേറും.

അബിദ് കണ്ണൂർ, ആദിൽ അത്തു തുടങ്ങിയ കലാകാരന്മാർ ഈ സായാഹ്നത്തിൽ ഗാന വിരുന്നൊരുക്കും.

സെന്റർ ഭാരവാഹികളായ അബ്ദുൽ റൗഫ് അഹ്സനി, വി. പി. കെ. അബ്ദുള്ള, യു. അബ്ദുള്ള ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടാൻ, അബ്ദുള്ള നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി, സലിം നാട്ടിക, ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് സെന്റർ ഓഫീസുമായി ബന്ധപ്പെടുക :  02-642 44 88.

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ

June 11th, 2026

anria-angamaly-nri-cap-for-donate-blood-donate-love-and-life-ePathram
അബുദാബി : അങ്കമാലിക്കാരുടെ പ്രവാസി കൂട്ടായ്മ ആൻറിയ യുടെ ആഭിമുഖ്യത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് ഒരുക്കുന്നു.

2026 ജൂൺ 14 ഞായറാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ ഖാലിദിയ മാളിനു സമീപത്തുള്ള അബുദാബി ബ്ലഡ് ബാങ്ക് ഹോസ്പിറ്റലിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർ ക്യാമ്പ് കൺവീനർ ബോബി സണ്ണി യുമായി ബന്ധപ്പെടാം. ഫോൺ : 050 742 7665.

ആൻറിയ അബുദാബി അംഗങ്ങളെയും അഭ്യുദയ കാംക്ഷികളെയും ഉൾപ്പെടുത്തി തുടർച്ചയായ പതിനാലാം വർഷമാണ് ‘Donate Blood, Donate Love& Life’ എന്ന ആപ്തവാക്യം പിന്തുടർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓരോ വർഷവും നൂറ്റമ്പതോളം രക്ത ദാതാക്കളാണ് ഈ കാരുണ്യ പ്രവൃത്തിയിൽ പങ്കാളികളാകുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം

June 11th, 2026

poet-asmo-puthenchira-ePathram
ദുബായ് : യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്‌. കെ.) സംഘടിപ്പിക്കുന്ന പത്താമത് അസ്‌മോ കഥ-കവിത രചനാ മത്സരത്തിലേക്ക് യു. എ. ഇ. യിൽ നിന്നുള്ള പ്രവാസി മലയാളികളുടെ രചനകൾ ക്ഷണിക്കുന്നു.

ഇതു വരെ പ്രസിദ്ധീകരിക്കാത്ത മൗലീക രചനകളാണ്‌ അയക്കേണ്ടത്‌. മുൻപ് യു. എഫ്‌. കെ. പുരസ്കാരം ലഭിച്ചവരുടെ രചനകൾ പരിഗണിക്കില്ല.മികച്ച ഒരു കഥയും കവിതയുമാണ്‌ തെരഞ്ഞെടുക്കുക.

ഒരാൾക്ക് ഒരു രചന മാത്രം സമർപ്പിക്കാം. സൃഷ്ടികൾ artsteamufk @ gmail. com എന്ന ഇ-മെയിലിൽ 2026 ജൂലായ് 31 ന്‌ മുൻപായി അയക്കുക. എഴുത്തുകാരുടെ പേര് വെക്കാതെ PDF File ആയിട്ടാണ് ഇ-മെയിൽ ചെയ്യേണ്ടത്.

യു. എഫ്‌. കെ. യുടെ സഹ യാത്രികനും നവാഗത പ്രതിഭകളെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്ന അന്തരിച്ച കവി അസ്മോ പുത്തൻ ചിറയുടെ സ്മരണാർത്ഥം പത്താമത് വർഷമാണ് യു. എഫ്‌. കെ. കഥ, കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

പുതിയ എഴുത്തുകാരെ കണ്ടെത്താനും അവരുടെ അക്ഷരങ്ങൾക്ക് കരുത്ത് പകരുവാനും അത് വഴി മലയാള സാഹിത്യ വേദിയിലേക്ക് അവരെ കൈ പിടിച്ച് ഉയർത്തുവാനും യൂണിക് ഫ്രണ്ട്സ് ഓഫ് കേരള യുടെ ഈ രചനാ മത്സരങ്ങളിലൂടെ സാദ്ധ്യമാവും  എന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

വിവരങ്ങൾക്ക് : 050 423 89 52 (നസീർ), 056 957 85 00 (സുജീഷ്).

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

June 11th, 2026

dr-shamsheer-vayalil-burjeel-holdings-ePathram

ദുബായ് : എമിറേറ്റ്സ് റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ബുർജീൽ ഹോൾഡിംഗ്‌സ്.

ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടത് പ്രവാസി മലയാളി സംരംഭകനും ജീവ കാരുണ്യ പ്രവർത്തകനും ബുർജീൽ ചെയർ മാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ.

അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും ഉറപ്പു വരുത്തുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ് എന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

അപകടത്തിൽ ജീവൻ പൊലിഞ്ഞ 7 പേരുടെ കുടുംബ ങ്ങൾക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ 9 പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും.

ഇതിനു പുറമെ, അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും ബുർജീൽ ഹോൾഡിംഗ്‌സ് വകയിരുത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം അവരുടെ കുടുംബ ങ്ങളുടെ ഭാവി സുരക്ഷിതമാക്കുവാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘ കാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് എന്നും ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

5 of 1,378|«4561020»|

« Previous Page — « Previous « അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
Next » — Next Page » അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine