അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. തലത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് ഭരത് മുരളി നാടകോത്സവ ത്തിന് ഡിസംബര്‍ 12 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരശ്ശീല ഉയരും.
അന്തരിച്ച നടന്‍ മുരളി യുടെ സ്മരണാര്‍ത്ഥം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന നാടകോത്സവം ഉദ്ഘാടന ദിവസം ‘കുറ്റവും ശിക്ഷയും’ എന്ന നാടകം അരങ്ങില്‍ എത്തും. പ്രമുഖ സംവിധായ കനായ ഗോപി കുറ്റിക്കോല്‍ ഒരുക്കുന്ന ‘കുറ്റവും ശിക്ഷയും’ അവതരിപ്പിക്കുന്നത് യുവകലാ സാഹിതി അബുദാബി.
അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിട ങ്ങളില്‍ നിന്നുള്ള 15 ടീമുകളാണു മല്‍സര ത്തില്‍ പങ്കെടുക്കുന്നത്. ദേശീയ തല ത്തില്‍ ശ്രദ്ധേയരായ പ്രമുഖ സംവിധായ കരുടെത് അടക്കം പതിനഞ്ചു നാടക ങ്ങള്‍ മാറ്റുരക്കുന്ന നാടകോത്സവം ജനുവരി നാലു വരെ നീണ്ടു നില്‍ക്കും. നാടക മേളയിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.
ഏറ്റവും നല്ല അവതരണം, രണ്ടാമത്തെ അവതരണം, നല്ല സംവിധായകന്‍, നല്ല നടന്‍, നല്ല നടി, രണ്ടാമത്തെ നടന്‍, നടി, ബാലതാരം, പ്രകാശ സംവിധാനം, ചമയം, പശ്ചാത്തല സംഗീതം, നല്ല സജ്ജീകരണം എന്നീ വിഭാഗ ങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കും.
യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവിധായകനും നല്ല രചന യ്ക്കും പ്രത്യേക അവാര്‍ഡ് ഉണ്ടായിരിക്കും. ജനുവരി അഞ്ചിനാണു വിധി പ്രഖ്യാപനവും സമ്മാന ദാനവും.
ഗോപി കുറ്റിക്കോലിനെ കൂടാതെ സുവീരന്‍, തൃശൂര്‍ ഗോപാല്‍ജി, സുനില്‍ ഇരിട്ടി, ജയിംസ്, പ്രദീപ് മണ്ടൂര്‍, ശരത്, ശശിധരന്‍ നടുവില്‍, കെ. വി. ഗണേഷ്കുമാര്‍, ഉമേഷ് തുടങ്ങിയ പ്രമുഖരും ഇത്തവണ മത്സര രംഗത്തുണ്ട്.