അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളിലെ വാഷ് റൂമില്‍ വെച്ച് അമേരിക്കന്‍ സ്വദേശിനി യായ യുവതിയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത തായി ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.
ഷോപ്പിംഗ് മാളില്‍ യുവതി ആക്രമിക്കപ്പെടുന്ന സി. സി. ടി. വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. പോലീസിന്റെ നീക്ക ങ്ങള്‍ കൂടി ഉള്‍ പ്പെടുന്ന വീഡിയോ ദൃശ്യ ങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
അബുദാബി യിലെ ഒരു കിന്റര്‍ ഗാര്‍ട്ടനില്‍ അദ്ധ്യാപി കയും രണ്ടു കുട്ടികളുടെ മാതാവുമായ 47 വയസ്സുള്ള ബലാസി റയാന്‍ ആണ് കൊല്ലപ്പെട്ടത്. 15 വര്‍ഷ ത്തോളമായി സ്‌കൂളില്‍ ജോലി ചെയ്തു വരുന്നു.
കൃത്യം നടന്ന ഉടന്‍ തന്നെ അന്വേഷണ ത്തിനായി ഉന്നത പോലീസ് ഉദ്യോഗ സ്ഥര്‍ രംഗത്തു വന്നു. പോലീസിന്റെ സമയോചിതമായ ഇട പെടലും കഠിന പരിശ്രമവും കൊണ്ടും രാവും പകലും നടത്തിയ അന്വേഷണ ത്തിനു ശേഷം പ്രതിയെ കണ്ടെ ത്തുക യായിരുന്നു.
38 വയസുള്ള യമൻ വംശജയായ സ്വദേശി സ്ത്രീ യാണ് അറസ്റ്റി ലായത്. കൊലപാതകം നടന്ന് 48 മണിക്കൂറിനകം ഇവരെ കസ്റ്റഡി യില്‍ എടുക്കാന്‍ കഴിഞ്ഞു. യുവതിയെ കുത്തി കൊലപ്പെടു ത്തിയ ശേഷം പ്രതി നഗര ത്തിലുള്ള അമേരിക്കന്‍ ഡോക്ടറുടെ വീട്ടില്‍ ബോംബ് സ്ഥാപിച്ചതായും തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി വീട് ഒഴിപ്പിക്കുകയും ബോംബ് നിര്‍വീര്യ മാക്കി യതായും മന്ത്രി അറിയിച്ചു. അമേരിക്കന്‍ ഡോക്ടറുടെ മകനാണ് ബോംബിനെ ക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കി യത്.
ഡോക്ടറുടെ മകന്‍ മഗ്‌രിബ് നിസ്‌കാര ത്തിന് പോകുമ്പോഴാണ് ബോംബ് ശ്രദ്ധയില്‍ പെട്ടത്. വെളുത്തവര്‍ എന്നും കറുത്തവര്‍ എന്നും ആളുകളെ വേര്‍ തിരിച്ച് കണ്ട് കൊല പാതകം നടത്തുക എന്ന താണ് ഇവരുടെ ലക്‌ഷ്യം എന്ന് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും നീതി നിര്‍വഹിക്കുന്ന തിലും യു എ ഇ എപ്പോഴും മുന്‍പന്തിയി ല്‍ ആയിരിക്കും എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.
യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി കാര്‍ അലങ്കരി ക്കുന്ന കൂട്ട ത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ചു വെച്ചാണ് പ്രതി സഞ്ചരിച്ചത്. ആസൂത്രിത മായാണ് കൊലപാതകം നടത്തി യത് എന്ന് സി. സി. ടി. വി. യിലെ ദൃശ്യങ്ങള്‍ വ്യക്ത മാക്കുന്നു. തെളിവ് നശിപ്പിക്കാന്‍ പ്രതി വലിയ ശ്രമം നടത്തിയതായി പോലീസ് തിരിച്ചറി ഞ്ഞിട്ടുണ്ട്.
കേസ് അന്വേഷണ ത്തിന് കേണല്‍ ഉമൈദ് അല്‍ അഫ്‌റീത്ത്, കേണല്‍ റാശിദ് ബൂറശീദ് കേണല്‍ ഖാലിദ് അല്‍ ശംസി നേതൃത്വം നല്‍കി.
.