ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച

December 5th, 2014

അല്‍ഐന്‍: പ്രമുഖ പ്രവാസി സാംസ്കാരിക സംഘടന യായ ബ്ളൂ സ്റ്റാര്‍ സംഘടിപ്പിക്കുന്ന 15 ആമത് ഫാമിലി സ്പോര്‍ട്സ് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച അല്‍ഐനിലെ യു. എ. ഇ. യൂനിവേഴ്സിറ്റി സ്റ്റേഡിയ ത്തില്‍ നടക്കും. മേളയില്‍ ഒളിമ്പ്യന്‍ എം. ഡി വല്‍സമ്മ ആയിരിക്കും മുഖ്യാതിഥി എന്ന് ബ്ളൂസ്റ്റാര്‍ പ്രസിഡന്‍റ് ജോയി തണങ്ങാടനും സെക്രട്ടറി ആനന്ദ് പവിത്രനും അറിയിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഡോ. ജവഹര്‍ ഗംഗാരമണി, ഡോ. ബി. ആര്‍. ഷെട്ടി തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

വിവിധ ഇന്ത്യന്‍ സ്കൂളു കളില്‍ നിന്നും ക്ളബുകളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ പങ്കെടുക്കും എന്ന് മേളയുടെ സാങ്കേതിക കാര്യ ചുമതല വഹിക്കുന്ന അബ്ദുല്ല കോയ, ഉണ്ണീന്‍ പൊന്നത്തേ്, ഹുസൈന്‍, സവിതാ നായിക് എന്നിവര്‍ അറിയിച്ചു.

സെവന്‍സ് ഫുട്ബാള്‍,വോളിബാള്‍, കബഡി, വടംവലി, ത്രോബോള്‍ തുടങ്ങിയ മല്‍സര ങ്ങളാണ് നടക്കുക. മേളയോട് അനുബന്ധിച്ച് രക്തദാന ക്യാമ്പും സൗജന്യ വൈദ്യ പരിശോധനയും ഈ വര്‍ഷവും ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച

നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ കാവലാൾ : കെ. എസ്. സി.

December 5th, 2014

justice-vr-krishnaiyer-ePathram
അബുദാബി : അനീതിക്കും മനുഷ്യാവകാശ ധ്വംസന ത്തിനുമെതിരെ എക്കാലവും നില കൊണ്ട കാവലാളെയാണ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ വിയോഗം കൊണ്ട് നഷ്ടമായ ത് എന്ന് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തിലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ കാവലാൾ : കെ. എസ്. സി.

കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചിച്ചു

December 5th, 2014

ദുബായ് : ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ല പ്രവാസി യു. എ. ഇ. കമ്മറ്റി അനുശോചിച്ചു.

പ്രസിഡണ്ട് രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, അഡ്വ.മുഹമ്മദ്‌ സാജിദ്, ജമീൽ, ലത്തീഫ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചിച്ചു

ഇന്ത്യാ ഫെസ്റ്റ് അബുദാബിയില്‍ : ആദ്യ ദിനം മാജിക് ഷോ

December 4th, 2014

india-social-center-india-fest-2014-press-meet-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ അഞ്ചാമത് ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ 4 വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കും.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെയും അബുദാബി നഗര സഭ യുടെയുംസഹകരണ ത്തോടെ നടക്കുന്ന’ഇന്ത്യാ ഫെസ്റ്റ്’ സീസന്‍ അഞ്ചില്‍, ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലെ പൈതൃക കലാ സാംസ്കാരിക പരിപാടികളും ഭക്ഷ്യ മേള യുമായാണ് അവതരി പ്പിക്കുക.

ഇന്ത്യാ ഫെസ്റ്റ് ആദ്യ ദിനം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നേതൃത്വം നല്കുന്ന മാജിക് ഷോ ആയിരിക്കും. ദക്ഷിണേന്ത്യ യില്‍ നിന്നെത്തിയ തെരുവ് മജീഷ്യന്മാരുടെ പ്രകടന മായിരിക്കും ഇതിലെ പ്രധാന ആകര്‍ഷണം.

അന്യം നിന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന തെരുവ് മാജിക്ക് എന്ന ശാഖയെ കൈ പിടിച്ചു യര്‍ത്തുക എന്ന ലക്ഷ്യവു മായാണ് ഇത്ത വണ ഇന്ത്യാ ഫെസ്റ്റിലെ മാജിക്കുകള്‍ ചിട്ട പ്പെടുത്തി യിരിക്കുന്ന തെന്ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ മുതുകാട് വ്യക്തമാക്കി.

പരമ്പരാഗത ഇന്ത്യന്‍ മാജിക്കിലെ ‘ഗ്രീന്‍ മാംഗോ ട്രിക്ക്’ ആണ് ഒന്നാമത്. ഷംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരിയാണ് അവതരിപ്പിക്കുന്നത്. തെരുവ് മജീഷ്യനായ ഇദ്ദേഹം സംഗീത നാടക അക്കാദമിയുടെ ‘കലാശ്രീ’ പുരസ്‌കാരം നേടിയ ഒരേയൊരു തെരുവ് മജീഷ്യനാണ്.

കര്‍ണാടക സ്വദേശി യായ പ്രഹ്ലാദ് ആചാര്യ അവതരി പ്പിക്കുന്ന ‘ഷാഡോ പ്ലേ’ ആണ് രണ്ടാമത്. ദേശീയോദ്ഗ്രഥന രീതി യിലാണിത് അവതരിപ്പിക്കുക. ചാര്‍ളി ചാപ്ലിന്‍ ശൈലി യിലുള്ള ‘കോമഡി മാജിക്കാണ്’ മൂന്നാമത്. തമിഴ്‌നാട് സ്വദേശി യോനയാണ് ഇത് അവതരിപ്പിക്കുക.

രണ്ടാം ദിവസം തൈക്കുടം ബ്രിഡ്ജിന്റെ ഗാനമേള, ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗം അവതരി പ്പിക്കുന്ന വിവിധ സംസ്ഥാന ങ്ങളിലെ നാടന്‍ കലാ രൂപങ്ങള്‍ എന്നിവ യും അരങ്ങിലെത്തും. പത്ത് ദിര്‍ഹം പ്രവേശന കൂപ്പണ്‍ നറുക്കിട്ട് വിജയികള്‍ ആവുന്നവര്‍ക്ക് പ്യൂഷെ കാര്‍ സമ്മാനമായി നല്‍കും.

ഗോപിനാഥ് മുതുകാട്, ഷംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരി, ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജാന്‍, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, ട്രഷറര്‍ റഫീഖ്, മാത്യു ജോസ് മാത്യു, ഷിജില്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യാ ഫെസ്റ്റ് അബുദാബിയില്‍ : ആദ്യ ദിനം മാജിക് ഷോ

പാം അക്ഷര തൂലിക പുരസ്‌കാരം 2015

December 4th, 2014

palm-pusthakappura-epathram ഷാര്‍ജ : പാം പുസ്തക പ്പുര യുടെ വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായി യു. എ. ഇ. യിലെ എഴുത്തു കാര്‍ക്ക് വേണ്ടി സംഘടി പ്പിക്കുന്ന അക്ഷര തൂലികാ പുരസ്‌കാര ങ്ങള്‍ക്ക് കവിതകളും കഥകളും ക്ഷണിച്ചു.

സൃഷ്ടികള്‍ മൗലിക മായിരിക്കണം. മുമ്പ് പ്രസിദ്ധീകരിക്കാത്ത സൃഷ്ടി കള്‍ ഡിസംബര്‍ 30 ന് മുമ്പായി vijuunnithan at hotmail dot com, ayyanathsaleem at gmail dot com എന്നീ അഡ്രസ്സുകളിലേക്ക് അയക്കണം.

ജനുവരി അവസാന വാരത്തില്‍ നടക്കുന്ന പാം സര്‍ഗ സംഗമ ത്തില്‍ വെച്ച് പുരസ്‌കാര ങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 050 – 51 52 068, 050 – 41 46 105, 055 – 82 50 534 നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

Comments Off on പാം അക്ഷര തൂലിക പുരസ്‌കാരം 2015


« Previous Page« Previous « ഇസ്ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം വ്യാഴാഴ്ച
Next »Next Page » ഇന്ത്യാ ഫെസ്റ്റ് അബുദാബിയില്‍ : ആദ്യ ദിനം മാജിക് ഷോ »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine