ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രവർത്തന ഉദ്‌ഘാടനം ഇന്ത്യന്‍ അംബാസ്സിഡര്‍ നിര്‍വ്വഹിച്ചു

June 12th, 2015

indian-ambassador-tp-seetharam-inaugurate-ima-committee-ePathram
അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബുദാബി യുടെ ഈ വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം നിർവ്വഹിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സി യില്‍ നടന്ന ചടങ്ങില്‍ എംബസ്സി യിലെ പാസ്‌പോർട്ട് ആൻഡ് എജ്യൂക്കേഷൻ വിഭാഗം സെക്രട്ടറി ഡി. എസ്. മീണ, സാമ്പത്തിക വാണിജ്യ സാംസ്‌കാരിക വിഭാഗം സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആലം, പ്രസിഡന്റ് ജോണി തോമസ്, ജനറൽ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് പി. സി. അഹ്‌മദ് കുട്ടി, ജോയിന്റ് സെക്രട്ടറി മുനീർ പാണ്ട്യാല, മുൻ പ്രസിഡന്റ് ടി. എ. അബ്‌ദുൽ സമദ്, മുൻ ജനറൽ സെക്രട്ടറി ആഗിൻ കീപ്പുറം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.

ഇന്ത്യന്‍ മീഡിയ അബുദാബിയുടെ രക്ഷാധി കാരി സ്ഥാനം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഏറ്റടുത്തത്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ പ്രവര്‍ത്തന ങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന സഹകരണ ത്തിനെ അംബാസഡർ പ്രശംസിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രവർത്തന ഉദ്‌ഘാടനം ഇന്ത്യന്‍ അംബാസ്സിഡര്‍ നിര്‍വ്വഹിച്ചു

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഷിക ആഘോഷ ങ്ങള്‍ ടി. സി. മാത്യു ഉത്ഘാടനം ചെയ്യും

June 11th, 2015

al-ethihad-sports-ePathram
അബുദാബി : യു. എ. ഇ. യിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ അത്യാധുനിക രീതി യിലുള്ള പരിശീലനം നല്‍കി കായിക ലോകത്തേക്ക് പുതിയ പ്രതിഭ കളെ സംഭാവന ചെയ്യുന്ന അബുദാബി അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങള്‍ ബി. സി. സി. ഐ. വൈസ് പ്രസിഡന്റ് ടി. സി. മാത്യു ഉത്ഘാടനം ചെയ്യും.

വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസ ങ്ങളിലായി അബുദാബി യില്‍ നടക്കുന്ന ഇത്തിഹാദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ പ്രമുഖ ടീമുകള്‍ മാറ്റുരക്കും. അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി യില്‍ പരിശീലനം നല്‍കിയ ജേക്കബ് ജോണ്‍, സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളീ വിദ്യാര്‍ത്ഥി കള്‍ ബാര്‍സലോണ ക്ലബ്ബില്‍ കളിക്കും എന്നും അക്കാദമി സ്ഥാപകനും പ്രസിഡണ്ടു മായ അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഈ അവധിക്കാലത്ത്‌ വിദ്യാര്‍ത്ഥി കള്‍ക്കായി ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍ എന്നിവ യില്‍ അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി യില്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ ഒരുക്കുന്നു എന്നും വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്  സംഘടിപ്പിക്കും ന്നും അറക്കല്‍ കമറുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലെ കുട്ടികളില്‍ ക്രിക്കറ്റി നോടുള്ള താല്പര്യം മനസ്സിലാക്കി അന്താരാഷ്ട്ര തല ത്തിലുള്ള പരിശീലനം നല്‍കി സാധ്യമായ എല്ലാ സഹായ ങ്ങളും നല്‍കും എന്നും പ്രവാസികള്‍ ക്രിക്കറ്റില്‍ കാണിക്കുന്ന പ്രത്യേക താല്പര്യം മുന്‍ നിറുത്തി ഇവിടെ സംഘടി പ്പിക്കുന്ന കായിക മത്സര ങ്ങള്‍ക്ക് വേണ്ടതായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കും എന്നും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത ബി. സി. സി. ഐ. വൈസ് പ്രസിഡന്റ് ടി. സി. മാത്യു പറഞ്ഞു.

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, തുടങ്ങി യവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഷിക ആഘോഷ ങ്ങള്‍ ടി. സി. മാത്യു ഉത്ഘാടനം ചെയ്യും

അബുദാബി ടാക്സികളില്‍ സി. സി. ടി. വി. ക്യാമറകള്‍

June 9th, 2015

silver-taxi-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്തെ ടാക്സികളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സി. സി. ടി. വി.) ക്യാമറകള്‍ സ്ഥാപിക്കുന്നു. സാമൂഹിക സേവന നിലവാരം അഭിവൃദ്ധി പ്പെടുത്തുന്ന തിന്റെയും ഉന്നതമായ സുരക്ഷിതത്വവും ഭദ്രതയും നടപ്പാക്കുന്ന തിന്റെ യും ഭാഗമായി ട്ടാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത് എന്ന് ഒൗദ്യോഗിക വൃത്ത ങ്ങള്‍ അറിയിച്ചു.

യാത്രക്കാരുടെയും ഡ്രൈവറു ടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അതി പ്രധാന മായ പങ്കു വഹിക്കാന്‍ ഈ സം വിധാനത്തിനു സാധിക്കും. യാത്രക്കാര്‍ വാഹന ത്തില്‍ മറന്നു പോകുന്നതോ നഷ്ട പ്പെടുന്ന തോ ആയ വസ്തുക്കള്‍ ഉടമക്കു തിരികെ നല്‍കു ന്നതിനും സേവന ത്തിന്റെ കാര്യ ക്ഷമത വര്‍ദ്ധി പ്പിക്കു വാനും ഇൗ പദ്ധതി സഹായക മാവും എന്നാണ് കരുതുന്നത്.

തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 100 ടാക്സി കളിലാണ് ക്യാമറ സ്ഥാപിക്കുക. ഇതിന്റെ ഗുണവും ഫല പ്രദമായ സാഹചര്യ ങ്ങളും വില യിരുത്തിയ ശേഷം രണ്ടാം ഘട്ടം ഒരു വര്‍ഷത്തിനകം നടപ്പാക്കും.

എല്ലാ ടാക്സി കളിലും സെക്യൂരിറ്റി ക്യാമറ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ദ് സെന്റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് ദര്‍വീഷ് അല്‍ ഖംസി അറിയിച്ചു.

ഫോട്ടോക്കു കടപ്പാട് : ഗള്‍ഫ് ന്യൂസ്

- pma

വായിക്കുക: , ,

Comments Off on അബുദാബി ടാക്സികളില്‍ സി. സി. ടി. വി. ക്യാമറകള്‍

ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം

June 9th, 2015

abudhabi-marthoma-church-retreat-2015-ePathram
അബുദാബി : സഹ ജീവി കളില്‍ സുവിശേഷ വേല സ്ഥലം കണ്ടെത്തുന്ന തല ത്തിലേക്ക് വിശ്വാസി കളുടെ മനോഭാവ ത്തില്‍ മാറ്റം വരുമ്പോഴാണ് പ്രാദേശിക ഇടവക കളുടെ ദൌത്യം അര്‍ത്ഥ പൂര്‍ണ്ണമാകൂ എന്ന് മലങ്കര മാര്‍ത്തോമ സഭ യുടെ ജനറല്‍ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ്.

ആകാംക്ഷയും ഉത്‌കണ്‌ഠയും നിറഞ്ഞ ഒരു സമൂഹത്തില്‍ പ്രത്യാശ യുടെ പൊന്‍ കിരണങ്ങള്‍ വീഴ്ത്താന്‍ ഇടവക കളു ടെയും വിശ്വാസി കളുടെയും കാഴ്ചപ്പാടു കളില്‍ പുതിയ ദര്‍ശനം ഉണ്ടാവണം എന്നും അബുദാബി മാര്‍ത്തോമ ഇട വക യുടെ ഏക ദിന ധ്യാന സമ്മേളന ത്തില്‍ ‘ഇടവക ഒരു സുവിശേഷ വേല സ്ഥലം’ എന്ന വിഷയ ത്തെ അധി കരിച്ച് മുഖ്യ പ്രഭാഷണം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഇടവകയുടെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് കര്‍മ്മ രേഖ തയ്യാറാക്കുന്ന തിന്റെ ഭാഗ മായാണ് ധ്യാന സമ്മേളനം സംഘടി പ്പിച്ചത്. ഇടവക യിലെ അംഗ ങ്ങളുടെ ജീവിത ത്തെ ആഴത്തില്‍ സ്പര്‍ശി ക്കുന്ന പ്രവര്‍ത്തന ങ്ങള്‍ ക്കാണ് ഇക്കുറി മുന്‍ഗണന നല്‍കുന്ന തെന്ന് വികാരി റവ. പ്രകാശ്‌ എബ്രഹാം അറിയിച്ചു. അനില്‍ സി. ഇടിക്കുള രചനയും മാത്യൂസ്‌ പി. ജോണ്‍ സംഗീത വും നിര്‍വഹിച്ച സന്ദേശ ഗീതം, ചര്‍ച്ച് ഗായക സംഘം ആലപിച്ചു.

സഹ വികാരി റവ. ഐസ്സക് മാത്യു, സെക്രട്ടറി ജിനു രാജന്‍, മാത്യൂസ്‌ പി. ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം

അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു

June 9th, 2015

crash-recovery-of-abudhabi-police-ePathram
അബുദാബി : രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ 20,000 വാഹനങ്ങള്‍ അബുദാബി പോലീസ് പിടിച്ചെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് മാസം വരെ നടത്തിയ പരിശോധന യിലാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്.

കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനുമായി സര്‍വീസ് നടത്തുന്ന വാഹന ങ്ങള്‍ കണ്ടെത്തുന്ന തിനായി ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പരിശോധന ശക്ത മാക്കിയ തായി വകുപ്പ് മേധാവി ലെഫ്. കേണല്‍ മുഹമ്മദ് സാലെം അല്‍ ഷേഹി പറഞ്ഞു. ഇതിനായി വിവിധ റോഡു കളിലായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ പുതുക്കാതെ ഓടുന്ന തായി കണ്ടാല്‍ വാഹന ങ്ങള്‍ക്ക് അപ്പോള്‍ തന്നെ 400 ദിര്‍ഹം പിഴചുമത്തും. ശരിയായ ലൈസന്‍സില്‍ അല്ല വാഹനം ഓടിക്കുന്നത് എങ്കില്‍ അവയ്ക്ക് 200 ദിര്‍ഹം വീതം പിഴചുമത്തും.

വര്‍ഷാ വര്‍ഷം നടത്തേണ്ട സുരക്ഷാ പരിശോധന നടത്തുകയോ രജിസ്‌ട്രേഷന്‍ പുതുക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ ഉണ്ടാക്കി യേക്കാവുന്ന അപകടം മുന്‍ നിര്‍ത്തിയാണ് പരിശോധന കര്‍ശന മാക്കിയത് എന്നും അബുദാബി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു


« Previous Page« Previous « മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി
Next »Next Page » ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine