ടി. പി. സീതാറാം : പുതിയ ഇന്ത്യന്‍ സ്ഥാനപതി

November 9th, 2013

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യന്‍ സ്ഥാന പതി യായി മലയാളി യായ ടി. പി. സീതാറാം ഡിസംബര്‍ അവസാന വാരം സ്ഥാനമേല്‍ക്കും. ഇപ്പോള്‍ മൌറീഷ്യസില്‍ ഇന്ത്യന്‍ ഹൈ ക്കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്ന ടി. പി. സീതാറാം 1980 ലാണ് ഇന്ത്യന്‍ വിദേശ കാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജനീവ, ബാങ്കോക്ക്, ഹോംകോംഗ്, ബീജിംഗ്, കേപ്ടൌണ്‍ എന്നിവിട ങ്ങളിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയ ങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയിരി ക്കുമ്പോള്‍ അദ്ദേഹ ത്തിന്റെ പ്രസ് സെക്രട്ടറി യായും ഡല്‍ഹി യില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിലും പ്രവര്‍ത്തിച്ചിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഖില ലോക സാഹിത്യ മല്‍സരം സമാജ ത്തില്‍

November 9th, 2013

abudhabi-malayalee-samajam-logo-epathram

അബുദാബി : മലയാളി സമാജം അഖില ലോക തലത്തില്‍ കേരളത്തിനു പുറത്തുള്ള പ്രവാസി മലയാളി കള്‍ക്കായി ‘പ്രവാസ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി കഥ, കവിത, ലേഖന മത്സരം നടത്തുന്നു.

മലയാള ത്തിലുള്ള കലാ സൃഷ്ടികൾ പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖ കൂടെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഡിസംബര്‍ 25 നു മുമ്പായി ഷാനവാസ് കടയ്ക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി പി. ഒ. ബോക്സ് 2779, അബുദാബി, യു. എ. ഇ. എന്ന വിലാസ ത്തില്‍ ലഭിക്കണം. മത്സര ത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥ മാക്കുന്ന വിജയി കള്‍ക്ക് യഥാക്രമം 10001, 5001, 3001 രൂപ സമ്മാനവും പ്രശസ്തി പത്രവും നല്‍കും. കഥ, ലേഖനം എന്നിവ നാല് ഫുള്‍സ്കാപ്പ് പേജില്‍ കവിയാന്‍ പാടില്ല.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ലോഗോ പ്രകാശനം ചെയ്തു

November 9th, 2013

അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന എ. വി. ഹാജി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ മെന്‍റിന്റെ ലോഗോ പ്രകാശനം ചെയ്തു.

നവംബര്‍ 21, 22 തീയതി കളില്‍ നടക്കുന്ന ടൂര്‍ണ മെന്‍റില്‍ യു. എ. ഇ. യിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും.

വിവരങ്ങള്‍ക്ക് ; 050 31 405 34, 050 58 050 80

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി വി ശ്രീരാമന്‍റെ കഥാ ലോകം : സാഹിത്യ സെമിനാര്‍

November 9th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന സാഹിത്യ സെമിനാറില്‍ അന്തരിച്ച കഥാകൃത്ത് സി വി ശ്രീരാമന്‍റെ അനുസ്മരണം നടത്തുന്നു.

നവംബര്‍ 10 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് കെ എസ് സി യില്‍ ‘സി വി ശ്രീരാമന്‍റെ കഥാലോകം’ എന്ന വിഷയം ചലച്ചിത്ര നടനും എഴുത്തു കാരനു മായ വി കെ ശ്രീരാമന്‍ അവതരിപ്പിക്കും. സംവിധായകന്‍ കെ ആര്‍ മോഹനന്‍ അനുബന്ധ പ്രഭാഷണം നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജ്ഞാന സദസ്സ് വെള്ളിയാഴ്ച

November 7th, 2013

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വിജ്ഞാന സദസ്സ് വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട് എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 02 642 44 88

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവര്‍ത്തക യോഗം ശനിയാഴ്ച
Next »Next Page » സി വി ശ്രീരാമന്‍റെ കഥാ ലോകം : സാഹിത്യ സെമിനാര്‍ »



  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine