സിനിമാ ചര്‍ച്ചയും സൗജന്യ പ്രദർശനവും

March 12th, 2014

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ജനകീയ സിനിമാ ചര്‍ച്ചയും സൗജന്യ സിനിമാ പ്രദര്‍ശനവും മാര്‍ച്ച് 12 ബുധനാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കും.

ജനകീയ സിനിമാ പ്രവര്‍ത്തന ങ്ങളെ പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി സിദ്ദിഖ് പറവൂരിന്റെ ‘നിലാവുറങ്ങുമ്പോള്‍’ എന്ന സിനിമ പ്രദര്‍ശിപ്പിക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ഐന്‍ ഫിലിം ക്ലബ്ബ് ഹ്രസ്വ ചലച്ചിത്ര മല്‍സരം

March 12th, 2014

short-film-competition-epathram
അല്‍ ഐന്‍ : യു. എ. ഇ. യില്‍ നിര്‍മ്മിച്ച ഹ്രസ്വ സിനിമ കളുടെ പ്രദര്‍ശനവും മല്‍സരവും മാര്‍ച്ച് 14 വെള്ളി യാഴ്ച വൈകുന്നേരം 7 മണി മുതല്‍ അല്‍ ഐനില്‍ വെച്ച് നടത്തുന്നു.

അല്‍ ഐന്‍ ഫിലിം ക്ലബ്ബ് സംഘടി പ്പിക്കുന്ന ചലച്ചിത്ര മേള യില്‍ ജൂറിയായി എത്തിയ പ്രമുഖ സം വിധായകന്‍ ഐ. വി. ശശി യെ സംഘാടകര്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു.

പത്തു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള ഇരുപതോളം സിനിമകള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും. മികച്ച സിനിമ, സംവിധായകന്‍, മികച്ച നടന്‍, നടി തുടങ്ങിയ പത്തോളം വിഭാഗ ങ്ങളില്‍ മല്‍സരവും നടക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 58 31 306, 050 26 400 55

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി ഹാജി സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച്‌ 14ന്

March 12th, 2014

ദുബായ് : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന എട്ടാമത് സീതി ഹാജി സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റിനു അന്തിമ രൂപമായി. കേരള ത്തിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ഇരുപത്തി നാല് ടീമുകളാണ് പങ്കെടുക്കുന്നത്.

മാര്‍ച്ച്‌ 14ന് ഉച്ചക്ക്മൂന്ന്മണി മുതല്‍ ദുബായ് അല്‍ വസല്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ തുടക്കം കുറി ക്കുന്ന മത്സര ത്തിനു മുന്നോടി യായി കെ. എം. സി. സി. ഭാരവാഹി കളുടെ പ്രദര്‍ശന മത്സരവും ഉണ്ടാകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’

March 11th, 2014

അബുദാബി : ‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’എന്ന തലക്കെട്ടോടെ മുപ്പതാമത് ജി. സി. സി. ഗതാഗത വാരാ ചരണ ത്തിന് അബുദാബി യില്‍ തുടക്കമായി.

അപകടങ്ങള്‍ കുറക്കുകയും അപകട മരണ ങ്ങള്‍ ഇല്ലാ താക്കു കയും ചെയ്യുക യെന്ന ലക്ഷ്യ ത്തോടെ യാണ് എല്ലാ വര്‍ഷവും ജി. സി. സി. ഗതാഗത വാരാചരണം നടത്തുന്നത്.

ആഭ്യന്തര മന്ത്രാലയ ത്തിലെയും അബുദാബി പൊലീസി ലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറല്‍ സൈഫ് അബ്ദുല്ല അല്‍ ഷാഫര്‍ ഉദ്ഘാടനം ചെയ്തു. സ്വദേശി കളെയും വിദേശി കളെയും ഒരു പോലെ ലക്ഷ്യമിട്ട് നടക്കുന്ന ബോധ വത്കരണ ത്തിലൂടെ സമൂഹത്തെ രക്ഷിക്കുക എന്നതാണ് ഈ ഗതാഗത വാചാരണ ത്തിന്റെ ഉദ്ദേശം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫില്‍ 416 പേര്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നു.

March 11th, 2014

അബുദാബി : തിങ്കളാഴ്ച തുടക്കം കുറിച്ച എസ് എസ് എല്‍ സി ക്കു ഗള്‍ഫിലെ കേന്ദ്ര ങ്ങളില്‍ 416 വിദ്യാര്‍ഥി കള്‍ പരീക്ഷ എഴുതുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് അബുദാബി മോഡല്‍ സ്കൂളി ലാണ് – 99 പേര്‍. ഈ വര്‍ഷം ഗള്‍ഫില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന തിനായി യു. എ. ഇ. യില്‍ എട്ടു പരീക്ഷാ കേന്ദ്ര ങ്ങള്‍. ആദ്യ ദിവസം തന്നെ മലയാളം പരീക്ഷ നടന്നു.

നേരത്തേ തന്നെ എംബസിയില്‍ എത്തിയ ചോദ്യ പേപ്പറു കള്‍ അതതു ദിവസം രാവിലെ പരീക്ഷ നടക്കുന്ന സ്കൂളു കളില്‍ എത്തിക്കും. എല്ലായിടത്തും അതതു സ്കൂളു കളിലെ പ്രിന്‍സിപ്പല്‍ ആയിരിക്കും ചീഫ് സൂപ്രണ്ട്. ഇദ്ദേഹത്തെ സഹായിക്കാന്‍ നാട്ടില്‍ നിന്നെത്തിയ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുണ്ടാകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു എക്സ്ചേഞ്ച് ധാരണാ പത്രത്തില്‍ ഒപ്പുവച്ചു
Next »Next Page » ‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’ »



  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine