ഓണാഘോഷത്തോട് അനുബന്ധിച്ചു രക്തദാന ക്യാമ്പ്‌

September 17th, 2013

blood-donation-save-a-life-give-blood-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ സെപ്തംബര്‍ 20 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഐ. എസ്. സി. യില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഐ. എസ്. സി. യില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം

വിവരങ്ങള്‍ക്ക് : 02 673 00 66, 050 44 53 420​

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കടൽ കടന്നെത്തും അശ്വചിത്രം

September 14th, 2013

In-order-to-survive-epathram

വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിച്ച ജീവിച്ചിരിക്കുന്ന ചിത്രകാരന്മാരിൽ ഒരാളാണ് ഉസ്ബകിസ്ഥാനിൽ നിന്നുള്ള അസ്മത് ഖതനോവ്. അദ്ദേഹത്തിന്റെ “ഡ്രീംസ് ഹോഴ്സ്” എന്ന പരമ്പരയിലെ ചിത്രങ്ങളുടെ പ്രദർശനം ദുബൈ അലിഫ് ആര്ട്ട് ഗാലറിയുടെ നേതൃത്വത്തിൽ അബുദാബി ഇത്തിഹാദ് ടവറിൽ വെച്ചു നടന്നു. പ്രദർശനോദ്ഘാടനം റോട്ടാന ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് നാസർ അൽ നൊവൈസ് നിർവഹിച്ചു.

alif-epathram

ഉസ്ബകിസ്ഥാൻ എംബസി മുതിർന്ന വിദേശകാര്യാ ഉദ്യോഗസ്ഥൻ ഫാറുഖ് വക്കബോവേ, അലിഫ് ആര്ട്ട് ഗാലറി സി ഇ ഒ നതാലിയ ആൻഡകലോവ എന്നിവർ സന്നിഹിതരായിരുന്നു. പ്രദർശനം വേറിട്ട ഒരനുഭവമായിരുന്നു. അസ്മത് ഖതനോവ്ന്റെ ചിത്രങ്ങളിൽ വൈകാരികമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. ചിത്രങ്ങളിൽ വൈവിദ്ധ്യം നിറയുമ്പോൾ തന്നെ കുതിരകളോട് താല്പര്യം പ്രകടമാണ്. ഏറെക്കുറെ ഒട്ടുമുക്കാൽ ചിത്രങ്ങളും കുതിരകളിലൂടെയാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്.

violence-epathramവയലൻസ്

വയലൻസ് എന്ന ചിത്രം തന്നെ ഉദാഹരണം എടുക്കാം, ഭ്രാന്തമായ ഒരു വൈകാരിക തലത്തെ കുതറിത്തെറിപ്പിക്കാൻ ഒരുങ്ങുന്ന കുതിരയിലൂടെ ചിത്രം പറയുന്നത് ഒരു കലാപം തന്നെയാണ്. സ്ക്രീമിംഗ് എന്ന ചിത്രത്തിലും ഇതേ രൂപം ഭാവ വ്യത്യാസത്തോടെ നമുക്ക് കാണാം. നിറങ്ങളുടെ വലിയ അലങ്കാരികലതയോ കൂട്ടിചേർക്കലുകളോ ഒരു ചിത്രത്തിലും കാണാൻ സാധിക്കില്ല. ബ്രൌണ്‍ പേപ്പറിൽ ഇന്ത്യൻ ഇങ്കും വെള്ളയും ഇളം നീല നിറത്തിലുള്ള ഡ്രൈ പെസ്റ്റലുമാണ് അദ്ദേഹം കൂടുതലും ഉപയോഗിച്ചിട്ടുള്ളത് എന്നാൽ അതിന്റെ വൈക്കാരിക തലം ഒട്ടും ചോർന്നുപോകാതെ കരുത്തുള്ള രേഖകളാൽ വിഷയത്തെ ഒതുക്കി നിറുത്തുന്നു. കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും നിറയുന്നതാണ് ‘ഇൻ ഓർഡർ ടു സർവൈവ്’ എന്ന ചിത്രം. ശക്തമായ ഭാഷയാണ്‌ ശില്പങ്ങളിലൂടെ സംവദിക്കുന്നത് ദി പവർ ഓഫ് ഫാമിലി എന്ന ശിൽപം പിക്കാസോയുടെ രൂപങ്ങളെ ഓര്മ്മിപ്പിക്കുന്നു എങ്കിലും ശിൽപം വലിയ സന്ദേശമാണ് നല്കുന്നത്. ഡാർക്ക്‌നസ് എന്നാ ചിത്രം പതിവിലും വ്യത്യസ്തമാണ്. ഈ ചിത്രത്തിൽ കുതിരയുടെ രൂപങ്ങളോ ഭാവങ്ങളോ ഇല്ല. കറുപ്പ് നിറത്തിൽ ഇരുട്ടിന്റെ മറവിൽ പക്ഷിയോട് കുശലം പറയുന്ന കുടുംബമാണ് ചിത്രം ഇത്.

we-are-epathramവി. ആർ.

സിമ്പതി, വി. ആർ. എന്നീ ചിത്രങ്ങളിലും കുതിരകളുടെ സാനിദ്ധ്യം ഇല്ല. റ്റുഗെതെർ എന്ന ചിത്രങ്ങളുടെ സീരീസിൽ വിവിധ ഭാവങ്ങൾ നിറയുന്നു. കമ്മ്യൂണിക്കേഷൻ ഹാപിനസ് എന്നിവയും മികച്ച രചനകളാണ്.

ഉസ്ബക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണ് അസ്മത് ഖതനോവ് അദ്ദേഹത്തിന്റെ ചിത്രങ്ങളെ യു എ ഇ യിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ അലിഫ് ഗാലറി ഏറ്റെടുത്തിരിക്കുന്നത് എന്ന് അലിഫ് ആര്ട്ട് ഗാലറി സി ഇ ഒ നതാലിയ ആൻഡകലോവ പറഞ്ഞു. സെപ്റ്റംബർ 8 തുടങ്ങിയ പ്രദര്ശനം

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

വേനല്‍ത്തുമ്പികള്‍ സമാപിച്ചു

September 14th, 2013

ksc-summer-camp-2013-closing-ceremony-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ കുട്ടികള്‍ക്കായി നടത്തിയ വേനല്‍ത്തുമ്പികള്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു.

ഈ ക്യാമ്പിന്റെ തുടര്‍ച്ച എന്നോണം എല്ലാ മാസവും ഹ്രസ്വ ക്യാമ്പുകള്‍ നടത്തും എന്ന് സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു അറിയിച്ചു. ക്യാമ്പ് അധ്യാപകന്‍ സുനില്‍ കുന്നരുവിനുള്ള ഉപഹാരം കെ. എസ്. സി. ട്രഷറര്‍ ഫസലുദ്ദീന്‍ നല്കി. കുട്ടികള്‍ തയാറാക്കിയ ചിറകുകള്‍ എന്ന പത്ര ത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

കുട്ടികള്‍ ചിട്ട പ്പെടുത്തിയ സംഘ ഗാനങ്ങളും അവര്‍ എഴുതി സംവിധാനം ചെയ്ത നാടക ങ്ങളും മറ്റു കലാ പരിപാടി കളും അരങ്ങേറി. ക്യാമ്പ് ഡയറക്ടര്‍മാരായ മധു പറവൂര്‍, ശൈലജ നിയാസ്, കലാ വിഭാഗം സെക്രട്ടറി രമേശ് രവി, വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍, ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

സോണി ടി. വി. നടത്തിയ മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയിയും ക്യാമ്പ് അംഗവുമായ ശാലിനി ശശികുമാറിനും ഏഷ്യാനെറ്റ് റേഡിയോ മാപ്പിളപ്പാട്ട് മത്സര ത്തില്‍ വിജയി യായ ആദില ഹിന്ദ് എന്നിവര്‍ക്കുള്ള കെ. എസ്. സി. യുടെ ഉപഹാരം സുനില്‍ കുന്നരു നല്കി. ബിജിത്ത് കുമാര്‍ സ്വാഗതവും ഫൈസല്‍ ബാവ നന്ദിയും പറഞ്ഞു .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

September 13th, 2013

kolaaya-logo-ePathram
അബുദാബി : കലാ – സാഹിത്യ – സാംസ്കാരിക രംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ‘കോലായ’ യുടെ നേതൃത്വ ത്തിൽ ഒരു സാഹിത്യ സുവനീർ ഇറക്കാൻ ഒരുങ്ങുന്നു.

പ്രവാസ സാഹിത്യ രംഗത്ത് അമ്പത് ലക്കങ്ങള്‍ പിന്നിടുന്ന കോലായ ഇറക്കുന്ന സുവനീറിലേക്ക് 40 വരികളിൽ കവിയാതെ കവിത, മൂന്നു പേജിൽ കവിയാതെ ചെറുകഥ, ലേഖനം എന്നീ സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ ഒക്ടോബർ 10 നു മുമ്പ് kolaya50 at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ലഭിക്കണം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കേരളോത്സവം : ഒന്നാം സമ്മാനം കാർ

September 13th, 2013

ksc-keralolsavam-2013-coupon-release-ePathram
അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ 31, നവംബർ1, 2 തിയ്യതി കളിലായി കെ. എസ്. സി. അങ്കണ ത്തിൽ വെച്ച് നടക്കുന്ന കേരളോത്സവ ത്തിന്റെ സമ്മാന കൂപ്പണ്‍, പ്രശസ്ത നടൻമാരായ മുരളി മോഹനും കെ. കെ. മൊയ്തീൻ കോയയും ചേർന്ന് ശക്തി പ്രസിഡണ്ട്‌ ബീരാൻ കുട്ടിക്ക് നല്‍കി പ്രകാശനം നിർവഹിച്ചു.

നാടൻ രുചികൾ നല്കുന്ന ഭക്ഷണ ശാലകൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര പ്രദര്‍സനം, സോളാർ എനർജി പ്രദര്‍ശനം, നാല് പതിറ്റാണ്ട് പിന്നിട്ട കെ എസ് സി യുടെ ചരിത്രം വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനം, മാജിക് ഷോ, വിവിധ കലാപരിപാടി കൾ തുടങ്ങി വിപുലമായ ആഘോഷ മാണ് കേരളോത്സവ ത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. നവംബര്‍ രണ്ടിനു നടക്കുന്ന നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി കാറും വൈവിധ്യ മാർന്ന മറ്റു അമ്പത് സമ്മാന ങ്ങളും നല്‍കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരിഷത്ത് ബാലവേദി വെള്ളിയാഴ്ച ഷാര്‍ജയില്‍
Next »Next Page » സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine