ഷാര്‍ജ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍കാല പ്രവര്‍ത്ത കരുടെ യു. എ. ഇ. യിലെ കൂട്ടായ്മ യായ ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി. യുടെ ഒന്‍പതാം വാര്‍ഷികം ജൂണ്‍ 14 വെള്ളിയാഴ്ച ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ നടക്കും.
അനൗപചാരിക വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ വിഷയ ങ്ങൾ കേന്ദ്രീകരിച്ചാണ് ഇവിടെ പ്രവർത്തന ങ്ങൾ നടത്തി വരുന്നത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുള്ളിൽ പരിഷത്ത് കേരള ത്തിലെ ശ്രദ്ധേയ മായ ഒരു സാന്നിദ്ധ്യമായി മാറി ക്കഴിഞ്ഞിട്ടുണ്ട്. പുറംലോകം ശ്രദ്ധിച്ച നിരവധി ആശയ ങ്ങളും പ്രവർത്തന ങ്ങളും കേരള ത്തിനു സംഭാവന ചെയ്യാൻ പരിഷ ത്തിന്റെ ഇട പെടലു കൾക്ക് കഴിഞ്ഞിട്ടുണ്ട്.
സൈലന്റ്‌വാലി പ്രക്ഷോഭം, ചാലിയാറിലെ സമരം തുടങ്ങിയവ പാരിസ്ഥിതിക രംഗത്തെ ഇട പെടലുകൾക്ക് ആധി കാരികതയും സാമൂഹിക അംഗീകാരവും നൽകി. പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ ഊർജ സംരക്ഷണ ഉപാധികൾ, പതിനായിര ക്കണക്കിനു ശാസ്ത്ര പുസ്തകങ്ങൾ, ബദൽ വിദ്യാഭ്യാസ മാതൃക, ഇവയൊക്കെ പരിഷത്ത് കേരള സമൂഹത്തിനു നൽകിയ സംഭാവന കളാണ്. സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം എന്നിവ യുടെ നിർവഹണ ത്തിന് പരിഷത്ത് നേതൃ പരമായ ഇട പെടലുകൾ നടത്തിയിട്ടുണ്ട്.
ജൂണ്‍ 14 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി റ്റി. കെ. ദേവരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 14 24 900.