അബുദാബി : അബുദാബി ഗാന്ധി സാഹിത്യ വേദി പ്രസിഡന്റും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ വി ടി വി ദാമോദരന് പ്രഥമ “ഗാന്ധിഗ്രാം അവാര്‍ഡ്” സമ്മാനിച്ചു. സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖല കളില്‍ വി ടി വി ദാമോദരന്‍ തുടര്‍ന്നു വരുന്ന പ്രശംസനീയ മായ പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.
മുന്‍മന്ത്രി വി സി കബീറിന്റെ അധ്യക്ഷത യില്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. എം പി വീരേന്ദ്ര കുമാര്‍, മുന്‍ എം പി സി ഹരിദാസ്, അഡ്വ. സുജാത വര്‍മ്മ, ഗാന്ധിഗ്രാം ഷാജി എന്നിവര്‍ പങ്കെടുത്തു.
അബുദാബി ഗാന്ധി സ്റ്റഡി സെന്ററും സാഹിത്യ വേദിയും വി ടി വി യുടെ നേതൃത്വ ത്തിലാണ് രൂപീകൃത മായത്. കലാ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖല കളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച വി ടി വിക്ക് കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ്, അക്ഷയ ദേശീയ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്, പ്രവാസി സംസ്കൃതി അവാര്‍ഡ്, ഖത്തര്‍ സൗഹൃദ അവാര്‍ഡ്, ഐ എസ് സ്സി അവാര്‍ഡ്, പയ്യന്നൂര്‍ റോട്ടറി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ച വി ടി വി ദാമോദരന്‍ അബുദാബി യില്‍ ചിത്രീകരിച്ച നിരവധി ടെലി സിനിമകളിലും പങ്കാളി ആയിട്ടുണ്ട്.