ദുബായ് : യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്ത കരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറ ത്തിന്റെ (ഐ. എം. എഫ്.) പുതിയ ഭരണ സമിതി യുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ (‘വിഷന്‍ 2013-14’) പുറത്തിറക്കി.
ഐ. എം. എഫിന്റെ പത്താം വാര്‍ഷിക ത്തോട് അനുബന്ധിച്ച് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഇ അഹമ്മദ്, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാറിന് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.
യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ. കുമാര്‍, ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി റോണി എം. പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് കെ. എം. അബാസ്, ജോയന്റ് ട്രഷറര്‍ ശ്രീജിത്ത് ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അംഗങ്ങളുടെ തൊഴില്‍പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്ന തിനൊപ്പം, ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തന ങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതി കളാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.