അബുദാബി സ്ക്കൂൾ ബസുകളിൽ സുരക്ഷയ്ക്ക് പുതിയ മാനദണ്ഡങ്ങൾ

May 20th, 2013

abudhabi-school-bus-ePathram

അബുദാബി : സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ അബുദാബിയില്‍ സ്കൂൾ ബസുകൾ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളുമായി നിരത്തില്‍ ഇറങ്ങും. സ്കൂൾ ബസ്സുകളിൽ കുട്ടികളെ കുത്തി നിറയ്ക്കുന്നു എന്നും, ബസ്‌ സർവീസ് സമയം നിരവധി കുട്ടികൾക്ക് സൌകര്യപ്രദമായ വിധത്തിലല്ല എന്നുമുള്ള പരാതികൾക്കിടയിൽ ആണ് പുതിയ പരിഷ്ക്കാരങ്ങളുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്.

ബസ്സുകളുടെ സഞ്ചാര പഥം കൃത്യമായി നിരീക്ഷിക്കുവാനുള്ള ജി.പി.എസ്. സംവിധാനം, ബസ്സിനുള്ളില്‍ നിരീക്ഷണ ക്യാമറ, ബസ്സുകളുടെ വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ലിമിറ്റർ, കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തനായി സീറ്റ് ബെല്‍റ്റ്, പ്രത്യേക പരിശീലനം നേടിയ ആയമാര്‍ തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ സ്കൂളുകള്‍ക്കു നല്‍കിയിരിക്കുന്നത്.

അധികൃതരുടെ ഈ പുതിയ തീരുമാനങ്ങള്‍ രക്ഷിതാക്കള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെഡിക്കല്‍ കിറ്റ്‌ കൈമാറി

May 19th, 2013

അബുദാബി :കണ്ണൂർ ജില്ലാ എസ്. കെ. എസ്. എസ്. എഫ്. റിലീഫ്‌ സെല്ലിന്റെ കീഴില്‍ പ്രവര്‍ത്തി ക്കുന്ന ജീവ കാരുണ്യ വിഭാഗമായ കണ്ണൂര്‍ (പാപ്പിനിശേരി) ‘സഹചാരി’ ഡയാലിസിസ് സെന്ററിനു മെഡിക്കല്‍ കിറ്റ്‌ കൈമാറി.

ചടങ്ങില്‍ റിലീഫ്‌ സെല്‍ ചെയര്‍മാന്‍ സിയാദ്‌ കരിമ്പം, കണ്ണൂർ ജില്ലാ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതു തലമുറക്ക് ധാര്‍മികത നഷ്ടപ്പെടുന്നു : പ്രൊഫ. സി എച് അഹമ്മദ് ഹുസൈന്‍

May 19th, 2013

mes-ponnani-alumni-mespo-logo-ePathram അബുദാബി : സാങ്കേതിക രംഗത്തും വിവര സമ്പാദന രംഗത്തും അതിവേഗം മുന്നേറുന്ന നവ തലമുറ ധാര്‍മിക മായി കടുത്ത അധ:പതന ത്തിലൂടെ യാണ് കടന്നു പോകുന്ന തെന്ന് പൊന്നാനി എം ഈ എസ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മുന്‍മേധാവിയും കോഴിക്കോട് സര്‍വ്വ കലാ ശാല ഇംഗ്ലീഷ് ബോര്‍ഡ്‌ ഓഫ് സ്റ്റഡീസ് മെമ്പറും ആയിരുന്ന പ്രൊഫ. സി എച് അഹമ്മദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു.

എം ഇ എസ് പൊന്നാനി കോളേജ് അലുംനി അബുദാബി (മെസ്പോ) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കേരള സോഷ്യല്‍ സെന്ററില്‍ ഉല്‍ഘാടനo ചെയ്തു സംസാരി ക്കുക യായിരുന്നു പ്രൊഫ അഹമ്മദ് ഹുസൈന്‍.

നാമം ജപിച്ചും ഖുറാന്‍ പാരായണം ചെയ്തും ബൈബിള്‍ വായിച്ചും വളര്‍ന്ന തലമുറ യില്‍ നില നിന്നിരുന്ന സനാദന ധാര്‍മിക കാര്യങ്ങ ളില്‍ നിന്നും ഞെട്ടിപ്പിക്കുന്ന തര ത്തി ലുള്ള അപചയ മാണ് കൂടുതലും സാങ്കേതിക ഉപകരണ ങ്ങള്‍ ഉപയോഗിച്ചു വളരുന്ന പുതു തലമുറ യില്‍ കണ്ടു വരുന്ന തെന്നു അദ്ദേഹം പറഞ്ഞു.

മൂന്നാം വയസ്സു മുതല്‍ കടുത്ത മത്സര ത്തിന്റെ ലോകത്ത് വളരേണ്ടി വരുന്ന നമ്മുടെ പുതു തലമുറ യില്‍ ധാര്‍മിക ബോധവും മാനവിക മൂല്യങ്ങളും വളര്‍ത്താന്‍ അധ്യാപക രുടെയും രക്ഷിതാക്കളു ടെയും പൊതു സമൂഹ ത്തിന്റെയും അടിയന്തിര ഇടപെടല്‍ അനിവാര്യ മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെസ്പോ പ്രസിഡന്റ്‌ അബൂബക്കര്‍ ഒരുമനയൂരിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലേതില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി ജമാല്‍ ആലൂര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

അബൂബക്കര്‍ മേലേതില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രൊഫ.അബ്ദുല്‍ ഹമീദ്, ടി കെ ഇസ്മായില്‍ പൊന്നാനി, അഡ്വക്കേറ്റ് അബ്ദുല്‍ റഹ്മാന്‍, ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ കുട്ടി, സഫറുള്ള പാലപ്പെട്ടി, ജുനൈദ് എന്നിവര്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് : പുതിയ ഭാരവാഹികള്‍

May 19th, 2013

അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂണിറ്റ്‌ പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്. ഇ. പി. സുനില്‍, സെക്രട്ടറി.ഷെറിന്‍വിജയന്‍, വെസ് പ്രസിഡന്റ്.രാജേഷ്‌, ട്രഷറര്‍.ദയാനന്ദന്‍, ജോയിന്‍റ്സെക്രട്ടറി. മനോജ്‌, ജോയിന്‍റ് ട്രഷറര്‍. കിരണ്‍,മാസിക. ജയാനന്ദ്, ഐ. ടി.ധനേഷ്കുമാര്‍,വനിതാ കണ്‍വീനര്‍.പ്രസന്ന വേണു, ബാലവേദി. ജ്യോതിഷ്, മാധ്യമ വിഭാഗം.കൃഷ്ണകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സീതി സാഹിബ് ഫൗണ്ടേഷൻ ജനറൽ ബോഡി വെള്ളിയാഴ്ച്ച

May 19th, 2013

ഷാര്‍ജ : സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ ജനറൽ ബോഡി മെയ് 24 വെള്ളിയാഴ്ച ഉച്ചക്കു് 1.30 നു് ഷർജ കെ. എം. സി. സി. ഹാളിൽ ചേരും എന്ന്‍ ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലുർ അറിയിച്ചു.

കൂടുതൽ വിവരങ്ങള്‍ക്ക് : 050 37 67 871

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ മീഡിയ അബുദാബി – ‘ഇമ’ പുനസ്സംഘടിപ്പിച്ചു
Next »Next Page » ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് : പുതിയ ഭാരവാഹികള്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine