ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷം

August 14th, 2013

india-flag-ePathram
അബുദാബി : ഭാരത ത്തിന്‍റെ 67 ആം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ എംബസ്സിയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ആഗസ്റ്റ്‌ 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.

എല്ലാ ഭാരതീയ രെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസ്സി പത്ര ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്

August 13th, 2013

ima-ksc-against-air-india-express-ePathram അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഈ മാസം 22 മുതല്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് പരിധി വെട്ടി ക്കുറയ്ക്കാനുള്ള നീക്കത്തിന് എതിരെ അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക രുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ്‌ 16 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് പ്രവാസി സംഘടനാ പ്രതിനിധി കളുടെ അഭിപ്രായ രൂപീകരണ യോഗം നടത്തും.

കേരള സോഷ്യല്‍ സെന്ററിന്റെ സഹകരണ ത്തോടെ നടക്കുന്ന യോഗ ത്തില്‍ എയര്‍ ഇന്ത്യാ തീരുമാന ത്തിന് എതിരെ ഗള്‍ഫ് വിമാന യാത്ര ക്കാരുടെ ശക്തമായ പ്രതിഷേധം അധികൃതര്‍ക്കു മുമ്പില്‍ എത്തി ക്കുന്നതിനും നടപടി പിന്‍വലിപ്പി ക്കാന്‍ കേന്ദ്ര സര്‍ക്കാരിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനും ഉള്ള കര്‍മ പരിപാടി കള്‍ക്കു രൂപം നല്‍കും.

- pma

വായിക്കുക: , , , , ,

1 അഭിപ്രായം »

ഹാഫിസ് ഹസം ഹംസയെ ആദരിച്ചു

August 13th, 2013

skksf-abudhabi-honoring-hafiz-hazam-hamza-ePathram
അബുദാബി : ഔഖാഫിന്റെ നിര്‍ദ്ദേശം അനുസരിച്ച് റമദാനിലെ എല്ലാ രാത്രികളിലും ദുബായ് നായിഫിലെ ഖലീഫ മസ്ജിദിൽ നിസ്കാര ത്തിനു നേതൃത്വം നല്‍കിയ (ഇമാം) ദുബായ് എൻ. ഐ. മോഡൽ സ്കൂൾ വിദ്യാർഥിയും എസ്. കെ. എസ്. എസ്. എഫ്. പ്രവർത്ത കനുമായ ഹാഫിസ് ഹസം ഹംസ യെ അബൂദാബി എസ്. കെ. എസ്. എസ്. എഫ്. കമ്മറ്റി ആദരിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഈദ് പ്രോഗ്രാമിൽ വെച്ച് പല്ലാർ മുഹമ്മദ്‌ കുട്ടി മുസ്ലിയാർ ഉപഹാരം സമ്മാനിച്ചു. ചെറു പ്രായത്തിൽ തന്നെ ഒരു പള്ളിയിൽ ഇമാമത്ത് നില്കാൻ നിയോഗിക്ക പ്പെടുക വഴി മലയാളി കളുടെ മുഴുവൻ അഭിമാനമായി തീര്‍ന്ന ഹസം ഹംസ മറ്റു വിദ്യാർഥി കൾക്ക് മാതൃക യാണ് എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

സയ്യിദ് അബ്ദു റഹ്മാൻ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദു റഹ്മാൻ മൗലവി ഒളവട്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ജലീൽ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാൻ ഹാജി, സയ്യിദ് നൂറുദ്ധീൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ എന്നിവർ സംബന്ധിച്ചു. ഹാരിസ് ബാഖവി സ്വാഗതവും സമീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ നടത്തിയ പൊതു പരീക്ഷയിൽ യു. എ. ഇ. തല ത്തിൽ രണ്ടാം റാങ്ക് നേടിയ ഫസൽ ഇർഷാദ്, മദ്രസ തലത്തിൽ അഞ്ചാം തരത്തിൽ ഒന്നാം സ്ഥാനം നേടിയ മറിയം ബി, ഏഴാം തര ത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ റഷ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

മൂന്നു പേരും അബുദാബി മാലിക് ബിൻ അനസ് മദ്രസ്സ വിദ്യാർഥികളാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സമ്മര്‍ ക്യാമ്പ് : ‘വേനല്‍തുമ്പികള്‍’

August 12th, 2013

venal-thumbikal-2013-ksc-summer-camp-ePathram അബുദാബി : കുട്ടികള്‍ക്ക് വിനോദ ത്തോനോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യ ത്തോടെ കേരളാ സോഷ്യല്‍ സെന്റര്‍ എല്ലാ വര്‍ഷവും നടത്തുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ ആഗസ്ത് 12 തിങ്കളാഴ്ച തുടക്കമാവും.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുനില്‍ കുന്നെരു വിന്റെ നേതൃത്വ ത്തിലാണ് കെ. എസ്. സി. അങ്കണ ത്തില്‍ സെപ്തംബര്‍ 4 വരെ നീളുന്ന ക്യാമ്പ് നടത്തുക.

കുട്ടികളുടെ അറിവും കഴിവുകളും വികസിപ്പിക്കുന്ന തിനായി തയ്യാറാക്കിയ കരിക്കുലമാണ് സമ്മര്‍ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക് : 02 631 44 55 – 02 631 44 56

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതു വസ്ത്രങ്ങള്‍ വിതരണം ചെയ്തു

August 12th, 2013

aksharam-samskarika-vedhi-distribute-dress-for-labor-camp-ePathram
ഷാര്‍ജ : അക്ഷരം സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യ ത്തില്‍ ഈദ് ദിനത്തില്‍ നൂര്‍ അല്‍ അറബ് ലേബര്‍ ക്യാമ്പില്‍ തൊഴിലാളി കള്‍ക്ക് പുതു വസ്ത്രങ്ങള്‍ വിതരണം ചെയ്തു.

ചെയര്‍മാന്‍ മഹേഷ് പൌലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ലക്ഷ്മിദാസ് മേനോന്‍, ഡോണ്‍ ഡേവിഡ്, സന്തോഷ് വര്‍ഗ്ഗീസ്, ലദീന്‍, വിഷ്ണുദാസ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാംസ്കാരിക സമന്വയ ത്തിന്റെ നാല് പതിറ്റാണ്ട് : ലോഗോ പ്രകാശനം ചെയ്തു
Next »Next Page » കെ. എസ്. സി. സമ്മര്‍ ക്യാമ്പ് : ‘വേനല്‍തുമ്പികള്‍’ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine