ഉമ്മുല്‍ ഖുവൈന്‍ : കെ. എം. സി. സി. കമ്മിറ്റി, ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ സോണ്‍, അജ്മാന്‍ മെട്രോ ക്ലിനിക്കുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇവിടത്തെ പ്രവാസി കള്‍ക്ക് ഉപകാര പ്രദമായി.
ഉമ്മുല്‍ ഖുവൈന്‍ ഹെല്‍ത്ത് സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖര്‍ജി മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ ജമാല്‍ ആരോഗ്യ ബോധ വല്‍കരണ ക്ലാസെടുത്തു.
ഡോക്ടര്‍മാരായ ചിത്ര ശംസുദ്ധീന്‍, ജോര്‍ജ്ജ് ജോബിന്‍, മീനാക്ഷി, സനാ, അബ്ബാസ് ഉമ്മര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ വിവിധ രാജ്യക്കാരായ അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരിശോധനകള്‍ നടത്തി.
ഉമ്മുല്‍ ഖുവൈന്‍ കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. പി. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്ല താനിശ്ശേരി, ഖാസിം ചെലവൂര്‍, അബൂബക്കര്‍ കുന്നത്ത്, അസ്കര്‍ അലി തിരുവത്ര, ഉമ്മര്‍ പുനത്തില്‍, ലത്തീഫ് പുല്ലാട്ട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
(ഫോട്ടൊ: ഫയൽ ചിത്രം)