അബുദാബി : സി. ബി. എസ്. ഇ. സ്ട്രീമില്‍ സീനിയര്‍ സെക്കണ്ടറി പഠന ത്തോടൊപ്പം മെഡിക്കല്‍ – എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ എന്‍ട്രന്‍സ് പരിശീലനവും നല്കുന്ന കോച്ച് ഇന്ത്യ എന്ന പ്രവാസി സംരംഭ ത്തിന് തുടക്കമായി.
പ്രവാസികളായ വിദ്യാര്‍ത്ഥി കളെ ലക്ഷ്യമിട്ടാണ് കോച്ച് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. C B S E+2 സയന്‍സ് കോഴ്സിനോടൊപ്പം ദേശീയ നിലവാരമുള്ള സ്ഥാപന ങ്ങളില്‍ പ്രവേശനം കരസ്ഥ മാക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് വയനാട് മുട്ടില്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോച്ച് ഇന്ത്യ യുടെ ലക്ഷ്യം.
പഠന മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി 50ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്, കോച്ച് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നും സ്കോളര്‍ഷിപ്പ് പരീക്ഷ യില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് തീര്‍ത്തും സൌജന്യമായി പ്ലസ് ടു കോഴ്സിനും പരിശീലന ത്തിനുമുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്നും കോച്ച് ഇന്ത്യ ചെയര്മാന് അമീര്‍ തയ്യില്‍, മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ കെ. ടി. അഷറഫ് എന്നിവര്‍ അബുദാബി യില്‍ പറഞ്ഞു.
എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്തെ അനാരോഗ്യ പ്രവണത കള്‍ക്കും അനാവശ്യ പീഡനങ്ങള്‍ക്കും രക്ഷിതാക്കളുടെ അമിതമായ ആശങ്കകള്‍ക്കും പരിഹാരം ഉണ്ടാക്കും എന്ന ഉറപ്പോടെ വടക്കന്‍ കേരള ത്തില്‍ ആരംഭം കുറിച്ച പ്രഥമ സംരംഭമാണ് കോച്ച് ഇന്ത്യ. ദക്ഷിണേന്ത്യയിലെ പ്രശസ്ത പരിശീലന കേന്ദ്രങ്ങളില്‍ നിന്നും കഴിവ് തെളിയിച്ച വിദഗ്ദരായ അദ്ധ്യാപകരാണ് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്.