അബുദാബി : മലയാളി സമാജത്തിന്റെ ഇക്കൊല്ലത്തെ അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘ സമ്മര്‍ കൂള്‍ ‘ ജൂലായ് 5 മുതല്‍ 19 വരെ മുസഫ സമാജം അങ്കണത്തില്‍ നടക്കും.
കാര്‍ട്ടൂണ്‍ ആനിമേഷന്‍ ഫിലിം മേഖലകളില്‍ കഴിവു തെളിയിച്ച അമൃത ഫെയിം ഇബ്രാഹിം ബാദുഷയാണ് ഡയറക്ടര്‍.
രജിസ്ട്രേഷന് ഫോറം സമാജം വെബ് സൈറ്റിലും കൗണ്ടറിലും ലഭ്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 120 പേര്‍ക്കാണ് അവസരം. അബുദാബി ഭാഗത്തു നിന്നും മുസഫ ഭാഗത്തു നിന്നും സമ്മര്‍ ക്യാമ്പി ലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക് ഷിബു വര്‍ഗീസ് 050 57 00 314