അബുദാബി : രാഷ്ട്ര ശില്പിയായ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ജനാധിപത്യന്‍റെയും മതേതരത്വത്തിന്‍റെ യും ശില്പി കൂടിയാണ് എന്ന് യു. ഡി. എഫ്. കൺവീനർ എം. എം. ഹസ്സൻ.
ഇൻകാസ് അബുദാബി സംഘടിപ്പിച്ച നെഹ്റു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായി രുന്നു അദ്ദേഹം. ഗാന്ധിജിയുടെ ജീവ ത്യാഗവും നെഹ്റുവിന്‍റെ അചഞ്ചലമായ മതേതര കാഴ്ചപ്പാടും ഇന്ത്യയുടെ മതേതരത്വത്തിന്‍റെ അടിത്തറയാണ് എന്നും എം. എം. ഹസ്സൻ ചൂണ്ടിക്കാട്ടി.
1947 ലെ ഇടക്കാല സർക്കാർ നെഹ്റുവിയൻ സർക്കാർ ആയിരുന്നു. ഒരു രാഷ്ട്രം കെട്ടി പ്പടുക്കാൻ എല്ലാ ചിന്താ ധാരകളെയും പാർട്ടികളെയും നേതാക്കളെയും ഉൾപ്പെടുത്തി നെഹ്റു രൂപീകരിച്ച സർക്കാർ ഒരു ദേശീയ സർക്കാർ ആയിരുന്നു.
ഹിന്ദു മഹാ സഭക്കാരന്‍ ആയിരുന്ന ശ്യാമ പ്രസാദ് മുഖർജി വ്യവസായ മന്ത്രിയും സിക്കു വാദിയായ പാന്തി പാർട്ടി നേതാവ് ബൽ ദേവ് സിംഗ് രാജ്യ രക്ഷാ മന്ത്രിയും കോൺഗ്രസ്സ് പ്രസിഡണ്ട് മൗലാന അബുള്‍ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയും നെഹ്റുവിന്‍റെ കടുത്ത വിമർശകന്‍ ആയിരുന്ന ഡോക്ടർ ബി. ആർ. അംബേദ്കർ നിയമ മന്ത്രിയും ബ്രിട്ടീഷ് പക്ഷപാതി ആയിരുന്ന ആർ. കെ. ഷണ്മുഖം ചെട്ടി ധന കാര്യ മന്ത്രിയും ആയിരുന്നു നെഹ്റു വിന്‍റെ സർക്കാരിൽ.
വർഗ്ഗീയതയോടും ഫാസിസ ത്തോടും വിട്ടു വീഴ്ചയില്ലാത്ത നെഹ്റുവിന്‍റെ ശക്തമായ നിലപാട് മൂലമാണ് ഹിന്ദു മഹാ സഭയോ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളോ ഈ കാല ഘട്ടത്തിൽ ഇന്ത്യയിൽ വളരാതിരുന്നത് എന്നും എം. എം. ഹസ്സൻ പറഞ്ഞു.
ഇൻകാസ് അബുദാബി പ്രസിഡണ്ട് ബി. യേശു ശീലൻ അദ്ധ്യക്ഷത വഹിച്ചു. എ. എം. കബീർ, സലിം ചിറക്കൽ, എ. എം. അൻസാർ, കെ. എച്ച്. താഹിർ, എം. യു. ഇർഷാദ്, നിബു സാം ഫിലിപ്പ്, ദശ പുത്രൻ എന്നിവർ പ്രസംഗിച്ചു.
- Image Credit ; INC