ദുബായ് : യു. എ. ഇ. യില്‍ നവംബർ മൂന്നിന് പതാക ദിനം ആചരിക്കുവാന്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആഹ്വാനം ചെയ്തു. മൂന്നാം തീയ്യതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണം എന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ദേശീയ പതാക രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകം ആണെന്നും എക്കാലവും അത് നേട്ടങ്ങളുടെയും വിശ്വസ്തതയുടേയും പൂർത്തീ കരണത്തിന്‍റെ പ്രതീകമായി ആകാശത്ത് ഉയർന്നു പറക്കും എന്നും ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
٣ نوفمبر القادم تحتفل دولتنا بيوم العلم، ندعو كافة وزاراتنا ومؤسساتنا لرفعه بشكل موحد الساعة 11 صباحاً في ذلك اليوم. سيبقى علمنا مرفوعاً .. سيبقى رمز عزتنا ووحدتنا خفاقاً .. ستبقى راية عزنا ومجدنا وسيادتنا عالية في سماء الإنجاز والولاء والوفاء .. pic.twitter.com/eLmH90j5Ae
— HH Sheikh Mohammed (@HHShkMohd) October 28, 2022
യു. എ. ഇ. പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 ൽ അധികാരം ഏറ്റതിന്‍റെ ആഘോഷമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം വിഭാവനം ചെയ്ത പതാക ദിനം പരിപാടി 2013 ല്‍ ആയിരുന്നു ആദ്യമായി നടന്നത്.