ആന്‍റിയ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച

July 14th, 2016

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘അങ്കമാലി എന്‍. ആര്‍. ഐ.അസ്സോസ്സിയേഷന്‍’ (ANRIA) അബുദാബി ചാപ്റ്ററി ന്റെ ആഭിമുഖ്യത്തില്‍ ‘രക്ത ദാന ക്യാമ്പ്’ സംഘടി പ്പിക്കുന്നു.

ജൂലായ് 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ അബു ദാബി ഖാലിദിയ മാളിനു സമീപ ത്തുള്ള ബ്ലഡ് ബാങ്കില്‍ വെച്ച് നടക്കുന്ന രക്ത ദാന ക്യാമ്പി ലൂടെ രക്തം ദാനം ചെയ്യാന്‍ താല്പര്യ മുള്ളവര്‍ സംഘാട കരു മായി ബന്ധപ്പെടണം.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : സ്വരാജ് 055 84 69 171

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ ബോധവത്കരണ സെമിനാര്‍ : ‘മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം’

January 21st, 2016

health-awareness-camp-body-care-ePathram
അബുദാബി :ആരോഗ്യ സം രക്ഷണ ത്തിന്റെ പ്രാധാന്യവും പ്രവാസി കളിലെ ആരോഗ്യ പരിപാലനവും മുന്‍ നിറുത്തി ആരോഗ്യ ബോധവ ല്‍കരണ ത്തിന്റെ ഭാഗ മായി ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ കള്‍ച്ചറല്‍ ഫോറം (ഐ. സി. എഫ്.) വിവിധ സ്ഥല ങ്ങളിലായി ‘മാറുന്ന പ്രവാസം മറക്കുന്ന ആരോഗ്യം’ എന്ന പ്രമേയ ത്തില്‍ നടത്തി വരുന്ന കാമ്പ യിന്റെ ഭാഗ മായി സെമിനാര്‍ സംഘടി പ്പിക്കുന്നു.

ജനുവരി 22 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് മദീന സായിദ് ഷോപ്പിംഗ് സെന്റര്‍ പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടി യില്‍ വിദഗ്ദ ഡോക്ടര്‍ മാരും പ്രവാസി സംഘടനാ നേതാ ക്കളും സംബന്ധിക്കും.

ഐ. സി. എഫ്. മുഖ പത്രമായ ‘പ്രവാസി വായന’ ആരോഗ്യ സ്പെഷ്യല്‍ പതിപ്പ്, കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യും.

വിശദ വിവരങ്ങള്‍ക്ക് : 055 – 87 31 034

- pma

വായിക്കുക: , ,

Comments Off on ആരോഗ്യ ബോധവത്കരണ സെമിനാര്‍ : ‘മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം’

യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം

December 5th, 2015

dr-sheikh-sultan-bin-khalifa-inaugurate-universal-hospital-2nd-anniversary-ePathram
അബുദാബി : യൂണിവേഴ്‌സൽ ആശുപത്രി യുടെ രണ്ടാം വാർഷിക ആഘോ ഷവും യു. എ. ഇ. ദേശീയ ദിന ആഘോ ഷ വും നിറപ്പ കിട്ടാര്‍ന്ന പരി പാടി കളോ ടെ സംഘടി പ്പിച്ചു.

ഇതോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആശു പത്രി യുടെ പുതിയ വെൽനസ് ടവർ ഉദ്‌ഘാടന വും രാഷ്ര്‌ട പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാ ചിത്ര പ്രകാശനവും യു. എ. ഇ. പ്രസി ഡന്റി ന്റെ ഉപദേശ കൻ ഡോക്ടര്‍ ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ നിർവ്വഹിച്ചു.

വിവിധ രാജ്യ ങ്ങളിലെ അംബാസി ഡർ മാരും എംബസി ഉദ്യോഗസ്‌ഥരും പൌര പ്രമുഖരും ഉൾ പ്പെടെ ഒട്ടേറെ പ്പേർ പരിപാടി യിൽ സംബ ന്ധിച്ചു.

ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അറേബ്യന്‍ പരമ്പരാ ഗത നൃത്ത ങ്ങള്‍, തനൂറാ ഡാന്‍സ്, ബട്ടർ ഫ്ലൈ ഡാൻസ്, എൽ. ഇ. ഡി. റോബോട്ടിക് ഡാൻസ്, ബാഗ്‌ പൈപ്പര്‍ സംഗീത വിരുന്നും അരങ്ങേറി.

ആശുപത്രി സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ട റു മായ ഡോക്ടർ ഷെബീർ നെല്ലിക്കോട് പരിപാടി കൾക്ക് നേതൃത്വം നൽകി.

*  ആധുനിക സൌകര്യ ങ്ങളുമായി യൂണി വേഴ്സല്‍ ആശുപത്രി

*  ന്യൂറോ സ്‌പൈന്‍ ചികില്‍സാ സംവിധാനം യൂണിവേഴ്‌സല്‍ ആശുപത്രിയില്‍

- pma

വായിക്കുക: , , ,

Comments Off on യൂണിവേഴ്സൽ ആശുപത്രി രണ്ടാം വാർഷികം

യൂണിവേഴ്‌സൽ ആശുപത്രി ദേശീയ ദിനാഘോഷം

December 1st, 2015

logo-universal-hospital-abudhabi-ePathram
അബുദാബി : യൂണിവേഴ്‌സൽ ആശുപത്രി യുടെ ആഭിമുഖ്യ ത്തിൽ യു. എ. ഇ. ദേശീയ ദിന ആഘോഷവും ആശുപത്രി യുടെ രണ്ടാം വാർഷിക ആഘോഷവും ഡിസംബര്‍ 2 ബുധനാഴ്ച നടക്കും.

യു. എ. ഇ. സാംസ്‌കാരിക യുവ ജന ക്ഷേമ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യ അതിഥി ആയിരിക്കും എന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍. ഷെബീർ നെല്ലിക്കോട് അറിയിച്ചു.

dr-shabeer-nellikkode-universal-hospital-2nd-anniversary-ePathram

പാരമ്പര്യ സംഗീത നൃത്ത പരിപാടികൾ, പൈതൃക ഗ്രാമം, ഫാൽക്കൻ പ്രദർശനം, അറേബ്യൻ ഭക്ഷ്യ വിഭവ ങ്ങൾ, കുട്ടി കൾ ക്കായി പ്രത്യേക വിനോദ പരിപാടി കൾ എന്നിവ ഉണ്ടാകും.

ആശുപത്രി സി. ഒ. ഒ. ഹമദ് അൽ ഹുസ്നി, ഹൃദ്രോഗ വിഭാഗം തലവൻ ഡോ. ജോർജ് കോശി, ഓപ്പറേഷൻ വൈസ് പ്രസിഡന്റ് ഹരി, റേഡിയോളജി വിഭാഗം തലവൻ ഡോ. ഹഷീം ഷാ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on യൂണിവേഴ്‌സൽ ആശുപത്രി ദേശീയ ദിനാഘോഷം

തുംബൈ ഗ്രൂപ്പ് ദേശീയ ദിന ആഘോഷ പരിപാടി കള്‍ സംഘടി പ്പിക്കുന്നു

November 25th, 2015

logo-44th-uae-national-day-ePathram
അജ്മാന്‍ : യു. എ. ഇ. യുടെ നാല്പത്തി നാലാമത് ദേശീയ ദിന ആഘോഷ പരിപാടി യുടെ ഭാഗ മായി തുംബൈ ഗ്രൂപ്പ് ഹോസ് പിറ്റാലിറ്റി ഡിവിഷന്റെ ആഭിമുഖ്യ ത്തില്‍ പ്രവര്‍ത്തി ക്കുന്ന ബോഡി & സോള്‍ ഹെല്‍ത്ത് ക്ലബ്ബ് സ്പായുടെ ആഭിമുഖ്യ ത്തില്‍ ഡിസംബര്‍ 2 ബുധനാഴ്ച വിവിധ പരിപാടി കള്‍ സംഘടി പ്പിക്കും.

ഗള്‍ഫ് മെഡിക്കല്‍ യൂണി വേഴ്സിറ്റി അജ്മാന്‍ ക്യാംപസ്സില്‍ പ്രവര്‍ത്തി ക്കുന്ന ബോഡി & സോള്‍ ഹെല്‍ത്ത് ക്ലബ്ബില്‍ യു. എ. ഇ. ദേശീയ പതാക ഉയര്‍ത്തുന്ന തോടെ ആഘോഷ പരിപാടി കള്‍ക്ക് തുടക്ക മാവും

കുടുംബ ങ്ങള്‍ക്കും കുട്ടി കള്‍ക്കു മായി നിരവധി മത്സരങ്ങള്‍ സംഘടി പ്പിച്ചിട്ടുണ്ട്. വിവിധ ഗെയിമു കള്‍, കുട്ടി കളുടെ കലാ പരിപാടി കള്‍, മികച്ച വസ്ത്രാലങ്കാരം തുടങ്ങിയ മല്‍സര ങ്ങളിലെ വിജയി കള്‍ക്ക്‌ ആകര്‍ഷക ങ്ങളായ സമ്മാനങ്ങള്‍ നല്‍കും എന്ന് തുംബൈ ഗ്രൂപ്പ് ഹോസ് പിറ്റാലിറ്റി ഡിവിഷന്‍ ഡയറക് ടര്‍ ഫര്‍ഹാദ് അറിയിച്ചു.

ചരിത്ര പ്രധാന മായ യു. എ. ഇ. ദേശീയ ആഘോഷ വേള യില്‍ രാജ്യസ് നേഹ ത്തോടോപ്പം ആരോഗ്യ മുള്ള ജനതയും വളരു വാനുള്ള സന്ദേശ മാണ് ഈ പരിപാടി യിലൂടെ ആഗ്രഹിക്കുന്നത് എന്ന് സംഘാട കര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on തുംബൈ ഗ്രൂപ്പ് ദേശീയ ദിന ആഘോഷ പരിപാടി കള്‍ സംഘടി പ്പിക്കുന്നു


« Previous Page« Previous « പൊന്നാനി നിവാസികള്‍ ഒത്തുകൂടി
Next »Next Page » സ്നേഹ സംഗമം ശ്രദ്ധേയമായി »



  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine