സ്മാര്‍ട്ട് സിറ്റി : സി. ഇ. ഒ. യെ മാറ്റില്ല

January 4th, 2011

fareed-abdul-rahman-epathram

ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ സി. ഇ. ഒ. ആയി ഫരിദ് അബ്ദുല്‍ റഹിമാന്‍ തന്നെ തുടരും എന്ന് ടീകോം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. കേരള ത്തിലെ ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നും അല്‍ മുല്ല വിശദീകരിച്ചു.

സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ചുമതല ടീ കോം ല്‍ നിന്നും മാറ്റി ദുബായ് സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലിനെ ഏല്പിക്കും എന്നു വന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണ് എന്ന് അല്‍മുല്ല വ്യക്തമാക്കി. സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലും ടീകോമു മായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടു പോവുക ടീകോം തന്നെ ആയിരിക്കും.

ഫ്രീ ഹോള്‍ഡ് ഭൂമി സംബന്ധിച്ച ടീകോമിന്‍റെ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറുമില്ല. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ചുള്ള ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റ് അംഗീകരിക്കാന്‍ കേരളം തയ്യാറാകണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേരള ഗവണ്‍മെന്‍റ് നിയോഗിച്ചിട്ടുള്ള പ്രതിനിധി എന്ന നിലയില്‍ യു. എ. ഇ. യിലെ വ്യവസായി യൂസഫ് അലി യുമായി കാര്യങ്ങള്‍ ടീകോം ചര്‍ച്ച ചെയ്യും. ടീകോമിന് പറയാനുള്ള കാര്യങ്ങള്‍ കേരള ഗവണ്‍മെന്‍റിനെ ധരിപ്പിക്കാന്‍ യൂസഫ് അലി വഹിക്കുന്ന പങ്ക് സ്വാഗതാര്‍ഹമാണ്.

തനിക്കെതിരെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശ ങ്ങളോട് പ്രതികരിക്കുന്നില്ല എന്നും സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. ഫാരിദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. കേരളത്തില്‍ വരുന്നത് മദ്യപിക്കാന്‍ ആണ് എന്നായിരുന്നു ഒരു പത്ര സമ്മേളന ത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞത്. തന്നേക്കാള്‍ പത്തു മുപ്പതു വയസ്സ് പ്രായം കൂടുതല്‍ ഉള്ള, അറുപതു വര്‍ഷം പൊതു രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ള മുഖ്യമന്ത്രി യോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായറു മായി ചര്‍ച്ച നടത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റി തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ആയിരുന്നു യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായര്‍, ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല എന്നിവരുമായി ദുബായ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

59 of 591020575859

« Previous Page « ഭാഗിക സൂര്യ ഗ്രഹണം യു. എ. ഇ. യില്‍
Next » ചിരന്തന സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine