നൊസ്‌റ്റാള്‍ജിയ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

October 29th, 2015

logo-nostalgia-abudhabi-ePathram
അബുദാബി : കലാ സാംസ്‌കാരിക കൂട്ടായ്മ യായ നൊസ്റ്റാള്‍ജിയ അബുദാബി യുടെ വാര്‍ഷിക ആഘോഷം ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015’ ഒക്ടോബര്‍ 30 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

ഇന്ത്യന്‍ എംബസ്സി സോഷ്യല്‍ അഫ്ഫയേഴ്സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യാതിഥി ആയിരിക്കും.

സാമൂഹ്യ സാംസ്കാരിക മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. വിവിധ സംഘടനാ പ്രതിനിധി കള്‍ സംബന്ധിക്കും.

നൊസ്‌റ്റാള്‍ജിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിച്ച ചിത്ര  രചന, പെയിന്റിംഗ് – കളറിംഗ്, ചെറു കഥ, കവിതാ രചന മല്‍സര വിജയി കള്‍ ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടക്കും.

റേഡിയോ ജോക്കിയും അവതാര കനുമായ റെജി മണ്ണേല്‍ നേതൃത്വം നല്‍കുന്ന ‘നൊസ്‌റ്റാള്‍ജിയ നൈറ്റ് 2015’ ല്‍ പ്രമുഖ ഗായക രായ കണ്ണൂര്‍ ഷെരീഫ്, സുമി അരവിന്ദ്, കബീര്‍, ഹംദ നൗഷാദ്, സൂര്യ, റിയ എന്നിവര്‍ പങ്കെടു ക്കുന്ന സംഗീത നിശ യും മിമിക്‌സ് പരേഡും അടക്കം വിവിധ കലാ പരിപാടി കള്‍ അരങ്ങേറും. പ്രവേശനം സൗജന്യ മായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on നൊസ്‌റ്റാള്‍ജിയ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

കേരളാ പ്രോപ്പര്‍ട്ടി എക്സിബിഷന്‍ വ്യാഴാഴ്ച മുതല്‍ അബുദാബി യില്‍

October 28th, 2015

ireis-kerala-property-exhibition-2015-ePathram
അബുദാബി : പ്രവാസി മലയാളി കള്‍ക്ക് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപ അവ സര ങ്ങളു മായി ഏഴാമത് ഇന്റര്‍ നാഷ ണല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌ മെന്‍റ് ഷോ, 2015 ഒക്ടോബര്‍ 29, 30, 31 തിയതി കളില്‍ അബു ദാബി യില്‍ നടക്കും.

കേരള ത്തിലെ ഏറ്റവും വലിയ ഭവന നിര്‍മ്മാതാക്കളെ ഒന്നിച്ചു കൊണ്ട് വരുന്ന കേരളാ പ്രോപ്പര്‍ട്ടി എക്സിബിഷ നില്‍ പ്രവാസി മലയാളി കള്‍ ക്ക് നിരവധി നിക്ഷേപ അവസര ങ്ങള്‍ ഉണ്ടാകും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളില്‍ നടക്കുന്ന ഏഴാമത് ഇന്റര്‍ നാഷ ണല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്‍റ് ഷോ യുടെ ഭാഗ മാണ് കേരളാ പ്രോപ്പര്‍ട്ടി എക്സിബിഷന്‍.

ഓരോ വര്‍ഷ വും ഉയര്‍ന്ന വളര്‍ച്ചാ നിരക്കു പ്രകട മാക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നട ത്താന്‍ ഏറ്റവും നല്ല അവസര മാണ് കേരളാ പ്രോപ്പര്‍ട്ടി ഷോ എന്നും ഭവന ങ്ങള്‍ കൂടാതെ സ്റ്റാര്‍ ഹോട്ടലു കള്‍ ഉള്‍പ്പെടെ യുള്ള ബിസിനസ് സ്ഥാപന ങ്ങളിലും നിക്ഷേപം ഇറക്കാന്‍ നല്ല അവസര മാണ് ഇത് എന്നും എക്സിബിഷന്‍ ഡയരക്ടര്‍ ഡോണി സിറില്‍ പറഞ്ഞു.

കേരള ത്തിലെ വിവിധ നഗര ങ്ങളില്‍ ഭവന പദ്ധതി കള്‍ ഒരുക്കുന്ന പ്രമുഖ രായ സ്ഥാപന ങ്ങള്‍ അണി നിരക്കുന്ന പവലി യനു കളില്‍ പ്രവാസി കളുടെ ആവശ്യ ങ്ങള്‍ക്ക് അനു സരിച്ച് പ്രമുഖ രായ ബില്‍ ഡര്‍ മാരുമായി കൂടിക്കാഴ്ച നട ത്താനും ഗുണ ഭോക്താ ക്കള്‍ക്ക് മികച്ചവ വില യിരുത്തു വാനും തെരഞ്ഞെടു ക്കുവാനും അവസരം ഉണ്ടാവും.

മൂന്നു ദിവസ ങ്ങളിലും രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെ സൌജന്യ മായി എക്സിബിഷനില്‍ സന്ദര്‍ ശിക്കുവാന്‍ സാധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on കേരളാ പ്രോപ്പര്‍ട്ടി എക്സിബിഷന്‍ വ്യാഴാഴ്ച മുതല്‍ അബുദാബി യില്‍

അബുദാബി – ദുബായ് പുതിയ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു

October 26th, 2015

dubai-new-road-epathram
അബുദാബി : നിലവിലുള്ള അബുദാബി – ദുബായ് റോഡു കളിലെ ഗതാ ഗത ക്കുരുക്കും വാഹന ങ്ങളുടെ തിരക്കും കുറക്കുന്ന തിനായി അബു ദാബി യില്‍ നിന്ന് ദുബായി ലേക്ക് നിര്‍മ്മി ക്കുന്ന പുതിയ ഹൈവേ യുടെ ജോലി കള്‍ 60 ശതമാന ത്തോളം പൂര്‍ത്തി യായതായി അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യ ത്തില്‍ പുതിയ റോഡ്‌ ഗതാഗത ത്തിനായി തുറന്നു കൊടുക്കാനാകും.

ദുബായ് അതിര്‍ത്തി യിലെ സീഹ് ശുഐബില്‍ നിന്നും മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ അനുബന്ധ മായാണ് പുതിയ ഹൈവേ നിര്‍മ്മി ക്കുന്നത്. സ്വൈഹാന്‍ ഇന്‍റര്‍ചേഞ്ച് വരെ നീളുന്ന 62 കിലോ മീറ്റര്‍ നീള ത്തിലുള്ള പുതിയ റോഡിന്‍െറ നിര്‍മ്മാണം അബുദാബി ഗതാഗത വകുപ്പും മുസാനദ എന്ന അബുദാബി ജനറല്‍ സര്‍വീസസ് കമ്പനിയും ചേര്‍ന്നാണ് ഏറ്റെ ടുത്തിരി ക്കുന്നത്.

210 കോടി ദിർഹം ചെലവു കണക്കാ ക്കുന്ന 62 കിലോ മീറ്റര്‍ പാത യില്‍ ആറ് പാല ങ്ങളും ആറ് ടണലുകളും ഉണ്ടാവും. അല്‍ മഹ ഫോറസ്റ്റ്, കിസാദ്, അല്‍ അജ്ബാന്‍ റോഡ്, സായിദ് മിലിട്ടറി സിറ്റി തുടങ്ങിയവ വഴി റോഡ് കടന്നു പോകും. പുതിയ റോഡ് വരുന്ന തോടെ നിലവിലുള്ള റോഡുകളിലെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കുകയും ചെയും.

ഖലീഫ പോര്‍ട്ട്, ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്നിവ യെ ബന്ധിപ്പി ക്കുന്ന താണ് പുതിയ റോഡ്. ഇതോടെ അബുദാബി യില്‍ നിന്നും വടക്കൻ എമിറേറ്റു കളി ലേക്കുള്ള ഗതാഗതവും എളുപ്പമായി തീരും.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി – ദുബായ് പുതിയ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു

ലുലു വിൽ ‘ഡിസ്കവർ അമേരിക്ക’ വീക്ക്

October 26th, 2015

lulu-discover-america-week-ePathram
അബുദാബി : ഡിസ്കവർ അമേരിക്ക എന്ന പേരില്‍ സംഘടി പ്പിച്ചിരിക്കുന്ന ഭക്ഷ്യ മേള യുടെ ഉദ്ഘാടനം അബുദാബി മുശ്രിഫ് മാളിൽ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ അമേരിക്കൻ അംബാസിഡർ ബാർബറ ലീഫ്, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യുസുഫ് അലി എന്നിവർ ചേർന്ന് നിര്‍വ്വഹിച്ചു.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, ഭക്ഷണം, സഞ്ചാരം തുടങ്ങിയവ യുടെ പ്രചാരണാർഥമാണ് ഡിസ്‌കവർ അമേരിക്ക സംഘടി പ്പിച്ചിരി ക്കുന്നത്. എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളിലും ‘ഡിസ്കവർ അമേരിക്ക’ വീക്ക് ആഘോഷി ക്കുന്നുണ്ട്.

യു. എ. ഇ. യും അമേരി ക്കയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തി പ്പെടുത്താനും അമേരിക്ക യിൽ നിന്നുള്ള തനത് ഭക്ഷ്യ വിഭവങ്ങള്‍ എല്ലാ ജന വിഭാഗ ങ്ങള്‍ക്കും ലഭ്യമാക്കാനും ഇതു വഴി സാധിക്കും എന്ന് യു. എസ്. അംബാസഡര്‍ പറഞ്ഞു.

ഒരാഴ്ച ക്കാലം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യ മേള യിലേക്കായി പ്രത്യേക മായി ഇറക്കു മതി ചെയ്‌ത രണ്ടായിര ത്തോളം ഭക്ഷ്യ വസ്‌തു ക്കളാണു ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രദർശി പ്പി ച്ചിരിക്കുന്നത്. നാല് പതിറ്റാണ്ടോള മായി അമേരിക്ക യുടെ മികച്ച ഉൽപന്നങ്ങൾ ലുലു ഇറക്കു മതി ചെയ്യുന്നുണ്ട് എന്ന് ലുലു ഗ്രൂപ്പ് എം. ഡി. എം.എ യൂസഫലി പറഞ്ഞു.

മേഖല യിലെ 118 സ്‌റ്റോറു കളിലും അമേരിക്കൻ ഉൽപന്നങ്ങൾക്ക് പ്രോൽസാഹനം നൽകാനാണു ശ്രമിക്കു ന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഉത്ഘാടന ചടങ്ങില്‍ അമേരിക്കന്‍ എംബസ്സി ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫീ രൂപാ വാല, റീജണൽ ഡയരക്ടർ ടി. പി. അബൂബക്കർ, റീജണൽ മാനേജർ അജയ കുമാര്‍, ചീഫ് കമ്മ്യൂണി ക്കേഷന്‍ ഓഫീസർ വി. നന്ദകുമാർ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ലുലു വിൽ ‘ഡിസ്കവർ അമേരിക്ക’ വീക്ക്

യാത്രാ രേഖകള്‍ നിരീക്ഷിക്കാന്‍ സ്കാനര്‍ കണ്ടു പിടിച്ചു

October 25th, 2015

logo-ministry-of-interior-uae-ePathram അബുദാബി : പാസ്സ്പോര്‍ട്ട് അടക്ക മുള്ള യാത്രാ രേഖകള്‍ പരിശോധി ക്കാനും വ്യാജ രേഖകള്‍ കണ്ടെത്താനും കഴിയുന്ന സ്കാനര്‍, യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥന്‍ സ്വന്ത മായി രൂപ കല്പന ചെയ്തു.

വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്നതും പരിസ്തിഥിക്ക് കോട്ടം തട്ടാത്തതുമായ ഈ സ്കാനര്‍. സ്വദേശിയും ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥനു മായ ആമിർ അൽ ജാബിരി കണ്ടു പിടിച്ച താണ്.

രേഖാ പരിശോധന യിൽ സാധാരണ കാണുന്നതിലും 20 മടങ്ങ്‌ തെളിഞ്ഞു കാണാൻ കഴിയുന്ന പ്രത്യേക ലെൻസ് ഇതിൽ ഘടിപ്പി ച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ ത്തിലെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന് യന്ത്ര ത്തിന്റെ പ്രവർത്തനം ജാബിരി വിവരിച്ചു കൊടുത്തു.

എയർപോർട്ട്, സീപ്പോര്‍ട്ട്, രാജ്യത്തെ അതിർത്തി കൾ, തുടങ്ങിയ ഇട ങ്ങളിലും സർക്കാർ സ്ഥാപന ങ്ങളിലും രേഖാ പരിശോധന യന്ത്രം ഏറെ ഉപകാര പ്പെടുമെന്നും ഇത്തര ത്തിലുള്ള കണ്ടു പിടുത്ത ങ്ങൾ രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കു കയും പുതിയ ഭാവന കൾ ഇനിയും ഉണ്ടാവണം എന്നും യന്ത്രം പരിശോധിച്ച് വില യിരുത്തി ക്കൊണ്ട് അഭ്യന്തര മന്ത്രി ശൈഖ് സൈഫ് പറഞ്ഞു. സ്കാനര്‍ രൂപകല്‍പന ചെയ്ത ആമിര്‍ അല്‍ ജാബിരിയെ മന്ത്രി അഭിനന്ദി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on യാത്രാ രേഖകള്‍ നിരീക്ഷിക്കാന്‍ സ്കാനര്‍ കണ്ടു പിടിച്ചു


« Previous Page« Previous « പ്രണയ പര്‍വ്വം കഥകളി മഹോത്സവ ത്തിന് തുടക്കമായി
Next »Next Page » റെഡ് ക്രസന്റ് ഫണ്ടി ലേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ സംഭാവന »



  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine