വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല

April 16th, 2026

keep-distance-5-meters-from-school-bus-to-ensure-students-cross-safely-ePathram
അബുദാബി : രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലും 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസ്സ് മുറികളിലെ നേരിട്ടുള്ള പഠനം പുനരാരംഭിക്കും. ഗൾഫ് മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രാദേശിക അനിശ്ചിതത്വം അവസാനിച്ച സന്ദർഭ ത്തിലാണ് ഒരു മാസത്തിലേറെ നീണ്ട വിദൂര പഠന ത്തിനു ശേഷം വിദ്യാർത്ഥികൾ ക്ലാസ്സ് മുറി കളിലേക്ക് മടങ്ങുന്നത്.

സ്കൂൾ ബസ്സ് സർവ്വീസുകൾ മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

ക്ലാസ്സ് മുറികളിലെ പഠനം ആരംഭിക്കുകയും അതിനോടൊപ്പം പ്രവർത്തന ക്രമീകരണങ്ങളുടെ ഭാഗമായി, നിലവിൽ യു. എ. ഇ. യിൽ ഉട നീളമുള്ള സ്‌കൂളുകൾ, പൊതു-സ്വകാര്യ നഴ്‌സറികൾ, കിൻ്റർ ഗാർട്ടനുകൾ, എന്നിവയിലേ ക്കുള്ള സ്കൂള്‍ ബസ്സ് സർവ്വീസുകൾ മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം, ആവശ്യമെങ്കിൽ ക്ലാസ്സ് മുറിയിലെ നേരിട്ടുള്ള പഠനവും ഓൺ ലൈൻ പഠനവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഹൈ-ബ്രിഡ് രീതി പിന്തുടരാൻ സ്വകാര്യ സ്കൂളുകൾക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

പ്രത്യേക സാഹചര്യങ്ങൾ നില നിൽക്കുന്ന സ്കൂളു കൾക്ക് ഇത് ആശ്വാസം ആയിരിക്കും. എന്നാൽ നിശ്ചിത തിയ്യതിക്ക് ഉള്ളിൽ തന്നെ അധ്യയനം പൂർണ്ണ രീതിയിൽ പുനഃസ്ഥാപിക്കണം എന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സുരക്ഷ, സുഗമമായ ഗതാഗത സംവിധാനം ഉറപ്പു വരുത്തി ഉയർന്ന സുരക്ഷാ മാന ദണ്ഡങ്ങൾക്ക് അനുസൃതമായി ബസ്സ് സേവനത്തിൻ്റെ സന്നദ്ധത ഉറപ്പാക്കുവാനും വിവിധ വിഭാഗങ്ങളുടെ അധികാരികളുമായി ഏകോപനം പൂർത്തിയാക്കാനും കൂടിയാണ് സ്കൂൾ ബസ്സ് സർവ്വീസുകൾ മാറ്റി വെക്കുന്നത് എന്നും മന്ത്രാലയം അറിയിച്ചു. * W A M

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്

April 14th, 2026

mawaqif-paid-parking-in-mussaffah-sector-ePathram
അബുദാബി : വ്യവസായ നഗരമായ മുസഫയിലെ കൂടുതൽ സെക്ടറുകളിലേക്കു പെയ്ഡ് പാർക്കിംഗ് സംവിധാനം വ്യാപിപ്പിക്കുന്നു എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

മുസഫ M7, M8, M9, M14, M15, തുടങ്ങിയ മേഖല കളിലാണ് 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വരിക.

മണിക്കൂറിന് രണ്ടു ദിർഹം നിരക്കാണ് ഈടാക്കുക. DARB ആപ്പ് TAMM അപ്ലിക്കേഷൻ വഴി പാർക്കിംഗ് ഫീസ് അടക്കാം. അനിയന്ത്രിതമായ പാർക്കിംഗ് ഒഴിവാക്കി പൊതു പാർക്കിംഗ് ക്രമീകരിക്കുക, ഗതാഗത സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. F B PAGE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക

April 4th, 2026

abu-dhabi-police-fined-670-violations-on-eid-al-etihad-celebration-ePathram

അബുദാബി : അപകടങ്ങൾ ഇല്ലാതാക്കാൻ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുവാൻ അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. പ്രധാന റോഡുകളിൽ ഗതാഗതം സാവധാനം ആകുമ്പോഴും മുന്നിലെ വാഹനങ്ങൾക്ക് വേഗത കുറയുമ്പോഴും സിഗ്നലുകളിൽ വണ്ടികൾ നിർത്തിയിടുമ്പോഴും വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ, പൂർണ്ണമായും ഡ്രൈവിംഗിൽ തന്നെ ആയിരിക്കണം.

ഏതാനും വാഹന അപകടങ്ങളുടെ ദൃശ്യങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കു വെച്ചു കൊണ്ടാണ് പോലീസിന്റെ മുന്നറിയിപ്പ്.

ഇത്തരം സന്ദർഭങ്ങളിൽ അപ്രതീക്ഷിതമായി മറ്റു വാഹനങ്ങൾ ബ്രേക്ക് ചെയ്യാൻ സാദ്ധ്യത ഉള്ളതിനാലും വശങ്ങളിലെ റോഡുകളിൽ നിന്നും വണ്ടികൾ പെട്ടെന്ന് കടന്നു വരാവുന്നതിനാലും ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്.

ഫോൺ ഉപയോഗം, ഇൻറർനെറ്റ് ബ്രൗസിംഗ്, ഫോട്ടോ, വീഡിയോ ചിത്രീകരണം എല്ലാം അപകടങ്ങൾക്ക് കാരണമാവുന്നു.

ഇത്തരം നിയമ ലംഘനങ്ങൾക്ക് 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും എന്നും അധികൃതർ ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം

March 15th, 2026

photo-videography-prohibited-ePathram
അബുദാബി : നിലവിലെ സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും.

ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹം ആണെന്നും അധികൃതർ അറിയിച്ചു.

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ അല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഏതെങ്കിലും തരത്തിലോ പ്രചരിപ്പിക്കരുത്. ഇത്തരക്കാർക്ക് എതിരെ കടുത്ത നടപടികൾ എടുക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. Image Credit : Abu Dhabi Police

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം

March 4th, 2026

uae-flag-epathram
അബുദാബി : പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇടയിലും യു. എ. ഇ. യിലെ ജന ജീവിതം സാധാരണ നിലയിൽ ആണെന്നും ഏത് വെല്ലുവിളിയും നേരിടാനും രാജ്യം പൂർണ്ണ സജ്ജമാണെന്നും അധികൃതര്‍. മേഖലയിലെ നിലവിലെ സൈനിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

പ്രതിരോധ മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം തുടങ്ങിയ സുപ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധത, പ്രതിരോധ ശേഷി, സാമ്പത്തിക സ്ഥിരത, ഭക്ഷ്യ സുരക്ഷ എന്നിവയെ ക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ വിവിധ മന്ത്രാലയ വക്താക്കള്‍ വിശദീകരിച്ചു.  *W A M

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 2212341020»|

« Previous Page« Previous « വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
Next »Next Page » വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine