ദുബായ്: എമിറേറ്റ്‌സ് വിമാന അപകടത്തെ ക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് യു. എ. ഇ. ഫെഡറൽ വ്യോമയാന അതോറിറ്റി പുറത്തു വിട്ടു.
2016 ആഗസ്റ്റ് 3 ന് 282 യാത്രക്കാരും 18 ജീവന ക്കാരു മായി തിരു വനന്ത പുരത്തു നിന്നും പുറപ്പെട്ട ഇ. കെ. 521 എമി റേറ്റ്‌സ് വിമാനം ദുബാ യില്‍ ലാന്‍ഡ് ചെയ്യു മ്പോഴാണ് അപകട ത്തില്‍ പെട്ടത്.
വിമാന ത്തിന്റെ എഞ്ചിന്‍, കോക്പിറ്റ് ശബ്ദ രേഖ കള്‍, വിമാന ത്തിന്റെ ഡേറ്റ റെക്കോര്‍ഡു കള്‍ തുടങ്ങിയവ അബുദാബി ലാബോറട്ടറി യില്‍ നടത്തിയ പരി ശോധ ന ക്കു ശേഷ മാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബോയിംഗ് 777 വിമാന ത്തിന്റെ ചക്രങ്ങള്‍ റണ്‍വേ യില്‍ തൊട്ടി ട്ടും വിമാന ത്തിന്റെ ലാന്‍ഡിംഗ് അവസാന നിമിഷം ഒഴിവാ ക്കു വാന്‍ പൈലറ്റ് ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
ഇതിനിടെ വിമാന ത്തിന്റെ ചക്ര ങ്ങള്‍ റെണ്‍ വേ യില്‍ ഉരസി വിമാന ത്തിനു തീ പിടി ക്കുക യായിരുന്നു. റണ്‍വേ യുടെ എണ്‍പത്തി അഞ്ച് അടി ഉയര ത്തില്‍ വിമാനം എത്തിയ പ്പോഴാണ് ലാന്‍ഡിംഗിനു ശ്രമിച്ചത്.
ഈ അപകട ത്തില്‍ യാത്ര ക്കാര്‍ എല്ലാവരും രക്ഷ പ്പെടു കയും. രക്ഷാ പ്രവര്‍ത്ത നത്തിന് ഇട യില്‍ യു. എ. ഇ. അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷി മരണ പ്പെടുകയും ചെയ്തു.