
ദുബായ് : ദല യുവജനോത്സവം ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതി കളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും. യു. എ. ഇ. യിലെ എഴുപതോളം സ്കൂളുകളില്‍ നിന്നായി മൂവ്വായിര ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന ഗള്‍ഫിലെ ഏറ്റവും വലിയ കലാമേള യാണു ദല യുവജനോത്സവം.
സംഗിതം, നൃത്തം, സാഹിത്യം എന്നി വിഭാഗങ്ങളില്‍ 96 വ്യക്തി ഗത – ഗ്രൂപ്പ് ഇനങ്ങളി ലായി രണ്ട് മുഖ്യ വേദികളും ഒമ്പത് ഉപവേദി കളിലുമായി വ്യാഴം, വെള്ളി ദിവസങ്ങളി ലായിട്ടാണു മല്‍സരങ്ങള്‍ നടക്കുക. കലാതിലകം, കലാപ്രതിഭ, ഓവറോള്‍ ടോഫിക്കു വേണ്ടിയുള്ള ശക്തമായ മത്സരങ്ങളാണ് ഇക്കുറിയും ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 27 25 878



അബുദാബി : കല അബുദാബി യുടെ വാര്‍ഷികാഘോഷം ‘കലാഞ്ജലി 2010’ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടി കളോടെ നടത്തുന്നു. ‘കലാഞ്ജലി 2010’ നവംബര്‍ 12ന് വെള്ളിയാഴ്ച അബുദാബി മലയാളി സമാജ ത്തില്‍ ചിത്ര രചനാ മത്സര ത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ ദിവസ ങ്ങളിലായി പാചക മല്‍സരം, സിനിമാറ്റിക് നൃത്ത മത്സരം, ഒപ്പന മത്സരം, ഫോട്ടോ പ്രദര്‍ശനം, ഹ്രസ്വചിത്ര ങ്ങളുടെ പ്രദര്‍ശനം, കവിതാ പാരായണ മത്സരം, തുടങ്ങിയവ വിവിധ വേദികളി ലായി അരങ്ങേറും.




























