ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്’ അരങ്ങേറി

September 4th, 2017

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്-2017’എന്ന പേരിൽ ബലി പെരു ന്നാള്‍ ആഘോ ഷ ങ്ങള്‍ സംഘ ടിപ്പിച്ചു.

മാപ്പിളപ്പാട്ട് രംഗത്തെ കുരുന്നു പ്രതിഭ കളായ നസീബ് നിലമ്പൂർ, മെഹ്‌റിൻ, മുന്ന, റാഫി, സിനാൻ എടക്കര എന്നി വര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീത രാവ്,’ഈദ് നിലാവ്-2017’നെ ആസ്വാദ്യകര മാക്കി.

എ. ഒ. പി. ഹമീദ്, ജാഫർ രാമ ന്തളി എന്നിവ രുടെ നേതൃത്വ ത്തിൽ കോൽക്കളി, വി. ബീരാൻ കുട്ടി യുടെ നേതൃത്വ ത്തിൽ സെന്റര്‍ ബാല വേദി അംഗ ങ്ങ ളുടെ ഒപ്പന എന്നിവയും അര ങ്ങേറി.

സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി ഈദ് നിലാവ് ഉദ്‌ഘാടനം ചെയ്‌തു. യു. അബ്‌ദുല്ലാ ഫാറൂഖി ഈദ് സന്ദേശം നല്‍കി.

സെന്റർ വൈസ് പ്രസിഡന്റ് എം. ഹിദായ ത്തുള്ള, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, കൾച്ചറൽ സെക്രട്ടറി ജാഫർ തങ്ങൾ എന്നിവര്‍ പരി പാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി ‘ഓണ പ്പൊലിമ -2017’ സമാജത്തിൽ

September 4th, 2017

kerala-folklore-akademy-artist-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടക ത്തിന്റെ പതിനഞ്ചാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി സെപ്റ്റംബർ 8 വെള്ളി യാഴ്ച രാത്രി 7 മണിക്ക് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വച്ച് ‘ഓണ പ്പൊലിമ 2017’ എന്ന പേരിൽ നാടൻ കലാ മേള സംഘടി പ്പിക്കുന്നു.

കേരളത്തിൽ നിന്നും എത്തുന്ന പ്രമുഖ കലാ കാര ന്മാർ അണി നിരക്കുന്ന പരിപാടി യിൽ നാടൻ പാട്ടു കൾ, ഓണ പ്പാട്ടുകൾ, മാപ്പിള പ്പാട്ടുകൾ, തെയ്യം തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ രൂപ ങ്ങളും അരങ്ങേറും.

പ്രവേശനം സൗജന്യം ആയിരിക്കും എന്ന്‍ സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗസൽ മഴയിൽ ഒരു പെരുന്നാള്‍ ആഘോഷം

September 4th, 2017

gazal-singer-naeem-at-ksc-eid-2017-ePathram
അബുദാബി : ബലി പെരുന്നാള്‍ ആഘോഷ ങ്ങളുടെ ഭാഗ മായി കേരള സോഷ്യൽ സെന്റർ രണ്ടു ദിവസ ങ്ങളി ലായി വൈവിധ്യ മാര്‍ന്ന കലാ സാംസ്കാരിക പരി പാടി കള്‍ സംഘടിപ്പിച്ചു.

പെരുന്നാള്‍ ദിനത്തില്‍ യു. എ. ഇ. യിലെ ശ്രദ്ധേയ രായ കലാ കാരന്മാര്‍ അണി നിരന്ന ‘ഈദും ഇശലും’ എന്ന പരിപാടി യില്‍ ഗാന മേള, ഒപ്പന, കോൽക്കളി എന്നിവ യുടെ അവതരണം മികച്ചു നിന്നു.

രണ്ടാം ദിനത്തിൽ അംഗ ങ്ങള്‍ക്കും അഭ്യുദയ കാംക്ഷി കള്‍ക്കു മായി ഒരുക്കിയ ‘പെരുന്നാൾ തക്കാരം’ എന്ന സദ്യയും ഉസ്താദ് മുഹമ്മദ് നഈം സദീഖി യുടെ നേതൃത്വ ത്തിൽ നടന്ന ഗസൽ സായാഹ്നം എന്നിവ വേറിട്ട അനുഭവ മായി. മെഹ്ദി ഹസ്സന്‍, ജഗ്ജിത് സിംഗ്, ഗുലാം അലി എന്നിവരുടെ ഗസലുകള്‍ ആലപിച്ചത് സംഗീത പ്രേമി കളെ ഏറെ ആകർഷിച്ചു.

ഹുമയൂൺ യൂസഫ്, അജിത് വിക്രമൻ എന്നി വർ തബല വായിച്ചു. ഉസ്താദ് മുഹമ്മദ് നഈം സദീഖിയും ഹുമ യൂൺ യൂസഫും പാകി സ്ഥാൻ സ്വദേശി കളാണ്.

സംഗീത ത്തിന് അതിർത്തി യുടെ തടസ്സ ങ്ങൾ ബാധക മല്ല എന്ന് ഈ ഗസൽ സായാഹ്‌നം തെളിയിച്ചു. കെ. എസ്. സി. പ്രസി ഡണ്ട് പി. പത്മനാഭൻ പരിപാടി യുടെ ഔപചാരിക ഉദ്‌ഘാടനം നിർവ്വഹിച്ചു.

ആക്ടിംഗ് സെക്രട്ടറി അജീബ് പരവൂർ സ്വാഗതവും മീഡിയ കൺ വീനർ ഫൈസൽ ബാവ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അജ്‌മാനിൽ ‘പെരുന്നാൾ നിലാവ്’ അരങ്ങേറുന്നു

August 29th, 2017

അജ്‌മാൻ : നന്മ പ്രവാസി കൂട്ടായ്മ യുടെ ആഭിമുഖ്യ ത്തിൽ ഫുഡ് കലവറയും, പ്രവാസി ഭാരതീയ ഫിലിം പ്രൊഡക്ഷൻ കമ്പനി യും സംയുക്ത മായി ഒരുക്കുന്ന ‘പെരുന്നാൾ നിലാവ്’ അജ്‌മാൻ സിറ്റി സെന്ററിന് പിന്നിലുള്ള അൽ – അമീർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ട് ഓഡിറ്റോ റിയ ത്തിൽ രണ്ടാം പെരുന്നാളിന് അരങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 2 ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ആരംഭിക്കുന്ന നന്മ പ്രവാസി കൂട്ടായ്മ യുടെ ആഘോഷ പരി പാടി യിൽ അംഗ ങ്ങൾ ക്കും കുടും ബാംഗ ങ്ങ ൾക്കുമായി വിവിധ കലാ കായിക മത്സര ങ്ങൾ അരങ്ങേറും.

വൈകുന്നേരം നടക്കുന്ന പൊതു പരി പാടി യിൽ വെച്ച് സാമൂഹ്യ സാംസ്കാ രിക രംഗത്തു മികവ് തെളിയിച്ച പ്രമുഖരെ ആദരിക്കും. തുടർന്ന് പ്രമുഖ ഗായ കർ അണി നിരക്കുന്ന സംഗീത സന്ധ്യ യും വിവിധ കലാ പരിപാടി കളും അരങ്ങേറും. പ്രവേശനം സൗജന്യ മായി രിക്കും.

വിശദ വിവരങ്ങൾക്ക് : ഗഫൂർ കൊടക്കാട്ട് 050 79 16 313

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ ഈദ് ആഘോഷം വെള്ളിയാഴ്‌ച

August 28th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ബലി പെരുന്നാൾ ദിന ത്തിൽ രാത്രി എട്ടു മണിക്ക് വൈവിധ്യ മാർന്ന കലാ – സാംസ്കാരിക പരി പാടി കളോടെ അബു ദാബി ഇന്ത്യാ സോഷ്യല്‍ സോഷ്യൽ സെന്ററിൽ (ഐ.എസ്‌.സി.) ഈദ് ആഘോഷം സംഘടി പ്പിക്കും.

singer-yumna-ajin-isc-eid-mehfil-2017-ePathram
സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ പങ്കെടു ക്കുന്ന ‘ഈദ് മെഹ്‌ഫിൽ’ എന്ന സംഗീത പരിപാടി ആയി രിക്കും ഈദ് ആഘോഷ ത്തിന്റെ മുഖ്യആകർഷക ഘടകം.

പ്രമുഖ മാപ്പിള പ്പാട്ടു ഗായക രായ രഹ്‌ന, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ഫിൽ’ പരി പാടി യുടെ ഭാഗ മാകും. പ്രവേശനം സൗജന്യ മായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനൽ ത്തുമ്പികൾ’ സമാപിച്ചു
Next »Next Page » വാറ്റ്​ നിയമ ഉത്തരവ് യു. എ. ഇ. പ്രസിഡണ്ട് പ്രഖ്യാപിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine