സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

September 11th, 2023

yab-leagal-salam-pappinissery-muhsin-chavakkad-ePathram
ഷാർജ : ജോലിയും വിസയും ഇല്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന മുഹ്‌സിൻ എന്ന മലയാളിയെ സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ചേർന്ന് നാട്ടിലേക്ക് അയച്ചു. സന്ദർശക വിസയിൽ 2023 മാർച്ചിൽ ജോലി തേടി എത്തിയ തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി മുഹ്‌സിന്‍റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌ പോർട്ടും മറ്റു രേഖകളും നഷ്ടപ്പെട്ടു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല.

social-workers-hand-over-air-ticket-to-mohsin-chavakkad-ePathram

വാടക കൊടുക്കാൻ സാധിക്കാത്തതോടെ താമസ സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വരികയും നാലു മാസം ഷാർജയിലെ സൗദി മോസ്കിനു സമീപം പാർക്കിൽ കഴിയുകയായിരുന്ന മുഹ്‌സിന്‍റെ ജീവിതം അറിഞ്ഞ സാമൂഹ്യ പ്രവർത്തകർ, യാബ് ലീഗൽ സർവീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ചെയ്തു.

വിസ ഇല്ലാതെ രാജ്യത്ത് തുടർന്നതിനാൽ ഭീമമായ തുക പിഴ അടക്കേണ്ടിയിരുന്ന മുഹ്‌സിനെ നാട്ടിലേക്ക് തിരികെ അയക്കുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും എമിഗ്രേഷനിലും ബന്ധപ്പെട്ട് പിഴ തുക ഒഴിവാക്കി നൽകി ഔട്ട് പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി. തുടർന്ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ മുഹ്സിനെ നാട്ടിലേക്ക് പറഞ്ഞയച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

വേറിട്ട അനുഭവമായി Inspiro 2023 പ്രവർത്തക ക്യാമ്പ്

August 31st, 2023

kmcc-inspiro-2023-ePathram

അബുദാബി : കെ. എം. സി. സി. കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച Inspiro 2023 ഏകദിന പ്രവർത്തക ക്യാമ്പ്, പ്രവർത്തകർക്ക് വേറിട്ട അനുഭവമായി.

ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന Inspiro 2023 ക്യാമ്പ് കെ. എം. സി. സി. ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് ഉൽഘടനം ചെയ്തു. ഫൈസൽ യു. പി. അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജാബിർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്ലിം യൂത്ത് ലീഗ് ദേശയീയ വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാൻ മുഖ്യ അതിഥിയായിരുന്നു.

കണ്ണൂർ ജില്ലാ കെ. എം. സി. സി. കമ്മിറ്റിയുടെ സംഘടനാ പ്രവർത്തനങ്ങൾ ഭാവി പ്രവർത്തങ്ങളും ചർച്ച ചെയ്തു പ്രവർത്തന രൂപരേഖ തയ്യാറാക്കി. ജില്ലാ കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന വിവിധ മണ്ഡലം കമ്മറ്റികളിൽ നിന്നായി 287 പ്രതിനിധികൾ ക്യാമ്പിൽ പങ്കാടുത്തു.

ചന്ദ്രിക ക്യാമ്പയിനിൽ മണ്ഡലം കമ്മിറ്റികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും ചർച്ച ചെയ്തു. വിവിധ സെഷനുകളിലായി അഡ്വ. ഷിബു മീരാൻ, O.H. റഹ്‌മാൻ, ഇസ്മായിൽ എറാമല, Dr. അബ്ദുൽ റഹ്‌മാൻ കുട്ടി, അഡ്വ. യസീദ് ഇല്ലാത്തോടി എന്നിവർ ക്ലാസുകൾ നടത്തി.

അഡ്വ. കെ. വി. മുഹമ്മദ്‌ കുഞ്ഞി, റഷീദ് പട്ടാമ്പി, ഹംസ നടുവിൽ, ശറഫുദ്ധീൻ കുപ്പം, ഇ. ടി. മുഹമ്മദ്‌ സുനീർ എന്നിവർ ആശംസ പ്രസംഗം നടത്തി.

റഹീസ് ചെമ്പിലോട്, മുസ്തഫ കുട്ടി മടായി, ഇസ്ഹാഖ് കുപ്പം, അബ്ദുൽ കാദർ കുഞ്ഞി മംഗലം, മുഹമ്മദ്‌ കോളച്ചേരി, ഇസ്മായിൽ എ. വി, റസാഖ് നരിക്കോട്, അനസ് എടയന്നൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ശംസുദ്ധീൻ നരിക്കോടൻ സ്വാഗതവും ട്രഷറർ അലി പാലക്കോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഏക ദിന പഠന ക്യാമ്പ് ‘RECAP’ ശ്രദ്ധേയമായി

August 23rd, 2023

kmcc-recap-one-day-camp-ePathram
അബുദാബി : തവനൂർ നിയോജക മണ്ഡലം കെ. എം. സി. സി. കമ്മറ്റി ‘RECAP’ എന്ന ശീർഷകത്തിൽ ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ്, പരിപാടിയുടെ വൈവിധ്യത്താല്‍ ശ്രദ്ധേയമായി.

മണ്ഡലം കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് നാസർ മംഗലം അദ്ധ്യക്ഷത വഹിച്ചു. അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങൽ ഉൽഘാടനം ചെയ്തു. റസ്മുദ്ധീൻ തൂമ്പിൽ ഖിറാഅത്ത് നടത്തി. ബാഫഖി തങ്ങള്‍, ശിഹാബ് തങ്ങള്‍ എന്നീ മഹാന്മാരെ അനുസ്മരിച്ചു സംസാരിച്ചു. ഹസീബ് പുറത്തൂർ അനുസ്മരണ ഗാനം ആലപിച്ചു.

thavanoor-kmcc-recap-ePathram

‘ആരോഗ്യം’ എന്ന വിഷയത്തില്‍ ഡോക്ടര്‍ നവീൻ ഹൂദ്, ‘പ്രവാസി ക്ഷേമ പദ്ധതികൾ’ എന്ന വിഷയ ത്തില്‍ നിർമൽ തോമസ് എന്നിവര്‍ ക്ലാസുകളെടുത്തു.

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂദൂർ മുഖ്യാതിഥി ആയിരുന്നു. ഇസ്ലാമിക് സെന്‍റർ ട്രഷറർ ഹിദായത്തുള്ള പറപ്പൂർ, കെ. എം. സി. സി. നേതാക്കളായ ബാസിത്, റഷീദ് പട്ടാമ്പി, ഹംസ ക്കോയ, നൗഷാദ് തൃപ്രങ്ങോട്, അഷറഫലി പുതുക്കൂടി, അബ്ദുറഹ്മാൻ മുക്രി, ഷാഹിദ് കോട്ടക്കൽ, സിറാജ്, ഇസ്മായിൽ ഏറാമല എന്നിവര്‍ സംസാരിച്ചു.

ഹംസക്കുട്ടി തൂമ്പിൽ, നൗഫൽ ആലിങ്ങൽ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. നൗഫൽ ചമ്രവട്ടം, നിസാർ കാലടി, ബീരാൻ പൊയ്ലിശ്ശേരി, അനീഷ് മംഗലം വിവിധ സെഷനുകളിൽ സ്വാഗതവും റഹീം തണ്ഡലം, അഷ്‌റഫ്‌ മുട്ടനൂർ, മനാഫ് തവനൂർ, മുഹമ്മദ്‌ വട്ടംകുളം വിവിധ സെഷനുകളിൽ നന്ദിയും പറഞ്ഞു.

കൾച്ചറൽ വിംഗ് കൺവീനർ ഹസീബ് പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജത്തിൽ തിരുവോണം വരെ പൂക്കളം

August 23rd, 2023

abudhabi-malayalee-samajam-logo-pookalam-2023-ePathram

അബുദാബി : മലയാളി സമാജം ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പത്ത് ദിവസം സമാജത്തിന്‍റെ വിവിധ കമ്മിറ്റികൾ പൂക്കളം ഒരുക്കുന്നു. ഒന്നാം ദിനത്തിൽ അബുദാബി മലയാളി സമാജം അംഗങ്ങൾ ഒരുക്കിയ പൂക്കളവും തുടർന്നുള്ള ദിവസങ്ങളിൽ കലാ വിഭാഗം, സാഹിത്യ വിഭാഗം എന്നിവർ ഒരുക്കിയ പൂക്കളങ്ങളും ആകര്‍ഷകമായി.

തിരുവോണം വരെയുള്ള പൂക്കളങ്ങൾക്ക് ഓരോ ദിവസവും മലയാളി സമാജത്തിലെ ഓരോ ഉപസമിതി നേതൃത്വം വഹിക്കും. വനിതാ വിഭാഗം, മലയാളം മിഷൻ, വൊളണ്ടിയർ വിഭാഗം, കായിക വിഭാഗം, ബാല വേദി, തയ്യൽ ക്ലാസ്സ് വിഭാഗം, സമാജം ഭരണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഇനിയുള്ള പൂക്കളങ്ങള്‍ തീര്‍ക്കുക.

സെപ്റ്റംബർ രണ്ടിന് പൂക്കള മത്സരം നടക്കും. ഇരുപതോളം ടീമുകള്‍ പൂക്കള മത്സരത്തില്‍ ഭാഗമാവും. സെപ്റ്റംബർ 23 ന് സമാജം ഓണ സദ്യയും ഓണാഘോഷവും ഐ. എസ്. സി. യില്‍ വെച്ചു നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്ര ദിന ആഘോഷം ശ്രദ്ധേയമായി

August 21st, 2023

flag-of-india-ePathram
അബുദാബി : തലസ്ഥാനത്തെ അംഗീകൃത ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറി. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യ അതിഥിയായിരുന്നു.

ഐ. എസ്‌. സി. പ്രസിഡണ്ട് ജോൺ വർഗ്ഗീസ്, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ഇസ്‌ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഐ. എല്‍. എ. ജനറൽ സെക്രട്ടറി മോന മാത്തൂർ, ഐ. എസ്. സി. ജനറൽ സെക്രട്ടറി വി. പ്രദീപ് കുമാർ, എന്‍റര്‍ടൈന്‍ന്മെന്‍റ് സെക്രട്ടറി കെ. കെ. അനിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്‍റർ, ഇന്ത്യൻ ലേഡീസ് അസോസ്സിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വ ത്തില്‍ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉപന്യാസ മത്സരം : റഫീഖ് സക്കറിയ ഒന്നാം സ്ഥാനം നേടി
Next »Next Page » മലയാളി സമാജത്തിൽ തിരുവോണം വരെ പൂക്കളം »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine