ഭാരതീയ ദര്‍ശനങ്ങള്‍ മഹത്തരം: സോഹന്‍ റോയ്

February 2nd, 2012

sohan-roy-epathram

ഷാര്‍ജ: ഭാരതീയ വേദാന്ത ദര്‍ശന ങ്ങളിലൂടെ ലോകം നേരിടുന്ന എല്ലാ പ്രശ്‌ന ങ്ങള്‍ക്കും പരിഹാരം സാധ്യമാണെന്നും ഭാരതീയ ദര്‍ശന ങ്ങളെയും അതിന്റെ മഹത്വവും പാരമ്പര്യവും ലോകത്തിന് മുമ്പില്‍ പരിചയ പ്പെടുത്തുകയെന്ന ലക്ഷ്യ ത്തോടെയാണ് താന്‍ ‘ഡാം 999’ എന്ന സിനിമ സംവിധാനം ചെയ്തതെന്നും ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയ് പറഞ്ഞു. പാം പുസ്തക പ്പുരയുടെ നാലാം വാര്‍ഷികാഘോഷ ത്തിന്റെ ഭാഗമായി നടന്ന സര്‍ഗ്ഗ സംഗമം പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഏറ്റവും മികച്ച സാഹിത്യ കാരനുള്ള പാം അക്ഷരമുദ്ര പുരസ്‌കാരം കഥാകൃത്ത് ലത്തീഫ് മമ്മിയൂരിന് സോഹന്‍ റോയ് സമ്മാനിച്ചു. മികച്ച സേവന മുദ്ര പുരസ്‌കാരം സലാം പാപ്പിനി ശ്ശേരിക്ക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ. എ. റഹീം നല്‍കി. ഏറ്റവും മികച്ച കഥയ്ക്കുള്ള അക്ഷര തൂലിക പുരസ്‌കാരം സോണിയ റഫീഖിനും മികച്ച കവിത ക്കുള്ള അക്ഷരതൂലിക പുരസ്‌കാരം രമേശ് പെരുമ്പി ലാവിനും സുകുമാരന്‍ വെങ്ങാട്, സലീം അയ്യനത്ത് എന്നിവര്‍ സമ്മാനിച്ചു. ബാലചന്ദ്രന്‍ തെക്ക ന്മാര്‍ രചിച്ച പാമിന്റെ സ്വാഗത ഗാനം ബാലചന്ദ്രന്‍ തെക്കന്മാറിന് നല്‍കി ക്കൊണ്ട് സോഹന്‍ റോയ് പ്രകാശനം ചെയ്തു.

palm-sarga-sangamam-sohan-roy-ePathram

അവാര്‍ഡ് ജേതാക്കള്‍ ക്കുള്ള പ്രശസ്തി പത്രം അല്‍സാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേരി ഡേവിസ് നല്‍കി. വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയി നൈസ് സണ്‍ സുനിലിന് സുബൈര്‍ വെള്ളിയോട് സ്വര്‍ണ്ണ മെഡല്‍ നല്‍കി. സലീം അയ്യനത്ത് കാക്കനാടന്‍ അനുസ്മരണവും ഷാജി ഹനീഫ് സുകുമാര്‍ അഴീക്കോട് അനുസ്മരണവും നടത്തി. റയീസ് ചൊക്ലി, ബബിത ഷാജി, രമ ഗഫൂര്‍ , ദീപ വിജു എന്നിവര്‍ പ്രോത്സാഹന സമ്മാനം നല്‍കി.

palm-sarga-sangamam-team-ePathram

വിഖ്യാത സാഹിത്യ കാരന്‍ കാക്കനാടന്റെ ബര്‍സാതി എന്ന നോവലിന്റെ സോഹന്‍ റോയ് പ്രകാശനം ചെയ്തു. കഥാകൃത്ത് സോമന്‍ കരി വെള്ളൂരിന്റെ മഞ്ഞു കൂടാരങ്ങള്‍ എന്ന മിനിക്കഥാ സമാഹാരം ഗഫൂര്‍ പട്ടാമ്പി സദാശിവന്‍ അമ്പല മേടിന് നല്‍കി പ്രകാശനം ചെയ്തു. ആന്റണി വിന്‍സന്റ് പുസ്തക പരിചയം നടത്തി. ജോസ് കോയിവിള യുടെ പ്രഫഷണല്‍ നാടകം മൂല്യവും മൂല്യ ച്യുതിയും എന്ന പുസ്തകം വൈ. എ. റഹീം പ്രകാശനം ചെയ്തു.

ഹിലാരി ജോസഫ് പുസ്തക പരിചയം നടത്തി. സോമന്‍ കരിവെള്ളൂര്‍ , ജോസ് കോയിവിള എന്നിവര്‍ മറുപടി പ്രസംഗം നടത്തി. വെള്ളിയോടന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിജു സി. പരവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സുകുമാരന്‍ വെങ്ങാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്രിജ്‌ല സുനില്‍ കുമാര്‍ കീര്‍ത്തനം ആലപിച്ചു.

ഇതോടൊപ്പം നടന്ന കഥയരങ്ങില്‍ സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, ഗഫൂര്‍ പട്ടാമ്പി, സദാശിവന്‍ അമ്പലമേട്, പി. ആന്റണി, എ. പി. അനില്‍ കുമാര്‍ എന്നിവര്‍ കഥകളും കവിയരങ്ങില്‍ എം. കെ. രാജീവ്, മമ്മൂട്ടി കട്ടയാട്, രമേശ് പെരുമ്പി ലാവ്, റഫീഖ് മേമുണ്ട, രഘുമാഷ്, ലത്തീഫ് മമ്മിയൂര്‍ , അമല്‍ ഗഫൂര്‍ എന്നിവര്‍ കവിത കളും അവതരിപ്പിച്ചു. അബ്ദുറഹിമാന്‍ തയ്യില്‍ , അഷര്‍ ഗാന്ധി എന്നിവര്‍ ചിത്രം വരച്ചു. റഫീഖ് വടകര ഗാനമാലപിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മികച്ച മലയാളി ആര്‍ക്കിടെക്ടുമാര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

January 31st, 2012

kerala-architects-forum-emirates-epathram

ദുബായ് : മികച്ച മലയാളി ആര്‍ക്കിടെക്ടുമാര്‍ക്കുള്ള പുരസ്കാരങ്ങള്‍ ഇന്റര്‍നാഷ്ണല്‍ ആര്‍ക്കിടെക്ട്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ കേരള ചാപ്റ്ററും യു. എ. ഇ. യിലെ മലയാളി ആര്‍ക്കിടെക്ട്സിന്റെ കൂട്ടായ്മയായ കേരള ആര്‍ക്കിടെക്ട്സ് ഫോറം – എമിറേറ്റ്സ് (കഫേ) എന്ന സംഘടനയും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജുമൈറ എമിറേറ്റ്സ് ടവേഴ്സില്‍ വച്ചു നടന്ന ചടങ്ങില്‍ കേരത്തിനകത്തും പുറത്തു നിന്നുമായി ഇരുനൂറ്റമ്പതിലധികം ആര്‍ക്കിടെക്ടുകള്‍ പങ്കെടുത്തു.

കേരളത്തിലെ ആര്‍ക്കിടെക്ടുകള്‍ ഡിസൈന്‍ ചെയ്ത് പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍ ആയിരുന്നു മത്സരത്തിനായി പരിഗണിച്ചിരുന്നത്. വിവിധ വിഭാഗങ്ങളിലായി മൊത്തം 43 എന്‍‌ട്രികള്‍ ആണ് മത്സരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. സഞ്ജയ് മോഹെ, യതിന്‍ പാണ്ഡ്യ, ക്വൈദ് ഡൂന്‍‌ഗര്‍ വാല എന്നിവര്‍ അടങ്ങിയ ജഡ്ജിങ്ങ് പാനലാണ് പ്രോജക്ടുള്‍ വിലയിരുത്തി വിജയികളെ നിശ്ചയിച്ചത്. ഇന്‍‌ഡിപെന്റന്റ് റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ “ഋതു” എന്ന വീട് ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് ജയദേവിന് ഗോള്‍ഡന്‍ ലീഫ് പുരസ്കാരം ലഭിച്ചു. ആര്‍ക്കിടെക്ട് പുന്നന്‍ സി. മാത്യുവിനാണ് സില്‍‌വര്‍ ലീഫ് പുരസ്കാരം ലഭിച്ചത്. മാസ്‌ ഹൌസിങ്ങില്‍ ഗോള്‍ഡന്‍ ലീഫ് വിനോദ് സിറിയക്കിനും, പാലക്കാട്ട് ശ്രീപദ ഡാന്‍സ് കളരിയുടെ ഡിസൈനിങ്ങിന് ആര്‍ക്കിടെക്ട് വിനോദ് കുമാറിന് പബ്ലിക് & സെമി പബ്ലിക്ക് വിഭാഗത്തിലും ഗോള്‍ഡന്‍ ലീഫ് ലഭിച്ചു.

ആര്‍ക്കിടെക്ട് അരുണ്‍ വിദ്യാസാഗര്‍ രണ്ടര സെന്റില്‍ ചെയ്ത ഓഫീസ് കെട്ടിടത്തിനാണ് കൊമേഴ്സ്യല്‍ കെട്ടിടങ്ങളുടെ വിഭാഗത്തില്‍ ഗോള്‍ഡന്‍ ലീഫ് പുരസ്കാരം. ഈ വിഭാഗത്തില്‍ ഭവാനി കണ്‍സള്‍ട്ടന്‍സിയുടെ ഓഫീസ് ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് സെബാസ്റ്റ്യന്‍ ജോസിനാണ് സില്‍‌വര്‍ ലീഫ് ലഭിച്ചത്. മദ്രാസിലെ കുടുമ്പം കേരള ബ്യൂട്ടിക് റെസ്റ്റോറന്റിന്റെ ഡിസൈനിന് ആര്‍ക്കിടെക്ട് എം. എം. ജോസിന് ഗോള്‍ഡന്‍ ലീഫ് ലഭിച്ചു.

മികച്ച ഇന്റീരിയര്‍ ഡിസൈനിങ്ങിനുള്ള ഗോള്‍ഡന്‍ ലീഫ് പുരസ്കാരം ആര്‍ക്കിടെക്ട് അനൂജ് ഗോപകുമാര്‍ സ്വന്തമാക്കി. ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജലിനാണ് ഈ വിഭാഗത്തില്‍ സില്‍‌വര്‍ ലീഫ് ലഭിച്ചത്.

ആദ്യമായാണ് ഐ. ഐ. എ. കേരള ചാപ്റ്റര്‍ ഒരു വിദേശ രാജ്യത്ത് വച്ച് ഇപ്രകാരം ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ലോക പ്രശസ്ത ആര്‍ക്കിടെക്ടുമാരായ നീല്‍ ഫിഷര്‍, ക്രിസ്റ്റഫര്‍ ബെന്നിന്‍‌ജര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള സഞ്ചയ് മോഹെ, ശശികല ഭൂഷന്‍, ദുബായില്‍ നിന്നും മനോജ് ക്ലീറ്റസ് തുടങ്ങിയവര്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വിവിധ രാജ്യങ്ങളിലായി പ്രാക്ടീസ് ചെയ്യുന്ന ആര്‍ക്കിടെക്ടുകള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും പുതിയ അറിവുകള്‍ സ്വായത്തമാക്കുവാനും ഈ ചടങ്ങിലൂടെ സാധിച്ചുവെന്ന് സംഘാടകര്‍ e പത്രത്തോട് പറഞ്ഞു.

(ചിത്രം : പുരസ്കാര ജേതാക്കള്‍ ജൂറിയംഗം ആര്‍ക്കിടെക്ട് സഞ്ജയ് മോഹെയ്ക്കൊപ്പം)

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാരവേദി വാര്‍ഷിക പൊതുയോഗം

January 29th, 2012

seethisahib-logo-epathramദുബായ് : സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ദുബായ് യുനിയന്‍ മെട്രോ സ്റ്റേഷന് സമീപം അല്‍ ദീക് ഇന്സ്റ്റിട്ട്യുറ്റ് ഹാളില്‍ പ്രസിഡന്റ്‌ കെ. എച്. എം അഷ്റഫിന്റെ അദ്ധ്യക്ഷത യില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. പൊതുയോഗ ത്തില്‍ പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍

January 27th, 2012

അബുദാബി : ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ്‌ ടി. എ. ഖാദറിന്റെ അദ്ധ്യക്ഷത യില്‍ അബൂദാബി യില്‍ ചേര്‍ന്നു. ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി യോഗം ഉല്‍ഘാടനം ചെയ്തു.

പുതിയ വര്‍ഷ ത്തേക്കുള്ള ഭാരവാഹികളായി ആലൂര്‍ ടി. എ. മഹമൂദ് ഹാജി (ചെയര്‍മാന്‍ ) മുഹമ്മദ് ബിന്‍ അവാസ് (വൈസ് ചെയര്‍മാന്‍ ) ടി. കെ. മൊയ്തീന്‍ കുഞ്ഞി (വര്‍ക്കിംഗ് പ്രസിഡന്റ്) ഖാദര്‍ എ. ടി. കെ, ബഷീര്‍ ബി. എ. (വൈസ് പ്രസിഡന്റ്)റഫീഖ് എ. ടി. (ജനറല്‍ സെക്രട്ടറി) കബീര്‍ എ. എം. കെ, സമീര്‍ മീത്തല്‍ (ജോയിന്‍റ് സിക്രട്ടറി)ജഅഫര്‍ കെ. കെ. (ട്രഷര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ യില്‍ നിന്നും അഞ്ചും ഏഴും ക്ലാസ്സു കളില്‍ നിന്ന് പൊതു പരീക്ഷ യില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാന്‍ യോഗം തീരുമാനിച്ചു. ആലൂര്‍ മൈക്കുഴി മസ്ജിദിന്റെ നിര്‍മ്മാണ ത്തിന് ധന സഹായം നല്‍കാന്‍ യോഗം തീരുമാനിച്ചു. നാട്ടിലേക്ക് പോകുന്ന മുന്‍ പ്രസിഡന്റ് ടി. എ. ഖാദറിന് യോഗം യാത്രയയപ്പ് നല്‍കി. റഫീഖ് എ.ടി. സ്വാഗതവും കബീര്‍ എ. എം. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴീക്കോട്‌ മാഷിന്റെ നിര്യാണത്തില്‍ മറുനാടന്‍ മലയാളികളുടെ അനുശോചന പ്രവാഹം

January 25th, 2012

പ്രശസ്ത സാഹിത്യകാരനും,നിരൂപകനും,വാഗ്മിയുമായ ശ്രീ ‘സുകുമാര്‍ അഴീക്കോടിന്‍റെ’ നിര്യാണത്തില്‍ കേരളത്തിലെന്ന പോലെ കേരളത്തിന്‌ പുറത്ത് കഴിയുന്നവരും വിതുമ്പുകയാണ്. ഒട്ടുമിക്ക സംഘടനകളും അനുശോചന സന്ദേശങ്ങള്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ ഡീ സീ ബുക്സിന്റെ ദുബായ് ശാഖ അനുശോചനം രേഖപ്പെടുത്തി. വാക്കിലെ വിപ്ലവം കൊണ്ട്,സമൂഹത്തിനു വിപ്ലവത്തിന്‍റെ സൗന്ദര്യം നല്‍കിയ മഹാനായ സാഹിത്യ പ്രതിഭയാണ് ശ്രീ അഴീക്കോട് മാഷെന്ന് ഷക്കിം ചേക്കുപ്പ അഭിപ്രായപ്പെട്ടു.
വ്യക്തിവൈഭാവംകൊണ്ടും,ആദര്‍ശധീരധകൊണ്ടും സാംസ്‌കാരിക കേരളത്തിന്‌ മാതൃകയായിരുന്നു ശ്രീ അഴീക്കോട് മാഷെന്ന് മുണ്ടേരി ഹൈദര്‍ അലി പറയുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ ഡീ സീ ബുക്സ് മാനേജര്‍ സാം എബ്രഹാം സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ അബുദാബി

അഴീക്കോട്‌ മാഷിന്റെ വിയോഗം സാംസ്ക്കാരിക കേരളത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും, മലയാള സാഹിത്യത്തിനും സാമൂഹിക രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും നിലനില്‍ക്കുമെന്ന് കെ. എസ്. സി പ്രസിഡന്‍റ് കെ.ബി മുരളി, ജന: സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ ഇന്ന് രാത്രി എട്ടു മണിക്ക് അഴീക്കോട്‌ മാഷിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചിട്ടുണ്ട് എന്ന് പ്രസിഡന്‍റ് കെ. ബി മുരളി അറിയിച്ചു.

അബുദാബി ശക്തി തിയ്യേറ്റര്‍സ്
എഴുത്തിലൂടെയും, പ്രഭാഷണങ്ങളിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്ന അഴീക്കോട്‌ മാഷിന്റെ വിയോഗം വഴി പുരോഗമന സാംസ്കാരിക കേരളത്തിന്റെ മന:സാക്ഷിപ്പുകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അബുദാബി ശക്തി തിയ്യേറ്റെഴ്സ് പ്രസിഡന്‍റ് പി. പദ്മനാഭന്‍, ജന: സെക്രെട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തംമായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

യുവകലാസാഹിതി
കേരളീയ സാംസ്കാരിക രംഗത്തെ  മുന്നില്‍ നിന്ന്  നയിച്ച  സുകുമാര്‍  അഴീക്കോടിന്റെ  നിര്യാണത്തില്‍  യുവകലാസാഹിതി  യു.എ.ഇ  പ്രസിഡന്റ്‌  പി.എന്‍ വിനയചന്ദ്രനും  ജനറല്‍  സെക്രെട്ടെറി  ഇ.ആര്‍.ജോഷിയും  അനുശോചിച്ചു. പകരം  വെക്കാനില്ലാത്ത  പ്രതിഭയെയാണ്  അഴീക്കോടിന്റെ  നിര്യാണത്തോടെ  നഷ്ടമായതെന്ന്  അനുശോചന  സന്ദേശത്തില്‍  പറഞ്ഞു.

നിര്‍ഭയമായി ആശയങ്ങള്‍ തുറന്നടിക്കുകയും  , നെറികേടുകള്‍ക്കെതിരെ സുധീരം പ്രതികരിക്കുകയും ചെയ്തുകൊണ്ട് സര്‍ഗകേരളത്തിന്റെ വാഗ് രൂപമായി മാറിയ ,  അഴീക്കോട് മാഷിന്റെ നിര്യാണം ധീരതയുടെയും നീതിയുടെയും പക്ഷത്ത്  ഉറച്ചു നില്ക്കാന്‍ ആഗ്രഹിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും  ഇടയില്‍ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിക്കുക.
സാംസ്കാരിക ജീര്‍ണതക്കതിരേ വാക്കുകളുടെ പടവാളാ‌വുകയും , മലയാള മനസ്സില്‍ ആശയ സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങള്‍  നിരന്തരം സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരന്‍  ശ്രീ സുകുമാർ അഴീക്കോട്  മാഷിന്റെ വേര്‍പാടില്‍ സാംസ്കാരിക കേരളത്തിന്റെ വേദനയോടൊപ്പം  ഞങ്ങളും പങ്കു ചേരുന്നു എന്ന് എം. ഇ. എസ് കോളേജ്‌ അലുംനി അബുദാബി, നാടക സൌഹൃദം അബുദാബി, ആര്‍ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്, പ്രസക്തി യു. എ. ഇ എന്നീ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബഹ്റൈനില്‍ പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു
Next »Next Page » ദുബായില്‍ മലയാളി ആര്‍ക്കിടെക്ട്മാരുടെ മഹാസമ്മേളനം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine